പ്രേരണ അശ്വിന് ഒന്നാം ടെസ്റ്റില്‍ നേട്ടം കൊയ്തതോ?
ഒരുപക്ഷേ, ഒന്നാം ടെസ്റ്റില്‍ അശ്വിന് നേട്ടം കൊയ്തതാവാം രണ്ടാം ടെസ്റ്റില്‍ ഉമേഷിനെ പുറത്തിരുത്തി കുല്‍ദീപിന് അവസരം നല്കാന് ഇന്ത്യ തീരുമാനിച്ചത്. ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്സുകളിലായി ഏഴു വിക്കറ്റുകളാണ് അശ്വിന് വീഴ്ത്തിയത്.
ഇംഗ്ലീഷ് സ്പിന്നര്‍മാരും ഒന്നാമിന്നിങ്സില്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ഇത് രണ്ടാം സ്പിന്നറെ ഇറക്കാന്‍ ഇന്ത്യയെ പ്രചോദിപ്പിച്ചു. ഇതോടെയാണ് ഉമേഷ് തെറിച്ചതും കുല്‍ദീപ് രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചതും.
ഭീഷണി ഉയര്‍ത്താനാവാതെ സ്പിന്നര്‍മാര്‍; തിരിച്ചടിയായത് ഇന്ത്യക്ക്...
ഒന്നാം ടെസ്റ്റിന് വിപരീതമായിരുന്നു ലോര്‍ഡ്സില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റ്. ആദ്യ രണ്ട് ദിവസം മഴ പെയ്തതോടെ ഇന്ത്യയുടെ തീരുമാനം അക്ഷരാര്‍ഥത്തില്‍ പാളിപ്പോവുകയായിരുന്നു.
മഴയോട് കൂടി പിച്ചിന് വേഗത കൂടുന്ന കാഴ്ചയാണ് ലോര്‍ഡ്സില്‍ കണ്ടത്. ഈ അവസരം നന്നായി മുതലാക്കാന്‍ കഴിയുന്നത് പേസര്‍മാരായിരുന്നു. ഈ അവസരം ഇംഗ്ലീഷ് ബൗളര്‍മാര്‍ നന്നായി മുതലെടുത്തു. നോക്കൂ, ടീമിലെ ഏക സ്പിന്നറായിട്ടും ഒരോവര്‍ പോലും ആദില്‍ റാഷിദിന് നല്‍കാതെയാണ് ഇംഗ്ലണ്ട് ഇന്ത്യയുടെ ഒന്നാമിന്നിങ്സ് എളുപ്പത്തില്‍ എറിഞ്ഞിട്ടത്. സാഹചര്യത്തിനൊപ്പം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് മാറുകയായിരുന്നു.
അതേസമയം, രണ്ട് പേസര്‍മാര്‍ക്കൊപ്പം രണ്ട് സ്പിന്നര്‍മാരെയും ഒരു മീഡിയം പേസറെയുമാണ് ഇന്ത്യ കളത്തിലിറക്കിയത്. പേസര്‍മാരായ മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും മീഡിയം പേസര്‍ ഹാര്‍ദിക് പാണ്ഡ്യയും ഭേദപ്പെട്ട നേട്ടം കൊയ്യുകയും ചെയ്തു. എന്നാല്‍, സ്പിന്നര്‍മാരായ ആര് അശ്വിനും കുല്‍ദീപ് യാദവും മൂന്നാംദിനം നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കാണാനായത്. ഒമ്പത് ഓവര്‍ പന്തെറിഞ്ഞ കുല്‍ദീപ് 44 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.
ഉമേഷ് യാദവിനെ പുറത്തിരുത്തിയത് വിനയായി...
കുല്‍ദീപ് യാദവിന് അവസരം നല്കാന് ഉമേഷ് യാദവിന് പുറത്തിരുത്തിയ ഇന്ത്യയുടെ തീരുമാനം തിരിച്ചടിയായി. അതും പേസര്‍മാര്‍ക്ക് നേട്ടം കൊയ്യാന്‍ കഴിയുന്ന ലോര്‍ഡ്സില്‍. ഉമേഷിനെ പോലോത്ത പേസര്‍ക്ക് വിക്കറ്റ് നേടാന്‍ അധികം വിയര്‍പ്പൊഴുക്കേണ്ടി വരാന്‍ സാധ്യതയില്ലാത്ത പിച്ചാണ് ലോര്‍ഡിസില്‍ ഒരുക്കിയിരുന്നത്.
ഒന്നാം ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഉമേഷിന് കഴിഞ്ഞിരുന്നു. രണ്ടിന്നിങ്സുകളിലായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്ക് കാണിച്ചിരുന്നു. ഒന്നാം ടെസ്റ്റിലെ പിച്ചിനേക്കാള്‍ നന്നായി പേസിനെ തുണയ്ക്കുന്ന പിച്ചാണ് ലോര്‍ഡ്സിലേത്. അതുകൊണ്ട് തന്നെ ഉമേഷിന് മികച്ച പ്രകടനവും കൂടുതല്‍ വിക്കറ്റും നേടാന്‍ കഴിയുമായിരുന്നു രണ്ടാം ടെസ്റ്റില്‍. പക്ഷേ, കോലിയുടെയും സെലക്റ്റര്‍മാരുടെയും തീരുമാനം പാളിയത് ഉമേഷിന് മാത്രമല്ല ഇന്ത്യക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
സ്പോര്‍ട്സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.