അഫ്ഗാനിസ്താന്റെ കന്നി ടെസ്റ്റിന് ഇന്ത്യ ആതിഥേയത്വം വഹിക്കും

കാബൂള്‍: അഫ്ഗാനിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്താനൊരുങ്ങുന്നു. ജൂണ്‍ 14 മുതല്‍ 18 വരെ ഇന്ത്യക്കെതിരേയാണ് മത്സരം. ബാംഗ്ലൂരാണ് മത്സരത്തിന് വേദിയാകുന്നത്. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ബിസിസിഐ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മഴയുള്ള സമയമാണ്. ഇനി അഥവാ ഏതെങ്കിലും ഭാഗത്ത് മഴയില്ലെങ്കില്‍ അവിടെ നല്ല ചൂടുമായിരിക്കും. ഈ സാഹചര്യങ്ങളെല്ലാം പഠിച്ചതിനു ശേഷമാണ് ബാംഗ്ലൂരിനെ വേദിയായി തിരഞ്ഞെടുത്തത്-ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി അറിയിച്ചു.
ഇന്തോ-അഫ്ഗാനിസ്താന്‍ ഫ്രണ്ട് ഷിപ്പ് സീരിസ് എന്ന് പേരിട്ടിരിക്കുന്ന പരമ്പര ഏറെ ശ്രദ്ധിക്കപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അയര്‍ലന്‍ഡിനൊപ്പം അഫ്ഗാനിസ്താനും ടെസ്റ്റ് പദവി ലഭിച്ചത്. ഇതുവരെ 22 ഏകദിന മത്സരങ്ങളിലും 17 ട്വന്റി മത്സരങ്ങളിലും അഫ്ഗാന്‍ ടീം കളിച്ചിട്ടുണ്ട്. ഏകദിന, ട്വന്റി മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications