ഏഷ്യാ കപ്പ്: ട്രെയിലറിന് മുമ്പൊരു ടീസര്‍... ടീം ഇന്ത്യ ഇറങ്ങുന്നു, ഹോങ്കോങിനെ കളി പഠിപ്പിക്കാന്‍

ദുബായ്: നിലവിലെ ചാംപ്യന്‍മാരും ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നുമായ ടീം ഇന്ത്യ ഏഷ്യാ കപ്പില്‍ ആദ്യ അങ്കത്തിനിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ ദുര്‍ബലരായ ഹോങ്കോങാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.
ബുധനാഴ്ച നടക്കാനിരിക്കുന്ന ചിരവൈരികളായ പാകിസ്താനെതിരേയുള്ള ക്ലാസിക് പോരാട്ടത്തിനുള്ള തയ്യാറെടുപ്പായാണ് ഇന്ത്യ ഈ മല്‍സരത്തെ കാണുന്നത്. അതുകൊണ്ടു തന്നെ ജയത്തോടെ പാകിസ്താനെതിരായ ത്രില്ലറിനു കച്ചമുറുക്കാനാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം.

ജയിച്ചാല്‍ സൂപ്പര്‍ ഫോറില്‍
ഹോങ്കോങിനെതിരേ ജയിച്ചാല്‍ പാകിസ്താനെതിരേ നടക്കുന്ന അടുത്ത മല്‍സരത്തിന്റെ ഫലം എന്തു തന്നെ ആയാലും ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു മുന്നേറും. കാരണം ആദ്യ മല്‍സരത്തില്‍ പാകിസ്താനോട് എട്ടു വിക്കറ്റിനു പരാജയപ്പെട്ട ഹോങ്കോങ് ഇന്ത്യയോടും തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും.
യോഗ്യതാ ടൂര്‍ണമെന്റ് കളിച്ചെത്തുന്ന ഹോങ്കോങിനെതിരേ ഇന്ത്യക്കു ജയത്തിനായി കാര്യമായി വിയര്‍ക്കേണ്ടിവരില്ല.

വിരാട് കോലിയില്ല
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്യാപ്റ്റന്‍ വിരാട് കോലി ടീമില്‍ ഇല്ലെന്നതു മാത്രമാണ് ഇന്ത്യയുടെ ഏക പോരായ്മ. കോലിക്കു സെക്ടര്‍മാര്‍ വിശ്രമം നല്‍കുകയായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മികച്ച ഒരുപിടി താരങ്ങളുണ്ട്.
അവസാനമായി ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി ടൂര്‍ണമെന്റിലും കോലിക്കു പകരം രോഹിത്തായിരുന്നു ക്യാപ്റ്റന്‍. അന്നു ഇന്ത്യ കിരീടം ചൂടുകയും ചെയ്തിരുന്നു.

ധോണിക്കു നിര്‍ണായകം
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ ടൂര്‍ണമെന്റ്. അവസാനമായി ഇംഗ്ലണ്ടിനെതിരേ നടന്ന പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹം വിമര്‍ശിക്കപ്പെട്ടിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് ടീമില്‍ തന്നെ ടീമിനെ ആവശ്യമുണ്ടെന്നു തെളിയിക്കാന്‍ ഏഷ്യാ കപ്പില്‍ ധോണിക്കു മികച്ച പ്രകടനം നടത്തിയേ തീരൂ.

ടീം ഇങ്ങനെ
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ദിനേഷ് കാര്‍ത്തിക്, ഖലീല്‍ അഹമ്മദ്.
ഹോങ്കോങ്- അന്‍ഷുമാന്‍ രത്ത് (ക്യാപ്റ്റന്‍), എയ്‌സാസ് ഖാന്‍, ബാബര്‍ ഹയാത്ത്, കാമറോണ്‍ മക്കുല്‍സണ്‍, ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍, എഹ്‌സാന്‍ ഖാന്‍, എഹ്‌സാന്‍ നവാസ്, അര്‍ഷാദ് മുഹമ്മദ്, കിന്‍കിത് ഷാ, നദീം അഹമ്മദ്, രാഗ് കപൂര്‍, സ്‌കോട്ട് മക്കെനി, തന്‍വീര്‍ അഹമ്മദ്, തന്‍വീര്‍ അഫ്‌സര്‍, വഖാസ് ഖാന്‍, അഫ്താബ് ഹുസൈന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications