വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: ഹാവൂ... രക്ഷപ്പെട്ടു!! ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ് കീഴടങ്ങി

ഒരു ഘട്ടത്തില്‍ ഹോങ്കോങ് അട്ടിമറി ജയത്തിന് അരികിലായിരുന്നു

By Manu D
ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ് കീഴടങ്ങി | Asia Cup 2018 | Oneindia Malayalam

1
44049

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാംപ്യന്‍മാരായ ടീം ഇന്ത്യ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പരിശീലന മല്‍സരത്തിന്റെ ലാഘവത്തോടെ ഇറങ്ങിയ
ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഹോങ്കോങിനെതിരേ അട്ടിമറിത്തോല്‍വിയില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 26 റണ്‍സിന് ഹോങ്കോങിനെ ഇന്ത്യ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്റെ (127) സെഞ്ച്വറിയുടെ മികവില്‍ ഏഴു വിക്കറ്റിന് 285 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഉജ്ജ്വലമായാണ് ഹോങ്കോങ് തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 174 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഹോങ്കോങ് നേടിയത് എന്നാല്‍ ഈ കൂട്ടുകെട്ടിനെ തകര്‍ത്തതോടെ ഇന്ത്യ കളിയില്‍ പിടിമുറുക്കുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് പിഴുത് ഹോങ്കോങിനെ ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ എട്ടു വിക്കറ്റിനു 259 റണ്‍സെടുത്തു ഹോങ്കോങ് പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു.

1

ഓപ്പണര്‍മാരായ നിസാഖാത്ത് ഖാന്റെയും (92) ക്യാപ്റ്റന്‍ അന്‍ഷുമാന്‍ രത്തിന്റെയും (73) ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവരൊന്നും ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ പിടിച്ചുനിന്നില്ല. അരങ്ങേറ്റ മല്‍സരം കളിച്ച യുവ പേസര്‍ ഖലീല്‍ അഹമ്മദും യുസ്‌വേന്ദ്ര ചഹലും ഇന്ത്യക്കായി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. കുല്‍ദീപ് യാദവിനു രണ്ടു വിക്കറ്റ് ലഭിച്ചു. ഈ ജയത്തോടെ ചിരവൈരികളായ പാകിസ്താനോടൊപ്പം ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു മുന്നേറി. എന്നാല്‍ രണ്ടു മല്‍സരങ്ങളിലും തോറ്റ ഹോങ്കോങ് പുറത്തായി. ബുധനാഴ്ച പാകിസ്താനെതിരേയാണ് ഇന്ത്യയുടെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരം.

2

നേരത്തേ കരിയറിലെ 14ാം ഏകദിന സെഞ്ച്വറിയാണ് ധവാന്‍ ഈ മല്‍സരത്തില്‍ നേടിയത്. 120 പന്തുകളില്‍ 15 ബൗണ്ടറികളും രണ്ടു സിക്‌സറും ധവാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അമ്പാട്ടി റായുഡുവാണ് (60) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ദിനേഷ് കാര്‍ത്തിക് (33), കേദാര്‍ ജാദവ് (28*), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (23) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഹോങ്കോങിനായി കിന്‍കിത് ഷാ മൂന്നു വിക്കറ്റ് വീഴ്ത്തി.

3

ടോസിനു ശേഷം ഹോങ്കോങ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. പുതുമുഖ പേസര്‍ ഖലീല്‍ അഹമ്മദിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. വെടിക്കെട്ട് താരം ലോകേഷ് രാഹുലിനെ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിവര്‍ക്കെല്ലാം ഇന്ത്യ അവസരം നല്‍കി.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എംഎസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ദിനേഷ് കാര്‍ത്തിക്, ഖലീല്‍ അഹമ്മദ്.

ഹോങ്കോങ്- തന്‍വീര്‍ അഫ്‌സല്‍ (ക്യാപ്റ്റന്‍), അന്‍ഷുമാന്‍ രത്ത്, നിസാഖാത്ത് ഖാന്‍, ബാബര്‍ ഹയാത്ത്, ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍, കിന്‍കിത് ഷാ, എഹ്‌സാന്‍ ഖാന്‍, സ്‌കോട്ട് മക്കെനി, നദീം അഹമ്മദ്, എഹ്‌സാന്‍ നവാസ്, എയ്‌സാസ് ഖാന്‍.

Sep 19, 2018, 1:06 am IST

ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ് കീഴടങ്ങി. 286 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹോങ്കോങിന് എട്ടു വിക്കറ്റിന് 259 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 26 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പാകിസ്താനോടൊപ്പം ഇന്ത്യ സൂപ്പര്‍ ഫോറില്‍. ഹോങ്കോങ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

Sep 19, 2018, 12:47 am IST

കളിയില്‍ ഇന്ത്യ പിടിമുറിക്കുന്നു. 46 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഹോങ്കോങ് ആറു വിക്കറ്റിന് 235 റണ്‍സെന്ന നിലയിലാണ്. 24 പന്തില്‍ അവര്‍ക്കു ജയിക്കാന്‍ ഇനിയും 51 റണ്‍സ് വേണം.

Sep 19, 2018, 12:31 am IST

മല്‍സരം ആവേശകരമായ ക്ലൈമാക്‌സിലേക്ക്. 43 ഓവര്‍ കഴിഞ്ഞപ്പോള്‍ ഹോങ്കോങ് നാലു വിക്കറ്റിന് 220 റണ്‍സെടുത്തു. ആറു വിക്കറ്റുകള്‍ ശേഷിക്കെ 42 പന്തില്‍ നിന്നും 66 റണ്‍സാണ് അവര്‍ക്കു ജയിക്കാന്‍ വേണ്ടത്. കിന്‍കിത് ഷായ്‌ക്കൊപ്പം (15*) എഹ്‌സാന്‍ ഖാനാണ് (8*) ക്രീസില്‍.

Sep 18, 2018, 11:49 pm IST

35ാം ഓവറില്‍ ഇന്ത്യക്കു കാത്തിരുന്ന ബ്രേക് ത്രൂ ലഭിച്ചു. അന്‍ഷ്മാന്‍ രത്തിനെ (73) രോഹിത്തിന്റെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവാണ് ഇന്ത്യക്കു ആശ്വസിക്കാന്‍ വക നല്‍കിയത്. 97 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 35 ഓവര്‍ കഴിഞ്ഞപ്പോള്‍ ഹോങ്കോങ് ഒരു വിക്കറ്റിന് 174 റണ്‍സെന്ന നിലയിലാണ്.

Sep 18, 2018, 11:10 pm IST

25 ഓവര്‍ പിന്നിട്ടപ്പോഴും ഹോങ്കോങിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യക്കായിട്ടില്ല. വിക്കറ്റ് നഷ്ടമില്ലാതെ അവര്‍ 133 റണ്‍സെടുത്തിട്ടുണ്ട്. നിസാഖാത്ത് ഖാനും (77*) അന്‍ഷി രത്തുമാണ് (47*). മുഴുവന്‍ വിക്കറ്റുകളും ശേഷിക്കെ 12 ഓവറില്‍ അവര്‍ക്കു ജയിക്കാന്‍ 153 റണ്‍സ് കൂടി മതി.

Sep 18, 2018, 10:35 pm IST

ഹോങ്കോങ് പിടിതരാതെ മുന്നേറുന്നു. 17 ഓവറിലേക്കു കടന്നപ്പോള്‍ ഹോങ്കോങ് വിക്കറ്റ് പോവാതെ 94 റണ്‍സിലെത്തിക്കഴിഞ്ഞു. നിസാഖാത്ത് ഖാന്‍ (55*) ഫിഫ്റ്റി നേടിയപ്പോള്‍ 32 റണ്‍സുമായി അന്‍ഷി ഖാനാണ് ഒപ്പമുള്ളത്.

Sep 18, 2018, 10:01 pm IST

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി ഹോങ്കോങിന്‌ മികച്ച തുടക്കം. 10 ഓവര്‍ പിന്നിട്ടപ്പോള്‍ ഹോങ്കോങ് വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സെടുത്തു. നിസാഖാത്ത് ഖാനും (40*) അന്‍ഷി രത്തുമാണ് (15*) ക്രീസില്‍

Sep 18, 2018, 9:30 pm IST

ഹോങ്കോങിന്റെ ഇന്നിങ്‌സ് ആരംഭിച്ചു. ആആറിന് അടുത്ത് റണ്‍റേറ്റോടെ മുന്നേറിയാല്‍ മാത്രമേ അവര്‍ക്കു ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയുള്ളൂ

Sep 18, 2018, 9:05 pm IST

50 ഓവറില്‍ ഏഴു വിക്കറ്റിന് 285 റണ്‍സില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. 28 റണ്‍സോടെ കേദാര്‍ ജാദവും റണ്ണൊന്നുമെടുക്കാതെ കുല്‍ദീപ് യാദവും പുറത്താവാതെ നിന്നു

Sep 18, 2018, 8:37 pm IST

48 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 275 റണ്‍സ്. കേദാര്‍ ജാദവും (19*) ഭുവനേശ്വര്‍ കുമാറുമാണ് (9*) ക്രീസില്‍.

Sep 18, 2018, 8:21 pm IST

ഇന്ത്യക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു. ദിനേഷ് കാര്‍ത്തികാണ് അഞ്ചാമനായി ക്രീസ് വിട്ടത്. 38 പന്തുകൡ മൂന്നു ബൗണ്ടറികളോടെ 33 റണ്‍സെടുത്ത കാര്‍ത്തികിനെ ഷായുടെ ബൗളിങില്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ വച്ച് ബാബര്‍ ഹയാത്താണ് ക്യാച്ച് ചെയ്തത്.

Sep 18, 2018, 8:20 pm IST

ധോണി അക്കൗണ്ട് തുറക്കാവാതെ പുറത്ത്. എഹ്‌സാന്റെ ബൗളിങില്‍ ധോണിയെ വിക്കറ്റ് കീപ്പര്‍ മക്കെനി മികച്ചൊരു ക്യാച്ചിലൂടെ പിടിയിലൊതുക്കി. ഇന്ത്യ 42 ഓവറില്‍ നാലിന് 247 റണ്‍സ്. കേദാര്‍ ജാദവാണ് പുതുതായി ക്രീസിലെത്തിയത്.

Sep 18, 2018, 8:18 pm IST

ധവാന്‍ 127 റണ്‍സ് നേടി പുറത്ത്. ഷായുടെ ബൗളിങില്‍ ധവാനെ താഹിര്‍ ക്യാച്ച് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇന്ത്യ 41 ഓവര്‍ കഴിഞ്ഞപ്പോള്‍ മൂന്നിന് 243. കാര്‍ത്തികിന് കൂട്ടായെത്തിയത് എംഎസ് ധോണിയാണ്

Sep 18, 2018, 7:47 pm IST

ധവാന്‍ കരിയറിലെ 14ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കി. 105 പന്തുകളില്‍ 13 ബൗണ്ടറികളോടെയാണ് താരം മൂന്നക്കം കടന്നത്. 36 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 198 റണ്‍സ്. ധവാനോടൊപ്പം 14 റണ്‍സോടെ കാര്‍ത്തികാണ് ക്രീസില്‍

Sep 18, 2018, 7:23 pm IST

റായുഡു പുറത്ത്. 30ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ നവാസിന്റെ ബൗളിങില്‍ റായുഡുവിനെ വിക്കറ്റ് കീപ്പര്‍ മക്കെനി പിടികൂടി. 70 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 30 കഴിഞ്ഞപ്പോള്‍ ഇന്ത്യ രണ്ടിന് 163. ധവാനൊപ്പം (78*) ദിനേഷ് കാര്‍ത്തികാണ് (1*) ക്രീസില്‍

Sep 18, 2018, 7:08 pm IST

റായുഡു ഫിഫ്റ്റി തികച്ചു. ബൗണ്ടറിയിലൂടെയാണ് താരം 50 റണ്‍സ് പൂര്‍ത്തിയാക്കിയത്. 64 പന്തുകളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

Sep 18, 2018, 6:59 pm IST

ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്. 25 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 135 റണ്‍സെടുത്തു കഴിഞ്ഞു. ധവാന്‍ (72*) സെഞ്ച്വറി സ്വപ്‌നം കാണുമ്പോള്‍ ഫിഫ്റ്റിയിലേക്ക് നീങ്ങുകയാണ് റായുഡു (39*)

Sep 18, 2018, 6:34 pm IST

ഇന്ത്യന്‍ സ്‌കോര്‍ 100 റണ്‍സ് കടന്നു. ധവാന്‍ തന്റെ അര്‍ധസെഞ്ച്വറിയും തികച്ചു. 20 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ഒന്നിന് 109. ധവാന്‍ 57*, റായുഡു 33* ക്രീസില്‍.

Sep 18, 2018, 6:10 pm IST

15 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ഒന്നിന് 77. ധവാന്‍- റായുഡു ജോടി 33 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറുന്നു. ധവാന്‍ 41*, റായുഡു 13*

Sep 18, 2018, 5:49 pm IST

10 ഓവര്‍ പൂര്‍ത്തിയായി. ഇന്ത്യ ഒരു വിക്കറ്റിന് 56 റണസ്. 5.6 ആണ് ഇന്ത്യയുടെ റണ്‍റേറ്റ്. ധവാനോടൊപ്പം (30*) റായുഡുവാണ് (2*) ക്രീസില്‍

Sep 18, 2018, 5:40 pm IST

എട്ടാമത്തെ ഓവറിലെ നാലാമത്തെ പന്തിലാണ് രോഹിത് മടങ്ങിയത്. മൂന്നാമനായി അമ്പാട്ടി റായുഡു ക്രീസില്‍

Sep 18, 2018, 5:39 pm IST

രോഹിത് ശര്‍മ (23, 22 പന്ത്, 4 ബൗണ്ടറി) പുറത്ത്. സ്പിന്നര്‍ എഹ്‌സാന്‍ ഖാന്റെ ബൗളിങില്‍ വമ്പനടിക്കു ശ്രമിച്ച രോഹിത്തിനെ നിസാഖാത്ത് ഖാന്‍ മിഡ് ഓഫില്‍ അനായാസം പിടികൂടി. ഇന്ത്യ ഒരു വിക്കറ്റിന് 45 റണ്‍സ്.

Sep 18, 2018, 5:25 pm IST

ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം. അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 34 റണ്‍സ്. രോഹിത് ശര്‍മ 18* (14 പന്ത്, 4 ബൗണ്ടറി), ശിഖര്‍ ധവാന്‍ 11* (15 പന്ത്, 2 ബൗണ്ടറി)

Sep 18, 2018, 5:06 pm IST

ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിച്ച 222ാമത്തെ താരമായി ഖലീല്‍ അഹമ്മദ് മാറി

Sep 18, 2018, 5:03 pm IST

മല്‍സരത്തിന് തുടക്കം

Sep 18, 2018, 4:58 pm IST

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ ലിസ്റ്റ്‌

{document1}

Story first published: Wednesday, September 19, 2018, 1:37 [IST]
Other articles published on Sep 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X