ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തു, ഇതാവര്‍ത്തിക്കാനാവുമോ? പാക് താരത്തിന്റെ ക്ലാസ് മറുപടി

ഐസിസിയുടെ ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനോടേറ്റ ദയനീയ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ എക്കാലവും വേട്ടയാടുമെന്നുറപ്പാണ്. കാരണം ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു പാകിസ്താനു മുന്നില്‍ ഇന്ത്യക്കു മുട്ടുമടക്കേണ്ടി വന്നത്. അതിനു മുമ്പ് ഏകദിന, ടി20 ലോകകപ്പുകളിലായി 12 തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

പക്ഷെ ഇത്തവണ വിരാട് കോലി നയിച്ച ഇന്ത്യക്കെതിരേ ബാബര്‍ ആസമിന്റെ പാകിസ്താന്‍ കണക്കുതീര്‍ത്തു. പത്തു വിക്കറ്റിനായിരുന്നു സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ പാക് പട ഇന്ത്യയെ നാണംകെടുത്തിയത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യക്കു മേല്‍ ആധിപത്യം പുലര്‍ത്തിയായിരുന്നു പാക് ടീം ജയിച്ചുകയറിയത്. ഇത്തരമൊരു വിജയം വീണ്ടും ആവര്‍ത്തിക്കാന്‍ പാകിസ്താനു കഴിയുമോയെന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയണ് അന്നു ടീമലുണ്ടായിരുന്ന സ്പിന്നര്‍ ഇമാദ് വസീം.

 ഇനിയതു കടുപ്പമാണ്

ഇനിയതു കടുപ്പമാണ്

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ വലിയൊരു വിജയം നേടിയെടുക്കാന്‍ പാകിസ്താനു കഴിഞ്ഞെങ്കിലും അത് ഇനി ആവര്‍ത്തിക്കുകയെന്നത് കടുപ്പമാണെന്നു ഇമാദ് വസീം പറഞ്ഞു. ഇന്ത്യക്കെതിരേ വിജയിക്കുന്നത് എല്ലായ്‌പ്പോഴും നല്ല അനുഭവമാണ്. പാകിസ്താന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും പ്രത്യേക നിമിങ്ങളാണ് ഇതു സമ്മാനിക്കുന്നത്. ഇന്ത്യക്കെതിരായ കഴിഞ്ഞ മല്‍സരം ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. മല്‍സരഫലം ഞങ്ങളെ സംബന്ധിച്ച് പെര്‍ഫെക്ടുമായിരുന്നു.

മല്‍സരത്തില്‍ ഞങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷെ ഇന്ത്യക്കെതിരേ ടി20 ലോകകപ്പില്‍ കളിക്കുകയെന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ്. എനിക്കു ഈ മല്‍സരത്തില്‍ അവസരം നല്‍കിയതിനു നന്ദിയുണ്ടെന്നും വസീം വ്യക്തമാക്കി.

 തൊട്ടതെല്ലാം പൊന്നായി

തൊട്ടതെല്ലാം പൊന്നായി

ഇന്ത്യക്കെതിരായ അന്നത്തെ പോരാട്ടത്തില്‍ പാകിസ്താന്‍ ടീം തൊട്ടതെല്ലാം പൊന്നായി മാറിയതു പോലെയായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. പിഴവുകളൊന്നും ടീം വരുത്തിയില്ല. ഇന്ത്യ വളരെ മികച്ച ടീമാണ്. പക്ഷെ അന്നത്തെ ദിവസം അവരെ നിഷ്പ്രഭരാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഈ മല്‍സരത്തില്‍ ആശ്ചര്യപ്പെടുത്തുന്ന തരത്തിലായിരുന്നു പാകിസ്താന്‍ കളിച്ചത്. പാക്് ടീമിനെ സംബന്ധിച്ച് ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സായിരുന്നു അതെന്നു പറയാന്‍ കഴിയും. പക്ഷെ അന്നു ഞങ്ങള്‍ നേടിയതു പോലെയൊരു വിജയം ഇനി ഭാവിയില്‍ ഇന്ത്യക്കെതിരേ ആവര്‍ത്തിക്കുകയെന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും വസീം കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യ- പാക് മല്‍സരങ്ങള്‍ വേണം

ഇന്ത്യ- പാക് മല്‍സരങ്ങള്‍ വേണം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ കാരണം നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് പരമ്പരകള്‍ കളിക്കുന്നില്ല. 2012നു ശേഷം ഒരു പരമ്പര പോലും ഇരുടീമുകളും കളിച്ചിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമേ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരാറുള്ളൂ.

പക്ഷെ ഇന്ത്യയും പാകിസ്താനും സ്ഥിരമായി മല്‍സരങ്ങള്‍ കളിക്കേണ്ടത് ആവശ്യമാണെന്നു ഇമാദ് വസീം പറയുന്നു. ഒരു ക്രിക്കറ്ററെന്ന നിലയില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ഏറ്റവും ഉയര്‍ന്ന തലത്തില്‍ കളിക്കാനും മികച്ച ടീമുകളുമായി ഏറ്റുമുട്ടാനുമായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങള്‍ വളരെ സ്‌പെഷ്യലായി മാറുന്നത്. രണ്ടും ലോകോത്തര ടീമുകളാണ്. സ്ഥിരമായി ഇരുടീമുകളും തമ്മില്‍ പരമ്പരകള്‍ കളിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം.

പക്ഷെ ഇരുരാജ്യങ്ങളിലും തമ്മിലുള്ള രാഷ്ട്രീയ കാരണങ്ങളാണ് ഇതിനു തടസ്സമാവുന്നതെന്നു എനിക്കും മനസ്സിലാവും. ഇതു ദുഖകരമാണ്, കാരണം, രാഷ്ട്രങ്ങളെ ഒന്നിപ്പിക്കാന്‍ കഴിയുന്ന ഗെയിമാണ് ക്രിക്കറ്റ്. അതിനാല്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ പുനരാരംഭിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇതു ക്രിക്കറ്റിനു മാത്രമല്ല മനുഷ്യരാശിക്കും മികച്ചതായിരിക്കുമെന്നും വസീം വിശദമാക്കി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, December 11, 2021, 19:05 [IST]
Other articles published on Dec 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X