Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയും പ്രമുഖ ബോളിവുഡ് നടിയും തമ്മില്‍ പ്രണയത്തില്‍?

ലണ്ടന്‍: ബോളിവുഡും ക്രിക്കറ്റും തമ്മില്‍ വേര്‍പിരിയാകാനാത്ത ബന്ധമാണ്. കളത്തിനകത്തും പുറത്തുമെല്ലാം ബോളിവുഡ് ഇന്ത്യന്‍ ക്രിക്കറ്റിനോട് അത്രമേല്‍ അടുത്തുനില്‍ക്കുന്നു. ക്രിക്കറ്റ് താരങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള ബോളിവുഡ് നടിമാരുടെ ശ്രമങ്ങളും വാര്‍ത്തയാകാറുണ്ട്. പ്രമുഖരായ ചില കളിക്കാരുടെ ഭാര്യമാര്‍ ബോളിവുഡില്‍നിന്നാണെന്നതും വസ്തുതയാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും തന്നെ ഏറ്റവും വലിയ ഉദാഹരണം. മുന്‍താരം സഹീര്‍ ഖാന്റെ ഭാര്യ സാഗരിക ഘാട്‌ഗെ, ഹര്‍ഭജന്‍ സിങ്ങിന്റെ ഭാര്യ ഗീതാ ബസ്ര, യുവരാജ് സിങ്ങിന്റെ ഭാര്യ ഹസല്‍ കീച്ച് എന്നിവരും ബോളിവുഡില്‍നിന്നുതന്നെ. ഇതുകൂടാതെ ഒട്ടേറെ താരങ്ങളുടെ കാമുകിമാരായും ബോളിവുഡ് നടിമാരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്.

ravishashtri

എന്നാല്‍, ഇതാദ്യമായി ഒരു ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചിന് നടിയോടുള്ള പ്രണയവാര്‍ത്ത പുറത്തുവന്നരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിക്കറ്റ് പരിശീലകനായ ഇന്ത്യയുടെ രവി ശാസ്ത്രിയാണ് കഥയിലെ നായകന്‍. ബോളിവുഡ് നടി നിമ്രത് കൗറുമായി കാലങ്ങളായി രവിശാസ്ത്രി പ്രണയത്തിലാണെന്ന് പൂണെ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഞ്ച് ബോക്‌സ് സിനിമയിലൂടെ പ്രശസ്തയായ നടിയാണ് നിമ്രത്.

രണ്ടുവര്‍ഷത്തോലമായി ഇവരുടെ പ്രണയം ആരംഭിച്ചിട്ടെന്നാണ് ഗോസിപ്പ്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഇരുവരും പലപ്പോഴായി കൂടിക്കാഴ്ച നടത്താറുമുണ്ട്. ജര്‍മന്‍ കാര്‍ കമ്പനിയുടെ മോഡലായി രണ്ടുപേരും 2015 മുതല്‍ പ്രത്യക്ഷപ്പെടുന്നു. ഇംഗ്ലണ്ടുമായുള്ള ക്രിക്കറ്റ് പരമ്പരയ്ക്കായി രവി ശാസ്ത്രി ഇംഗ്ലണ്ടിലാണ് ഇപ്പോഴുള്ളത്. നിമ്രത് ആകട്ടെ പ്രമുഖരായ ഒരു വെബ്‌സൈറ്റിനുവേണ്ടിയുള്ള ഷൂട്ടിങ്ങിലും.

Story first published: Monday, September 3, 2018, 17:01 [IST]
Other articles published on Sep 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+