ലോകകപ്പ്: ഇന്ത്യ ട്രിപ്പിള്‍ സ്‌ട്രോംഗല്ല, ഇവര്‍ വീണാല്‍ തീര്‍ന്നു, ഫോമിലേക്കുയരേണ്ടത് ഇവര്‍
ലണ്ടന്‍: ഇന്ത്യന്‍ ടീം ലോകകപ്പില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കിരീടം നേടുമെന്ന് ഇതോടെ ഉറപ്പായെന്നാണ് ആരാധകര്‍ പ്രവചിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് ടീമിന്റെ പ്രകടനത്തില്‍ നിന്ന് മനസ്സിലാവുന്നത്. എക്കാലത്തെയും പോലെ ടോപ് ഓര്‍ഡര്‍ ഫോമിലുള്ള ഇന്ത്യന്‍ നിരയാണ് ഇപ്പോഴുള്ളത്. ഇവര്‍ കുറഞ്ഞ സ്‌കോറിന് വീണാല്‍ ഇന്ത്യ എന്ത് ചെയ്യും. അതില്‍ വലിയ ആശങ്കയുണ്ട്.
ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യന്‍ നിര വെല്ലുവിളിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള എല്ലാ മത്സരങ്ങളും ഇന്ത്യ ആശങ്കകള്‍ നിറഞ്ഞതാണ്. വലിയ ടീമുകള്‍ ഇനി ഇന്ത്യയെ നേരിടാനില്ലെങ്കിലും, സെമി, ഫൈനല്‍ പോരാട്ടങ്ങളില്‍ മധ്യനിര ഫോമിലേക്കുയരേണ്ടി വരും. പാകിസ്താനെതിരായ മത്സരം ഇന്ത്യന്‍ ടീം ട്രിപ്പിള്‍ സ്‌ട്രോംഗല്ലെന്ന് തെളിയിച്ച് തരുന്നുണ്ട്. ലോകകപ്പില്‍ ഇതുവരെ രണ്ട് തവണ ആ പ്രതിസന്ധി പരസ്യമായിരിക്കുകയാണ്.

മധ്യനിര പൊളിഞ്ഞ് വീഴും
പാകിസ്താനെതിരെ ടോപ് ഓര്‍ഡര്‍ ഗംഭീരമായിട്ടാണ് ബാറ്റ് ചെയ്തത്. രോഹിത് ശര്‍മ സെഞ്ച്വറിയും ലോകേഷ് രാഹുല്‍, വിരാട് കോലി എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. പിന്നാലെ വന്ന ഹര്‍ദിക് പാണ്ഡ്യയും മോശമാക്കിയില്ല. പക്ഷേ വിജയ് ശങ്കര്‍, മഹേന്ദ്ര സിംഗ് ധോണി എന്നിവര്‍ റണ്‍സെടുക്കാന്‍ കഷ്ടപ്പെടുന്നതാണ് കണ്ടത്. ധോണി പെട്ടെന്ന് പുറത്താവുകയും ചെയ്തു. വിജയ് ശങ്കര്‍ 15 പന്തില്‍ 15 റണ്‍സാണ് നിര്‍ണായക സമയത്ത് എടുത്തത്. സ്‌കോര്‍ നിരക്ക് ഉയര്‍ത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.

ഇവര്‍ ഫോമിലേക്കുയരണം
മഹേന്ദ്ര സിംഗ് ധോണി, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക് എന്നിവരടങ്ങുന്ന മധ്യനിര ഇന്ത്യക്ക് കടുത്ത ബാധ്യതയാണ്. ധോണി സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയിരുന്നു. ടോപ് ഓര്‍ഡര്‍ നന്നായി കളിക്കുന്നത് കാരണം ഇവര്‍ക്ക് അവസരവും ലഭിക്കുന്നില്ല. ജാദവ് നല്ലൊരു ഇന്നിംഗ്‌സ് കളിച്ചിട്ട് കാലം കുറേയായി. ധോണിയാണ് ഭേദപ്പെട്ട ഫോമിലുള്ളത്. വിജയ് ശങ്കര്‍ ബൗളിംഗില്‍ തിളങ്ങിയെങ്കിലും ബാറ്റിംഗില്‍ പരാജയമാണ്. ദിനേഷ് കാര്‍ത്തിക് ലോകകപ്പോടെ ടീമില്‍ നിന്ന് പുറത്താവാനാണ് സാധ്യത. നല്ലൊരു ഇന്നിംഗ്‌സ് കാര്‍ത്തിക്കില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നില്ല.

സൂചന രണ്ട് മത്സരങ്ങളില്‍
സന്നാഹ മത്സരത്തില്‍ ന്യൂസിലന്റിനോട് ഇന്ത്യ തകര്‍ന്നടിഞ്ഞിരുന്നു. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ന്ന മത്സരമായിരുന്നു ഇത്. മധ്യനിര ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നത്. നല്ല ടീമുകളോട് ഏറ്റുമുട്ടാന്‍ ഇന്ത്യയുടെ മധ്യനിരയ്ക്ക് സാധിക്കുമോ എന്നും സംശയമാണ്. പാകിസ്താനെതിരെ മധ്യനിര റണ്‍സെടുക്കാന്‍ കഷ്ടപ്പെട്ടതും ഇതിന്റെ തെളിവാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇത് ചിലപ്പോള്‍ പരീക്ഷിക്കപ്പെട്ടേക്കാം. സെമിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യക്ക് ലഭിക്കുന്നതെങ്കില്‍ ടോപ് ഓര്‍ഡറിനെ പുറത്താക്കാന്‍ എല്ലാ ആയുധങ്ങളും അവര്‍ പുറത്തെടുക്കും. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ തോല്‍വി സെമിയില്‍ സംഭവിക്കാം.

2011ലെ അനുഭവം
ഇന്ത്യന്‍ മധ്യനിര നിര്‍ണായക ടൂര്‍ണമെന്റുകളില്‍ തിളങ്ങാറില്ലെന്നാണ് ചരിത്രം. 2011ല്‍ ഇന്ത്യ ചാമ്പ്യന്‍മാരായ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്ക് പിഴവുകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനോട് ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ മധ്യനിര ഇതില്‍ വന്‍ പരാജയമായി. ഇന്ത്യക്ക് വന്‍ സ്‌കോര്‍ നേടാനായില്ല. ഒടുവില്‍ ഈ മത്സരം ടൈ ആവുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത് മധ്യനിരയുടെ തകര്‍ച്ച കാരണമാണ്. ഫൈനലിലാണ് ധോണി ഫോം ആയത്. അതും മധ്യനിരയില്‍ അല്ല ടോപ് ഓര്‍ഡറിലാണ് ധോണി കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications