വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: പന്തില്ല, റായുഡുവും... ഇന്ത്യക്കു തിരിച്ചടിയാവുമോ? ആദ്യമായി പ്രതികരിച്ച് ദ്രാവിഡ്

ദ്രാവിഡിനു കീഴില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്മാരായിരുന്നു

By Manu
പന്തും റായുഡുവും ഇല്ലാത്തത് ലോകകപ്പിൽ ഇന്ത്യക്കു തിരിച്ചടിയാവുമോ?

ദില്ലി: കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിലെ പകരം വയ്ക്കാനില്ലാത്ത ഇതിഹാസമാണ് രാഹുല്‍ ദ്രാവിഡ്. ബാറ്റിങില്‍ നിരവധി റെക്കോര്‍ഡുകള്‍ കുറിച്ചിട്ടുള്ള ഇന്ത്യന്‍ വന്‍മതില്‍ ഇപ്പോള്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനെന്ന നിലയിലും തിളങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിനെ പരിശീലിപ്പിച്ചത് ദ്രാവിഡായിരുന്നു.

ഇന്ത്യ ലോകകപ്പ് നേടില്ല!! ജ്യോല്‍സ്യന്റെ ഞെട്ടിക്കുന്ന പ്രവചനം... കാരണക്കാര്‍ കോലിയും ധോണിയും ഇന്ത്യ ലോകകപ്പ് നേടില്ല!! ജ്യോല്‍സ്യന്റെ ഞെട്ടിക്കുന്ന പ്രവചനം... കാരണക്കാര്‍ കോലിയും ധോണിയും

വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ചും അമ്പാട്ടി റായുഡു, റിഷഭ് പന്ത് എന്നിവരെ ടീമില്‍ നിന്നൊഴിവാക്കിയതിനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.

ഓസീസിനെതിരായ തോല്‍വി ബാധിക്കില്ല

ഓസീസിനെതിരായ തോല്‍വി ബാധിക്കില്ല

ലോകകപ്പിനു മുമ്പ് കളിച്ച അവസാന ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ 2-3നു പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഈ തോല്‍വി ലോകകപ്പില്‍ ഇന്ത്യക്കു തിരിച്ചടിയാവില്ലെന്നു ദ്രാവിഡ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 30 മാസത്തോളമായി ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാന ഏകദിന പരമ്പരയില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ ക്രെഡിറ്റ് ഓസീസിന് തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച ശേഷമാണ് പിന്നീടുള്ള മൂന്നു കളികളിലും തോറ്റ് ഇന്ത്യ 2-3നു പരമ്പര കൈവിട്ടത്.

ഇന്ത്യയുടേത് മികച്ച കോമ്പിനേഷന്‍

ഇന്ത്യയുടേത് മികച്ച കോമ്പിനേഷന്‍

ലോകകപ്പിനായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം മികച്ച കോമ്പിനേഷനാണ്. ലോകകപ്പ് ഇന്ത്യ ജയിക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന പരമ്പരയിലെ ജയവും തോല്‍വിയും ആരും അത്ര കാര്യമാക്കില്ല. ഇന്ത്യ എത്ര മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് ഏകദിന റാങ്കിങിലെ രണ്ടാംസ്ഥാനം തന്നെ അടിവരയിടുന്നു. ലോകകപ്പ് നേടിയാല്‍ ഇന്ത്യ ലോക റാങ്കിങില്‍ ഒന്നാമതെത്തുമെന്നും ദ്രാവിഡ് വിശദമാക്കി.

റായുഡുവും പന്തുമില്ലാത്ത ടീം

റായുഡുവും പന്തുമില്ലാത്ത ടീം

ലോകകപ്പില്‍ റായുഡുവിന്റെയും പന്തിന്റെയും അഭാവം ഇന്ത്യയെ ബാധിക്കുമോയെന്ന ചോദ്യത്തിന് ഇന്ത്യ വളരെ സന്തുലിതമായ ടീമാണെന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. വളരെ ശക്തമായ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളത്. നിരവധി കോമ്പിനേഷനുകള്‍ ഇന്ത്യക്കുണ്ട്. ആരൊക്കെ ടൂര്‍ണമെന്റില്‍ പെര്‍ഫോം ചെയ്യുകയെന്നാണ് അറിയാനുള്ളത്. ടീമിലെ ഒന്നോ, രണ്ടോ പേരുടെ കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ടാവും. നിലവില്‍ ടീമിനെ തിരഞ്ഞെടുത്തു കഴിഞ്ഞു, അവര്‍ നല്ല പ്രകടനം നടത്തുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും 46കാരനായ മുന്‍ താരം വിശദമാക്കി.

Story first published: Thursday, April 25, 2019, 15:05 [IST]
Other articles published on Apr 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X