For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

4 വര്‍ഷം 4 തോല്‍വി...... ഇന്ത്യക്ക് നോക്കൗട്ട് ഭയം, ഐസിസി ടൂര്‍ണമെന്റിലെ വീഴ്ച്ചയ്ക്ക് കാരണം ഇതാണ്

By Vaisakhan MK

ലണ്ടന്‍: ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യയുടെ അമ്പരിപ്പിക്കുന്ന തോല്‍വിയെ കുറിച്ചാണ് ആരാധകര്‍ ചിന്തിക്കുന്നത്. എന്നാല്‍ പുതിയ ഇന്ത്യയെന്ന് പറയുമ്പോഴും സ്വഭാവം മുമ്പുള്ളത് പോലെയാണെന്ന് കഴിഞ്ഞ നാല് വര്‍ഷമായി ഐസിസി ടൂര്‍ണമെന്റുകളില്‍ തെളിയിക്കുകയാണ് ഇന്ത്യ. സൗരവ് ഗാംഗുലി മുതല്‍ അതിന് പിന്നോട്ടുള്ള ക്യാപ്റ്റന്‍മാര്‍ ഉള്ളപ്പോള്‍ മുതലുള്ള ആ ഭയം ഇന്ത്യയെ തേടി വീണ്ടും എത്തിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മഹേന്ദ്ര സിംഗ് ധോണിയുടെ കാലത്ത് പരിഹരിക്കപ്പെട്ടിരുന്ന ആ പ്രശ്‌നം, ധോണി ക്യാപ്റ്റന്‍സിയില്‍ തുടര്‍ന്ന അവസാന കാലത്താണ് വീണ്ടും ഉണ്ടായത്. മുന്നേറ്റനിരയെ മാത്രം ആശ്രയിച്ചുള്ള ഇന്ത്യയുടെ രീതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കില്ല എന്ന് പലവട്ടം തെളിഞ്ഞതാണ്. ടീം മാനേജ്‌മെന്റ് മുതല്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ വരെയുള്ളവര്‍ ടീമിന്റെ കെട്ടുറപ്പ് ഭദ്രമാക്കണമെന്നാണ് ഇത് പറയുന്നത്. ഇല്ലെങ്കില്‍ ഇന്ത്യയുടെ നോക്കൗട്ട് ഭയം കാലങ്ങളോളം തുടരും.

2015ലെ മുന്നറിയിപ്പ്

2015ലെ മുന്നറിയിപ്പ്

2015 ലോകകപ്പിലും ഇന്ത്യ ഫേവറിറ്റുകളായിരുന്നു. ലോകചാമ്പ്യന്‍മാരായത് കൊണ്ട് തന്നെ ഇന്ത്യ കിരീടം നേടുമെന്നായിരുന്നു ഉറപ്പ്. ഗ്രൂപ്പ് ഘട്ടത്തിലെ ഗംഭീര ജയങ്ങളോടെ ഇന്ത്യ സാധ്യത ശക്തമാക്കി. സെമിയില്‍ ഓസ്‌ട്രേലിയയായിരുന്നു എതിരാളി. അന്ന് വലിയ ഇന്നിംഗ്‌സ് കളിക്കേണ്ട മുന്നേറ്റ നിര പരാജയമായി. മികച്ച തുടക്കം കിട്ടിയിട്ടും ഇങ്ങനെ സംഭവിച്ചത് സെമിയില്‍ ഇന്ത്യക്ക് സമ്മര്‍ദം താങ്ങാനാവുന്നില്ലെന്നാണ് സൂചിപ്പിക്കുന്നത്. സ്‌കോര്‍ പിന്തടരുമ്പോള്‍ ഒരിക്കലും പിഴയ്ക്കാത്ത കോലി ഒരു റണ്‍സാണ് ആകെ എടുത്തത്. മധ്യനിരയില്‍ മഹേന്ദ്ര സിംഗ് ധോണി മാത്രമാണ് അന്നും കളിച്ചത്. അന്നും ധോണി റണ്ണൗട്ടായിരുന്നു. ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു.

നോക്കൗട്ട് ഭയം

നോക്കൗട്ട് ഭയം

2016ല്‍ ടി20 ലോകകപ്പിലും ഇതേ പ്രശ്‌നം ഇന്ത്യ ആവര്‍ത്തിച്ചു. അന്ന് പക്ഷേ ബാറ്റിംഗല്ല, ബൗളിംഗും ഫീല്‍ഡിംഗുമാണ് ചതിച്ചത്. ഇന്ത്യ 192 റണ്‍സെടുത്തിട്ടും വെസ്റ്റിന്‍ഡീസിനോട് സെമിയില്‍ തോറ്റു. അന്ന് മത്സരത്തല്‍ വിന്‍ഡീസിന്റെ രക്ഷകനായ ലെന്‍ഡല്‍ സിമ്മണ്‍സിന്റെ ക്യാച്ച് മൂന്ന് തവണയാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. റണ്ണൗട്ട് അവസരങ്ങളും പാഴാക്കി. ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. സമ്മര്‍ദത്തില്‍ നിരവധി ഫീല്‍ഡിംഗ് പിഴവുകള്‍ വരുത്തിയതാണ് ഇന്ത്യയുടെ തോല്‍വിയിലേക്ക് നയിച്ചത്. സിമ്മണ്‍സ് പിന്നീട് ഫോം കണ്ടെത്തിയിട്ടില്ല എന്നത് വേറെ കാര്യം.

ആവര്‍ത്തിക്കുന്ന പിഴവ്

ആവര്‍ത്തിക്കുന്ന പിഴവ്

മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിലായിരുന്നു ഇന്ത്യയുടെ ഈ തോല്‍വികള്‍. എന്നാല്‍ ഇത് വിരാട് കോലി ഏറ്റെടുക്കുമ്പോള്‍ കൂടുതലായിരിക്കുകയാണ്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ ഐസിസി ട്രോഫികളില്‍ ആദ്യ തോല്‍വി ഫൈനലില്‍ ഏറ്റുവാങ്ങി. പാകിസ്താനോട് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് കോലിയുടെ ടീം വഴങ്ങിയത്. 339 റണ്‍സ് പിന്തുടര്‍ന്ന ടീം 158 റണ്‍സിനാണ് പുറത്തായത്. മുന്‍നിര അവിടെയും പരാജയമായി. ഏറെ പ്രതീക്ഷയുള്ള രോഹിത് പൂജ്യത്തിനും കോലി അഞ്ച് റണ്‍സിനുമാണ് പുറത്തായത്. 180 റണ്‍സിന്റെ റെക്കോര്‍ഡ് തോല്‍വിയും ടീം ചോദിച്ച് വാങ്ങി.

കിരീടമില്ലാത്ത ടീം

കിരീടമില്ലാത്ത ടീം

സൗരവ് ഗാംഗുലിയുടെ കാലത്ത് ഇന്ത്യക്ക് കിരീടമില്ലാത്ത ടീം എന്നൊരു പേരുണ്ടായിരുന്നു. നാറ്റ്‌വെസ്റ്റ് ട്രോഫി മാത്രമായിരുന്നു പേരിന് എടുത്ത് പറയാനുള്ള കപ്പ്. ഫൈനലില്‍ പതറുന്ന ടീം എന്ന പേരുദോഷവും ടീമിനുണ്ടായിരുന്നു. 2003ലെ ലോകകപ്പില്‍ ടീമിന്റെ വീഴ്ച്ചയ്ക്ക് പ്രധാന കാരണം ടോസ് ലഭിച്ചിട്ടും ഗാംഗുലി ബാറ്റിംഗ് തിരഞ്ഞെടുത്തതായിരുന്നു. അത്തരമൊരു പിഴവ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയിലും കഴിഞ്ഞ വര്‍ഷം കാണിച്ചിരുന്നു. ഇന്ത്യയുടെ മുന്നേറ്റ നിര ബാറ്റിംഗ് പിച്ചുകളില്‍ മാത്രം കളിക്കുന്നവരാണെന്ന് കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാണ്. എത്രയും പെട്ടെന്ന് ഇക്കാര്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ദൗര്‍ബല്യങ്ങളുള്ള ടീമായി ഇന്ത്യ തുടരും.

Story first published: Thursday, July 11, 2019, 17:00 [IST]
Other articles published on Jul 11, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+