Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വറിയിലും ഇന്ത്യക്ക് ലോകറെക്കോര്‍ഡ്.... കടത്തിവെട്ടിയത് ഓസീസിനെ

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇന്ത്യ അടിച്ചെടുത്തിരിക്കുകയാണ്. മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. സെഞ്ച്വറികളുടെ കാര്യത്തിലാണ് ഇന്ത്യ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. ലോകകപ്പില്‍ ഇതുവരെ ഇന്ത്യ സ്വന്തമാക്കിയ ഏറ്റവും മികച്ച നേട്ടമാണ്.

1

ശിഖര്‍ ധവാന്‍ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ 27 സെഞ്ച്വറിയുമായി ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിച്ചു. ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ടീമെന്ന നേട്ടമാണ് ഇന്ത്യക്ക് സ്വന്തമായത്. ഓസ്‌ട്രേലിയയുടെ 26 സെഞ്ച്വറിയെന്ന നേട്ടമാണ് ഇന്ത്യ മറികടന്നത്. 23 സെഞ്ച്വറിയുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ശ്രീലങ്കയാണ്. അതേസമയം ധവാന്റ സെഞ്ച്വറി നേട്ടത്തിലൂടെ ഇരട്ടി മധുരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.

ധവാന്റെ കരിയറിലെ 17ാം സെഞ്ച്വറിയാണ് ഓവലില്‍ കുറിച്ചത്. ലോകകപ്പില്‍ മൂന്നാം സെഞ്ച്വറിയാണ് ധവാന്‍ കുറിച്ചത്. 33ാം ഓവറില്‍ സ്റ്റോയ്‌നിസിന്റെ പന്തില്‍ സിംഗിളെടുത്താണ് ധവാന്‍ സെഞ്ച്വറി കുറിച്ചത്. റമീസ് രാജ, മാത്യൂ ഹെയ്ഡന്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ്, സയ്യിദ് അന്‍വര്‍, സനത് ജയസൂര്യ എന്നിവരുടെ മൂന്ന് സെഞ്ച്വറികള്‍ എന്ന നേട്ടത്തിനൊപ്പമെത്താനും ധവാന് സാധിച്ചു.

അതേസമയം മത്സരത്തില്‍ റെക്കോര്‍ഡ് സ്‌കോറാണ് ഇന്ത്യ അടിച്ചെടുത്തത്. 352 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറാണിത്. സെഞ്ച്വറികളുടെ കാര്യത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മുന്നില്‍. സച്ചിന് ലോകകപ്പില്‍ ആറ് സെഞ്ച്വറികളുണ്ട്. കുമാര്‍ സംഗക്കാര, റിക്കി പോണ്ടിംഗ് എന്നിവര്‍ക്ക് അഞ്ച് സെഞ്ച്വറികളുണ്ട്. സൗരവ് ഗാംഗുലിക്കും ഡിവില്യേഴ്‌സിനും നാല് സെഞ്ച്വറി വീതമുണ്ട്.

Story first published: Sunday, June 9, 2019, 19:57 [IST]
Other articles published on Jun 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+