37ലും എന്തൊരു ഓട്ടം, ധോണി ശരിക്കും സൂപ്പര്‍ സ്റ്റാര്‍ തന്നെ... പ്രശംസ കൊണ്ട് മൂടി ഓസീസ് കോച്ച്

മെല്‍ബണ്‍: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയിലും തങ്ങളെ നിഷ്പ്രഭരാക്കിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റില്‍ ലാങര്‍. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും 2-1നാണ് ഇന്ത്യ കൈക്കലാക്കിയത്. ഓസീസിനെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയതും ഇതാദ്യമായാണ്.
ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റിയുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച എംഎസ് ധോണിയെ ലാങര്‍ പ്രശംസ കൊണ്ടു മൂടി. ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറെന്നും എക്കാലത്തെയും മികച്ച താരമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അദ്ഭുതപ്പെടുത്തുന്ന ഫിറ്റ്‌നസ്
ധോണിയുടെ അപാരമായ ഫിറ്റ്‌നസിനെ ലാങര്‍ പ്രശംസിച്ചു. ധോണിക്ക് 37 വയസ്സായിക്കഴിഞ്ഞു. വിക്കറ്റുകള്‍ക്കിടയില്‍ ധോണിയുടെ ഓട്ടം അദ്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് നിലവാരവും അപാരം തന്നെ. മൂന്ന് ഏകദിനങ്ങളിലും എത്ര റണ്‍സാണ് ധോണി ഓടിയെടുത്തത്. ഇതുപോലെ ഈ പ്രായത്തിലും കളിക്കാന്‍ മറ്റൊരു താരത്തിനും കഴിയില്ല.
ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് ധോണി. അദ്ദേഹത്തെപ്പോലെയാവാനാണ് ഓസീസ് താരങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ലാങര്‍ പറഞ്ഞു.

റോള്‍ മോഡലുകള്‍
നിലവധി റോള്‍ മോഡലുകളെയാണ് ഇന്ത്യന്‍ ടീമിന്റെ പര്യടനത്തിനു ശേഷം ഓസ്‌ട്രേലിയയുടെ യുവതാരങ്ങള്‍ക്കു ലഭിച്ചതെന്ന് ലാങര്‍ വ്യക്തമാക്കി. ധോണിയെക്കൂടാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നിവരും മാതൃകയാക്കേണ്ട താരങ്ങളാണ്.
ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ എന്നിവയിലെ നേട്ടങ്ങള്‍ കൂടി പരിഗണിക്കുമ്പോഴാണ് ധോണി എത്രത്തോളം മഹാനാണെന്നു ബോധ്യമാവുക. ധോണി, കോലി, പുജാര എന്നിവര്‍ക്കെതിരേ കളിക്കുന്നത് തന്നെ വലിയ കാര്യം തന്നെയാണെന്നും ഓസീസ് കോച്ച് വിശദമാക്കി.

ധോണിയുടെ ക്യാച്ച് നഷ്ടപ്പെടുത്തി
മെല്‍ബണിലെ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ രണ്ടു തവണ ധോണിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് ഓസീസിന്റെ തോല്‍വിക്കു കാരണമെന്ന് ലാങര്‍ ചൂണ്ടിക്കാട്ടി. റണ്‍ചേസില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഓസീസ് യുവതാരങ്ങള്‍ക്കു ധോണി കാണിച്ചു കൊടുത്തതായും അദ്ദേഹം പറഞ്ഞു.
ധോണിയെപ്പോലുള്ള മഹാന്‍മാരായ താരങ്ങള്‍ക്ക് കൂടുതല്‍ സമയം ബാറ്റ് ചെയ്യാന്‍ അവസരം നല്‍കരുത്. രണ്ടു ക്യാച്ചുകള്‍ കൈവിട്ട ഓസീസ് അതു നല്‍കുകയും ചെയ്തതായി ലാങര്‍ കൂട്ടിച്ചേര്‍ത്തു.

ഏകപക്ഷീയമായിരുന്നില്ല
ഇന്ത്യക്കെതിരായ പരമ്പരയില്‍ ഓസീസ് പൊരുതി തന്നെയാണ് കീഴടങ്ങിയതെന്ന് ലാങര്‍ പറഞ്ഞു. പരമ്പര ഏകപക്ഷീയമായിരുന്നില്ല. അവസാം വരെ പൊരുതിയാണ് ഓസീസ് കീഴടങ്ങിയത്. ഏകദിന പരമ്പരയില്‍ ചില പോസിറ്റീവായ കാര്യങ്ങള്‍ ഓസീസിനെ സംബന്ധിച്ചിടത്തോളമുണ്ടായിട്ടുണ്ട്.
ജൈ റിച്ചാര്‍ഡ്‌സന്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് നടത്തിയത്. മധ്യനിരയില്‍ പീറ്റര്‍ ഹാന്‍ഡ്‌സോംബും റോള്‍ ഭംഗിയാക്കി. ഷോണ്‍ മാര്‍ഷിന്റെയും പ്രകടനം മികച്ചതായിരുന്നുവെന്ന് ലാങര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications