ഇന്ത്യയ്ക്ക് ഇത്തവണ ഒന്നാന്തരം അവസരമാണെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരു നേടുമന്നത് സംബന്ധിച്ച് മുന്‍ കളിക്കാരുടെ പ്രവചനങ്ങള്‍ തുടരുകയാണ്. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച കളിക്കാരുടെ ഗണത്തില്‍പെടുന്ന സ്റ്റീവ് വോ പറയുന്നത് ഇത്തവണ ഇന്ത്യയ്ക്ക് മികച്ച അവസരമാണെന്നാണ്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കളിക്കാത്ത പശ്ചാത്തലത്തിലാണ് വോയുടെ അഭിപ്രായപ്രകടനം.
ഇന്ത്യ നന്നായി തയ്യാറെടുപ്പ് നടത്തിയാണ് ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നതെന്ന് സ്റ്റീവ് വോ പറഞ്ഞു. വരാന്‍ പോകുന്നത് കടുത്ത പോരാട്ടം നടക്കുന്ന ടെസ്റ്റ് പരമ്പരയാണ്. ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് നല്ല അവസമുണ്ട്. കോലി മികച്ച ബാറ്റ്‌സ്മാനാണെന്നും ടെണ്ടുല്‍ക്കറുടെയും ലാറയുടെയും സാമ്യം താന്‍ കോലിയില്‍ കാണുന്നുണ്ടെന്നും വോ പറഞ്ഞു.

കോലി നിലവില്‍ ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആണെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റിന്റെയും അഭിപ്രായം. കോലി നയിക്കുന്ന ബാറ്റിങ് നിരയ്ക്ക് വമ്പന്‍ സ്‌കോറുകള്‍ നേടാന്‍ കഴിയുമെങ്കിലും അതേ നിലവാരത്തില്‍ കളിക്കാവുന്ന താരങ്ങള്‍ ഓസ്‌ട്രേലിയയ്ക്കുണ്ടെന്നും ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ പേസ് ആക്രമണത്തെ നേരിടേണ്ടിവരുമെന്നും താരം പറയുന്നുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കുമ്മിന്‍സ്, ജോഷ് ഹസല്‍വുഡ് എന്നീ മൂന്നുപേര്‍ ലോകോത്തര പേസ് നിരയാണെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications