വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യക്കു ജയം സ്വപ്‌നം കാണാം, കാരണം ലക്കി 33! രണ്ടു തവണയും ഓസീസിനെ വീഴ്ത്തി

33 റണ്‍സിന്റെ ലീഡാണ് ഒന്നാമിന്നിങ്‌സില്‍ ഓസീസിനുണ്ടായിരുന്നത്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. മല്‍സരത്തില്‍ ഇരുടീമുകള്‍ക്കും തുല്യവിജയസാധ്യതയാണ് ഇപ്പോഴുള്ളത്. ഒരു ഘട്ടത്തില്‍ ഓസീസ് കളിയില്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചുവരികയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ വെറും 33 റണ്‍സിന്റെ ലീഡ് മാത്രമേ ഇതോടെ ഓസീസിനു നേടാനായുമായുള്ളൂ.

150ന് മുകളില്‍ ഒന്നാമിന്നിങ്‌സ് ലീഡിലേക്കു ഓസീസ് മുന്നേറിയിരുന്നെങ്കിലും ശര്‍ദ്ദുല്‍ താക്കൂര്‍- വാഷിങ്ടണ്‍ സുന്ദര്‍ ജോടി സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ തിരിച്ചുകൊണ്ടു വരികയായിരുന്നു. ഈ ടെസ്റ്റില്‍ ഇനി ഇന്ത്യ വിജയിക്കാന്‍ സാധ്യത കൂടുതലാണ്. ഓസീസിനെതിരേയുള്ള റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം.

രണ്ടു തവണയും ഇന്ത്യക്കു ജയം

രണ്ടു തവണയും ഇന്ത്യക്കു ജയം

ഓസ്‌ട്രേലിയക്കെതിരേ ഇതിനു മുമ്പ് രണ്ടു തവണ 33 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ടെസ്റ്റുകളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മൂന്നാം തവണ ഗാബയിലും വിജയം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ശുഭപ്രതീക്ഷയിലാവും ടീം ഇന്ത്യ.
2003ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ ഓസീസ് ഇന്ത്യക്കെതിരേ 33 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു. അന്നു രാഹുല്‍ ദ്രാവിഡിന്റെ (233, 72) ഉജ്ജ്വല ഇന്നിങ്‌സുകളുടെ മികവില്‍ ഇന്ത്യ നാലു വിക്കറ്റിന്റെ വിജയം കൊയ്യുകയായിരുന്നു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ദ്രാവിഡായിരുന്നു.

2003ലെ അഡ്‌ലെയ്ഡ് ടെസ്റ്റ്

2003ലെ അഡ്‌ലെയ്ഡ് ടെസ്റ്റ്

2003ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കായിരുന്നു ആദ്യം ബാറ്റിങ്. ക്യാപ്റ്റന്‍ റിക്കി പോണ്ടിങിന്റെ (242) തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയായിരുന്നു ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മറുപടിയില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും 523 റണ്‍സിനു ഓള്‍ഔട്ടായി. ഓസ്‌ട്രേലിയയുടെ ലീഡ് 33 റണ്‍സ് മാത്രം. ദ്രാവിഡിന്റെ ഡബിളും വിവിഎസ് ലക്ഷ്മണിന്റെ (148) സെഞ്ച്വറിയുമാണ് ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ കരുത്തായത്. 303 റണ്‍സിന്റെ കൂട്ടുകെട്ടും ഈ സഖ്യം പടുത്തുയര്‍ത്തി.
രണ്ടാമിന്നിങ്‌സില്‍ അജിത് അഗാര്‍ക്കറുടെ ഉജ്ജ്വല ബൗളിങ് ഓസീസിനെ വരിഞ്ഞുകെട്ടി. 41 റണ്‍സിന് ആറു വിക്കറ്റുകളാണ് അഗാര്‍ക്കര്‍ പിഴുതത്. ഇതോടെ ഓസീസ് 196 റണ്‍സിന് പുറത്തായി. 233 റണ്‍സിന്റെ വിജയലക്ഷ്യം ആറു വിക്കറ്റിന് ഇന്ത്യ മറികടക്കുകയും ചെയ്തു. 72 റണ്‍സുമായി ദ്രാവിഡ് രണ്ടാമിന്നിങ്‌സിലും ഇന്ത്യയുടെ രക്ഷകനായി മാറി.

1979ലെ ടെസ്റ്റ്

1979ലെ ടെസ്റ്റ്

ആദ്യമായി ഓസ്‌ട്രേലിയക്കെതിരേ 33 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ഇന്ത്യ ടെസ്റ്റ് ജയിച്ചത് 1979ലായിരുന്നു. ഓസ്‌ട്രേലിയയില്‍ വച്ചു തന്നെയായിരുന്നു ഇത്. 1979 ഒക്ടോബറിലായിരുന്നു ഇന്ത്യ ആറു ടെസ്റ്റുകളുടെ പരമ്പര ഓസ്‌ട്രേലിയയില്‍ കളിച്ചത്. ഇതില്‍ മൂന്നാമത്തെ ടെസ്റ്റിലായിരുന്നു 33 റണ്‍സ് ലീഡ് വഴങ്ങിയ ശേഷം ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 271 റണ്‍സിനു പുറത്തായി. നായകന്‍ സുനില്‍ ഗവാസ്‌കറായിരുന്നു (76) ടോപ്‌സ്‌കോറര്‍. മറുപടിയില്‍ ഗ്രഹാം യാലോപ്പിന്റെ (89) ഇന്നിങ്‌സ് ഓസീസിനെ 304 റണ്‍സിലെത്തിച്ചു. 33 റണ്‍സിന്റെ ലീഡ് വഴങ്ങി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 311 റണ്‍സ് അടിച്ചെടുത്തു. ചേതന്‍ ചൗഹാന്‍ 84 റണ്‍സ് നേടി. മറുപടിയില്‍ ഓസീസിനെ വെറും 125 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ 153 റണ്‍സിന്റെ വമ്പന്‍ ജയം കൈക്കലാക്കുകയായിരുന്നു.

Story first published: Monday, January 18, 2021, 12:11 [IST]
Other articles published on Jan 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X