ലോര്‍ഡ്‌സ് കൈയടിച്ചു, ജുലാന് രാജകീയ യാത്രയയപ്പ്; പരമ്പര തൂത്തുവാരി പെണ്‍പട

ലോര്‍ഡ്‌സ്: 20 വര്‍ഷത്തോളം നീണ്ട ഗംഭീര കരിയറിനു വിരാമമിട്ട ഇതിഹാസ വനിതാ ക്രിക്കറ്റര്‍ ജുലാന്‍ ഗോസ്വാമിക്ക് രാജകീയ യാത്രയയപ്പ് നല്‍കി ഇന്ത്യന്‍ ടീം. ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്‌സില്‍ ആതിഥേയരായ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര തൂത്തുവാരിയാണ് രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറായ ജുലാന് ഇന്ത്യ അര്‍ഹിച്ച വിടവാങ്ങല്‍ ഒരുക്കിയത്.

ലക്ഷ്യം 270 പ്ലസ്, കോലിയോട് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞു! മറുപടിയെക്കുറിച്ച് മുന്‍ സെലക്ടര്‍ലക്ഷ്യം 270 പ്ലസ്, കോലിയോട് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞു! മറുപടിയെക്കുറിച്ച് മുന്‍ സെലക്ടര്‍

ലോ സ്‌കോറിങ് ഗെയിമില്‍ 16 റണ്‍സിനായിരുന്നു മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയം. ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച് നേരത്തേ തന്നെ പരമ്പര വരുതിയിലാക്കിയിരുന്ന ഇന്ത്യ ഈ കളിയിലെ ജയത്തോടെ തൂത്തുവാരലും നടത്തി. ആദ്യ അങ്കത്തില്‍ ഏഴു വിക്കറ്റിനും രണ്ടാമത്തേതില്‍ 88 റണ്‍സിനുമായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച പെണ്‍പടയുടെ വിജയം.

അവിസ്മരണീയ യാത്രയയപ്പായിരുന്നു ലോര്‍ഡ്‌സിലെ കാണികള്‍ക്കു മുന്നില്‍ ജുലാന്‍ ഗോസ്വാമിക്കു ടീമംഗങ്ങളും ഇംഗ്ലീഷ് താരങ്ങളും ചേര്‍ന്നു നല്‍കിയത്. ടോസിനായി ജുലാനെയും ഒപ്പം കൂട്ടിയായിരുന്നു ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഗ്രൗണ്ടിലേക്കു വന്നത്. തുടര്‍ന്ന് ഇംഗ്ലീഷ് താരങ്ങളുടെ കൈയൊപ്പ് ചാര്‍ത്തിയ ജഴ്‌സി ജുലാന് അവരുടെ കോച്ചായ ലിസ കെയ്റ്റ്‌ലി സമ്മാനിക്കുകയും ചെയ്തു.

IND vs AUS T20: 'ഇന്ത്യക്ക് വേണ്ടത് ഈ രോഹിത്തിനെ', ആരാധകരും ഹാപ്പി, ജാഫര്‍ പറയുന്നു

പിന്നീട് ഇന്ത്യക്കായി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് ഇംഗ്ലീഷ് ടീം ജുലാനെ സ്വീകരിച്ചത്. പക്ഷെ ബാറ്റിങില്‍ ഇന്ത്യന്‍ ഇതിഹാസത്തിനു ഒന്നും ചെയ്യാനായില്ല. ഗോള്‍ഡന്‍ ഡെക്കായി ജുലാന്‍ ക്രീസ് വിടുകയായിരുന്നു. എന്നാല്‍ ബൗളിങില്‍ അവര്‍ നിരാശപ്പെടുത്തിയില്ല. 10 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു പേരെ പുറത്താക്കാന്‍ ജുലാനു കഴിഞ്ഞു.

മല്‍സരത്തിലേക്കു വന്നാല്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു തകര്‍ച്ചയാണ് നേരിട്ടത്. 45.4 ഓവറില്‍ വെറും 169 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ ജുലാന്‍ ഗോസ്വാമിയുടെ വിടവാങ്ങല്‍ തോല്‍വിയില്‍ കലാശിക്കുമോയെന്നു ആരാധകര്‍ ഭയപ്പെട്ടു.

പുറത്താവാതെ 68 റണ്‍സെടുത്ത ദീപ്തി ശര്‍മയും 50 റണ്‍സ് നേടിയ സ്മൃതി മന്ദനയും ചേര്‍ന്നാണ് ഇന്ത്യയെ 150 കടത്തിയത്. 106 ബോളുകള്‍ നേരിട്ട ദീപ്തിയുടെ ഇന്നിങ്‌സില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. മന്ദന 79 ബോളില്‍ അഞ്ചു ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 50 റണ്‍സ് നേടിയത്. വാലറ്റത്ത് പൂജ വസ്ത്രാക്കര്‍ 22 റണ്‍സും സംഭാവന ചെയ്തു. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

മറുപടിയില്‍ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളിങ് നിര വരിഞ്ഞുകെട്ടുകയായിരുന്നു. ജുലാന്‍ ഗോസ്വാമിക്കു വേണ്ടി ഈ മല്‍സരം ജയിച്ചേ തീരൂവെന്ന വാശിയോടെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ പോരാടിയത്. 170 എന്ന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് 43.3 ഓവറില്‍ വെറും 153 റണ്‍സിനു ഓള്‍ഔട്ടായി. വാലറ്റത്ത് ചാര്‍ളി ഡീന്‍ 47 റണ്‍സോടെ പൊരുതി നോക്കിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ക്യാപ്റ്റന്‍ ആമി ജോണ്‍സ് 28 റണ്‍സും എമ്മ ലാംബ് 21 റണ്‍സും നേടി.

ഇന്ത്യന്‍ ബൗളിങില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് രേണുക സിങായിരുന്നു. നാലു വിക്കറ്റുകളുമായി രേണുക ഇംഗ്ലണ്ടിന്റെ കഥ കഴിച്ചു. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ജുലാനും രാജേശ്വരി ഗെയ്ക്വാദും മികച്ച പിന്തുണയേകുകയും ചെയ്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, September 25, 2022, 12:44 [IST]
Other articles published on Sep 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X