വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രക്ഷകനായി പന്ത്, തകര്‍പ്പന്‍ സെഞ്ച്വറി- ഇന്ത്യക്കു ലീഡ്

പന്ത് 101 റണ്‍സെടുത്ത് പുറത്തായി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഒന്നാമിന്നിങ്‌സ് ലീഡ്. തകര്‍ച്ചയുടെ വക്കില്‍ നിന്നും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ (101) ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യയെ കരകയറ്റിയത്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റിന് 294 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യ ഇപ്പോള്‍ 89 റണ്‍സിന് മുന്നിലാണ്. 100 റണ്‍സിന് മുകളില്‍ ലീഡ് നേടാനായാല്‍ അതു ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം നല്‍കുമെന്നുറപ്പാണ്. ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 205 റണ്‍സിനു പുറത്തായിരുന്നു.

Rishabh Pant hits 3rd Test century, first in India | Oneindia Malayalam
1

118 ബോളില്‍ 13 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് പന്ത് 101 റണ്‍സ് അടിച്ചെടുത്തത്. വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ സെഞ്ച്വറിയടിച്ചായിരുന്നു താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വാഷിങ്ടണ്‍ സുന്ദര്‍ (60*), രോഹിത് ശര്‍മ (49), അജിങ്ക്യ രഹാനെ (27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. സുന്ദറിനൊപ്പം 11 റണ്‍സോടെ അക്ഷര്‍ പട്ടേലാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍.

രണ്ടാംദിനം ചേതേശ്വര്‍ പുജാര (17), നായകന്‍ വിരാട് കോലി (0), ആര്‍ അശ്വിന്‍ (13) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ശുഭ്മാന്‍ ഗില്‍ (0) ആദ്യദിനം തന്നെ ഔട്ടായിരുന്നു. ഒരു ഘട്ടത്തില്‍ ആറിന് 146 റണ്‍സെന്ന നിലയിലേക്കു വീണ ഇന്ത്യ ലീഡ് വഴങ്ങുമോയെന്നു പോലും സംശയിച്ചിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ പന്തിന് കൂട്ടായി സുന്ദര്‍ വന്നത് കളിയാകെ മാറ്റിമറിച്ചു. ഈ ജോടി 113 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 259ല്‍ വച്ച് പന്ത് പുറത്തായതോടെയാണ് സഖ്യം വേര്‍പിരിഞ്ഞത്. 117 ബോളില്‍ എട്ടു ബൗണ്ടറികളോടെയാണ് സുന്ദര്‍ 60 റണ്‍സ് നേടിയത്. ബൗളിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ലെങ്കിലും അതിന്റെ ക്ഷീണം താരം ബാറ്റിങില്‍ തീര്‍ക്കുകയായിരുന്നു. രോഹിത് 144 ബോളില്‍ ഏഴു ബൗണ്ടറികള്‍ പായിച്ചാണ് 49 റണ്‍സെടുത്തത്.

2

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ബെന്‍ സ്‌റ്റോക്‌സും ജാക്ക് ലീച്ചും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ചായ സെഷന്‍ വരെ കളിയില്‍ ഇംഗ്ലണ്ടിനായിരുന്നു മേല്‍ക്കൈ. എന്നാല്‍ അവസാന സെഷനില്‍ പന്ത്-സുന്ദര്‍ ജോടിയുടെ ഉജ്ജ്വല ബാറ്റിങ് പ്രകടനം ഇന്ത്യക്കെ മേല്‍ക്കൈ നേടിത്തരികയായിരുന്നു.

രണ്ടാംദിനം പുജാരയെയും കോലിയെയും വെറും ഒരു റണ്‍സിന്റെ വ്യത്യാസത്തിലാണ് ഇന്ത്യക്കു നഷ്ടമായത്. ഇതോടെ ഇന്ത്യ മൂന്നിന് 41 റണ്‍സിലേക്കു കൂപ്പുകുത്തി. നാലാം വിക്കറ്റില്‍ രോഹിത്- രഹാനെ ജോടി 39 റണ്‍സുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും രഹാനെയെ പുറത്താക്കി ഇംഗ്ലണ്ട് വീണ്ടും പിടിമുറുക്കി (നാലിന് 80). 40 റണ്‍സ് കൂടി നേടുന്നതിനിടെ രോഹിത്തും അശ്വിനും മടങ്ങിയതോടെ ഇംഗ്ലണ്ട് ലീഡ് പ്രതീക്ഷിച്ചു. പിന്നീടായിരുന്നു കളിയില്‍ ടേണിങ് പോയിന്റായി മാറിയ പന്ത്-സുന്ദര്‍ സഖ്യത്തിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട്.

Story first published: Friday, March 5, 2021, 17:49 [IST]
Other articles published on Mar 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X