വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര തോറ്റാലും നിരാശയില്ല; കാരണം വ്യക്തമാക്കി ഗാവസ്‌കര്‍

ഗാവസ്‌കറുടെ അഭിപ്രായപ്രകടനം | Oneindia Malayalam

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യ തോറ്റാലും നിരാശയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ ഇന്ത്യ 80 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഗാവസ്‌കറുടെ അഭിപ്രായപ്രകടനം. ഇന്ത്യയുടെ ലോകപ്പിനുള്ള ഒരുക്കത്തിനാണ് പ്രാധാന്യമെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

gavaskar

ഇന്ത്യയിപ്പോള്‍ ലോകകപ്പിനായുള്ള പരിചയസമ്പത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ടി20 പരമ്പരയില്‍ നമുക്ക് പല കാര്യങ്ങളും വ്യക്തമാകും. ലോകകപ്പിനായുള്ള ടീമിനെക്കുറിച്ചും കളിയെക്കുറിച്ചുമെല്ലാം ഒരു ധാരണയുണ്ടാകാന്‍ ഇപ്പോഴത്തെ മത്സരം സഹായിക്കുമെന്നാണ് കരുതുന്നതെന്നും വിജയ് ശങ്കറിനെപ്പോലുള്ള യുവതാരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഇനിയൊരു നാണക്കേട് താങ്ങാനാവില്ല!! കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ, രണ്ടാമങ്കം ഓക്ക്‌ലാന്‍ഡില്‍ഇനിയൊരു നാണക്കേട് താങ്ങാനാവില്ല!! കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ, രണ്ടാമങ്കം ഓക്ക്‌ലാന്‍ഡില്‍

ലോകകപ്പിന് മുന്നോടിയായുള്ള പരീക്ഷണങ്ങളുടെ കാലമാണിതെന്നാണ് മുന്‍ താരത്തിന്റെ വിലയിരുത്തല്‍. ടി20 പരമ്പരയില്‍ ഏകദിന മത്സരങ്ങള്‍ക്ക് യോജിച്ചവരെ കണ്ടെത്താന്‍ കഴിയും. അടുത്തവര്‍ഷം ടി20 ലോകകപ്പും നടക്കാനിരിക്കയാണ്. വിജയ് ശങ്കര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ തുടങ്ങിയവര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അവര്‍ എങ്ങിനെ കളിക്കുന്നു എന്നതും പ്രധാനമാണെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

Story first published: Thursday, February 7, 2019, 14:42 [IST]
Other articles published on Feb 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X