വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോല്‍പ്പിച്ചത് താരങ്ങളുടെ ഭാര്യമാരും കാമുകിമാരും?

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാണം കെട്ട തോല്‍വി നേരിട്ടതോടെ കളിക്കാര്‍ക്ക് കാമുകിമാരെ ഇനി കൂടെ കൂട്ടാന്‍ പറ്റില്ല. കളിക്കാരുടെ ഭാര്യമാരെയും കാമുകിമാരെ കൂടെ കൂട്ടാനുളള അനുവാദം ബി സി സി ഐ നിഷേധിക്കുകയായിരുന്നു. മോശം ഫോമിനെത്തുടര്‍ന്ന് വലയുന്ന വിരാട് കോലിക്ക് ഇംഗ്ലണ്ട് പരമ്പരയില്‍ കാമുകി അനുഷ്‌ക ശര്‍മയെ ഒപ്പം കൂട്ടാന്‍ ബി സി സി ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ നേരത്തെ അനുവാദം നല്‍കിയിരുന്നു.

എന്നാല്‍ പരമ്പര 1 - 3 ന് തോറ്റതോടെ ബി സി സി ഐ കളിക്കാരെ പഴയപോലെ കെട്ടഴിച്ച് വിടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കോച്ച് ഡങ്കന്‍ ഫഌച്ചറുടെ അധികാര പരിധിയില്‍ കൈ കടത്തിയാണ് രവി ശാസ്ത്രിയെ ടീം ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. കളിക്കാരുടെ ഭാര്യമാരുടെയും കാമുകിമാരുടെയും സാന്നിധ്യമാണ് ഇന്ത്യയുടെ ദയനീയ തോല്‍വിക്ക് കാരണമെന്നാണ് ബി സി സി ഐ കരുതുന്നത്.

anushka-virat-kohli

കളിക്കാര്‍ക്ക് കാമുകിമാരെ കൂടെ താമസിപ്പിക്കാനുള്ള അനുവാദം ചരിത്രത്തില്‍ ആദ്യമായി ബി സി സി ഐ നല്‍കിയത് ഈ പരമ്പരയിലാണ്. ഇതുവരെ ഭാര്യമാരെ മാത്രമേ ഒപ്പം കഴിയാന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്ക് വേണ്ടി ബി സി സി ഐ ഇതില്‍ ഇളവ് വരുത്തിയത് വന്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. എന്തായാലും ഈ തീരുമാനം തെറ്റായി എന്ന് ഇപ്പോള്‍ ബി സി സി ഐയും സമ്മതിക്കുന്നു.

കളിക്കാര്‍ ജിമ്മിലും നെറ്റ്‌സിലും ചെലവഴിക്കേണ്ട സമയമാണ് ഭാര്യമാരുടെ ഇഷ്ടത്തിന് വഴങ്ങി ഷോപ്പിംഗിനും നഗരം കാണാനും ചെലവഴിക്കുന്നത്. ഇംഗ്ലണ്ട് പര്യടനം ഒരു കണ്ണ് തുറപ്പിക്കലായിരുന്നു. പൂജാര, വിജയ്, ബിന്നി, അശ്വിന്‍, ഗംഭീര്‍ എന്നിവരാണ് ഭാര്യമാരെ ഒപ്പം കൊണ്ടുപോകാന്‍ അനുവാദം വാങ്ങിയിരുന്നത്. നടി അനുഷ്‌ക ശര്‍മയെ ഒപ്പം കൂട്ടാന്‍ വിരാട് കോലിക്കും അനുവാദം കിട്ടിയിരുന്നു.

Story first published: Thursday, August 21, 2014, 11:28 [IST]
Other articles published on Aug 21, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X