Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: തോറ്റ് തുടങ്ങി പരമ്പര നേടി, തുടര്‍ച്ചയായ രണ്ടാം തവണ, ഇംഗ്ലണ്ടിനൊപ്പമെത്തി ഇന്ത്യ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാല് മത്സര ടെസ്റ്റ് പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. തോറ്റ് തുടങ്ങി പിന്നീട് സന്ദര്‍ശകര്‍ക്ക് ഒരവസരവും നല്‍കാതെ ഏകപക്ഷീയമായ ജയമാണ് വിരാട് കോലിയും സംഘവും നേടിയെടുത്തത്. ആദ്യ മത്സരം തോറ്റപ്പോള്‍ വിമര്‍ശിച്ചവരുടെ വായടപ്പിക്കാന്‍ ഇന്ത്യക്കായി. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ ജയിച്ചത് ആദ്യ മത്സരം തോറ്റ ശേഷമാണ്.

ഇപ്പോഴിതാ തുടര്‍ച്ചായായി രണ്ട് പരമ്പരകള്‍ തോറ്റ് തുടങ്ങി നേടിയെടുത്ത രണ്ടാമത്തെ ടീമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടാണ് ഇന്ത്യക്ക് മുമ്പ് ഈ നേട്ടത്തിലെത്തിയത്. 2019-20 സീസണിലാണ് ഇംഗ്ലണ്ടിന്റെ നേട്ടം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ട് പിന്നീടുള്ള മൂന്ന് മത്സരത്തിലും വിജയിച്ച് പരമ്പര നേടി. ഇതിന് പിന്നാലെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ഇതേ നേട്ടം ആവര്‍ത്തിക്കാന്‍ ഇംഗ്ലണ്ടിനായി.

indvsengindwin

മൂന്ന് മത്സര പരമ്പരയില്‍ ആദ്യ മത്സരം തോറ്റ് പിന്നീടുള്ള രണ്ട് മത്സരവും വിജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടിയെടുക്കുകയായിരുന്നു. ഇപ്പോഴിതാ സമാന നേട്ടം ഇന്ത്യയും സ്വന്തമാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം ഇന്ത്യ തോറ്റിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് ഓള്‍ഔട്ടായി നാണംകെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

എന്നാല്‍ പിന്നീട് നടന്ന മൂന്ന് ടെസ്റ്റില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ കുത്തകയായിരുന്ന ഗാബയില്‍ വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയെടുത്തതെന്നതാണ് ശ്രദ്ധേയം. ഇംഗ്ലണ്ടിനെതിരെയും ആദ്യ മത്സരത്തില്‍ ഇന്ത്യയെ കാത്തിരുന്നത് തോല്‍വിയാണ്. 227 റണ്‍സിന്റെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പിന്നീടുള്ള മൂന്ന് മത്സരവും ജയിച്ച് 3-1ന് ഇന്ത്യ പരമ്പര നേടിയെടുക്കുകയായിരുന്നു.

മറ്റ് നിരവധി റെക്കോഡുകള്‍ക്കും ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സാക്ഷ്യം വഹിച്ചിട്ടുണ്ട്. 21ാം നൂറ്റാണ്ടില്‍ ഏറ്റവും കുറവ് ദിനം നടന്ന നാല് മത്സര ടെസ്റ്റ് പരമ്പരയാണിത്. വെറും 14 ദിവസമാണ് ആകെ പരമ്പര നടന്നത്. മൂന്നാം ടെസ്റ്റ് രണ്ട് ദിവസംകൊണ്ടും നാലാം ടെസ്റ്റ് മൂന്ന് ദിവസംകൊണ്ടുമാണ് പൂര്‍ത്തിയായത്. സ്പിന്നര്‍മാര്‍ കളം വാണ ടെസ്റ്റ് പരമ്പരകൂടിയായിരുന്നു ഇത്.

Story first published: Sunday, March 7, 2021, 15:20 [IST]
Other articles published on Mar 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+