Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19: എല്ലാം 'ശുഭം'... ബംഗ്ലാ കടുവകളെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍

ക്വീന്‍സ്ടൗണ്‍: മുന്‍ ചാംപ്യന്മാരും ഇത്തവണത്തെ കിരീടഫേവറിറ്റുകളുമായ ഇന്ത്യ ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെയാണ് 131 റണ്‍സിനു ഇന്ത്യ തകര്‍ത്തുവിട്ടത്. ഇതോടെ കഴിഞ്ഞ നവംബറില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വിക്കു ഇന്ത്യ കണക്കുതീര്‍ക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. നേരത്തേ ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളും രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ യുവനിര അനായാസം ജയിച്ചുകയറിയിരുന്നു.

1

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ (86) തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ മികവില്‍ 265 റണ്‍സെടുത്തു. നാലു പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. 94 പന്തില്‍ ഒമ്പത് ബൗണ്ടറികളോടയാണ് ശുഭ്മാന്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. മധ്യനിരയില്‍ അഭിഷേക് ശര്‍മയുടെ (50) അര്‍ധസെഞ്ച്വറിയും ഇന്ത്യന്‍ സ്‌കോറിന് കരുത്തേകി. ഓപ്പണറും ക്യാപ്റ്റനുമായ പൃഥ്വി ഷാ (40), വിക്കറ്റ് കീപ്പര്‍ ഹര്‍വിക് ദേശായ് (34) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മൂന്നു വിക്കറ്റെടുത്ത ക്വാസി ഓനിക്കാണ് ബംഗ്ലാ ബൗളിങ് നിരയില്‍ മികച്ചുനിന്നത്.

2

മറുപടി ബാറ്റിങില്‍ തകര്‍പ്പന്‍ ബൗളിങിലൂടെ ഇന്ത്യ ബംഗ്ലാ കടുവകളെ വെറും 134 റണ്‍സിനു വരിഞ്ഞുകെട്ടുകയായിരുന്നു. 42.1 ഓവര്‍ കൊണ്ട് ബംഗ്ലാ ഇന്നിങ്‌സിന് അവസാനിച്ചു. ഓപ്പണര്‍ പിനാക് ഘോഷിനു (43) മാത്രമാണ് ഇന്ത്യന്‍ ബൗളിങിനെതിരേ അല്‍പ്പമെങ്കിലും ചെറുത്തുനില്‍ക്കാനായത്. മറ്റുള്ളവരൊന്നും 20 റണ്‍സ് പോലും തികച്ചില്ല. മൂന്നു വിക്കറ്റെടുത്ത കമലേഷ് നാഗര്‍കോട്ടിയാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ശുഭം മാവിയും അഭിഷേക് ശര്‍മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Friday, January 26, 2018, 10:07 [IST]
Other articles published on Jan 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+