Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: അഞ്ച് ടി20കള്‍ പരമ്പരയിലുണ്ടാകും; സൗരവ് ഗാംഗുലി

മുംബൈ: ഓസീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന വലിയ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരായി നടക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിനെ വലിയ പ്രതീക്ഷകളോടെയാണ് ബിസിസി ഐയും ഇന്ത്യന്‍ ആരാധകരും നോക്കി കാണുന്നത്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നാട്ടില്‍ ഇന്ത്യ കളിക്കുന്ന വലിയ പരമ്പരയാണിത്. ഇപ്പോഴിതാ ടൂര്‍ണമെന്റിലെ മത്സരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

നാല് ടെസ്റ്റിനും മൂന്ന് ഏകദിനത്തിനുമൊപ്പം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ടൂര്‍ണമെന്റിലുണ്ടാവുമെന്നാണ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ തന്നെ ഇംഗ്ലണ്ട് പരമ്പര നിശ്ചയിച്ചതായിരുന്നെങ്കിലും കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താന്‍ ബിസിസി ഐ തീരുമാനിക്കുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് അവസാനമായി ഇന്ത്യയില്‍ പരിമിത ഓവര്‍ പരമ്പര നടന്നത്.

ganguly

'ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്തുമ്പോള്‍ നാല് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യും പരമ്പരയിലുണ്ടാവും. രണ്ട് ടീമുകള്‍ മാത്രമായതിനാല്‍ ഇന്ത്യയില്‍ പരമ്പര നടത്തുക വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത കാര്യമാണ്. സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണ്. രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ട്. അതിനാല്‍ത്തന്നെ ജാഗ്രതയോടെയേ മുന്നോട്ട് പോകാനാവൂ. അടുത്ത ഐപിഎല്‍ ഇന്ത്യയില്‍ത്തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത്.അത് ഇന്ത്യക്കുവേണ്ടിയുള്ള ടൂര്‍ണമെന്റാണ്'-സൗരവ് ഗാംഗുലി പറഞ്ഞു.

ഇത്തവണ ഐപിഎല്‍ യുഎഇയിലാണ് നടത്തിയത്. ഏറെ വെല്ലുവിളികള്‍ക്കിടെ നടത്തിയതാണെങ്കിലും 4000 കോടിയോളം രൂപ വരുമാനം ഉണ്ടാക്കാന്‍ ബിസിസി ഐക്ക് സാധിച്ചു. എന്നാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടത്തി ആരാധകരെ സന്തോഷിപ്പിക്കുന്നതോടൊപ്പം കൂടുതല്‍ വരുമാനം ഉണ്ടാക്കാനുള്ള നീക്കത്തിലാണ് ബിസിസി ഐ.

അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനും ഇന്ത്യയാണ് വേദി. അതിനാലാണ് പ്രധാനമായും ഇന്ത്യക്ക് കൂടുതല്‍ ടി20 മത്സരങ്ങള്‍ നല്‍കാന്‍ ബിസിസി ഐ ആലോചിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയും ഐപിഎല്ലും കളിക്കുന്നതോടെ ഇന്ത്യക്ക് ടി20 ലോകകപ്പിന് മുമ്പ് മികച്ച മുന്നൊരുക്കം നടത്താന്‍ ഇന്ത്യക്ക് സാധിക്കും. നിലവില്‍ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയതിനാല്‍ ഇത്തവണ വലിയ ആവേശമാണ് പരമ്പരക്കുള്ളത്.

Story first published: Wednesday, November 25, 2020, 12:21 [IST]
Other articles published on Nov 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+