Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: താരങ്ങളുടെ സുരക്ഷ മുഖ്യം, സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല

മുംബൈ: ഇംഗ്ലണ്ട് പരമ്പര ഗാലറിയിലിരുന്ന് കാണാന്‍ ആഗ്രഹിച്ച് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടിലാണ് ബിസിസി ഐ. ജനിതകമാറ്റം വന്ന വൈറസ് യുകെയിലാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനാല്‍ത്തന്നെ താരങ്ങള്‍ക്ക് കര്‍ശന സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്നതോടെ മുഴുവന്‍ സമയവും ബയോ ബബിള്‍ സുരക്ഷയിലാവും താരങ്ങളുണ്ടാവുക. അതിനാല്‍ത്തന്നെ കാണികളെ പ്രവേശിപ്പിക്കുന്നത് താരങ്ങളുടെ സുരക്ഷയെ ബാധിക്കുമോയെന്ന ആശങ്ക ഉള്ളതിനാലാണ് ഇത്തരമൊരു നിലപാടിലേക്ക് എത്താന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്.

കോവിഡിന് ശേഷം ഇന്ത്യ വേദിയാകുന്ന ആദ്യത്തെ അന്താരാഷ്ട്ര പരമ്പരയാണിത്. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. അത് അവസാനിക്കുന്നതിന് പിന്നാലെയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. ചെന്നൈ,അഹമ്മദാബാദ്,പൂനെ എന്നിവടങ്ങിലായാവും ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നടക്കുക. താരങ്ങളുടെ സുരക്ഷയില്‍ സാഹസം എടുക്കാന്‍ ബിസിസി ഐ താല്‍പര്യപ്പെടുന്നില്ലെന്നാണ് മുതിര്‍ന്ന വൃത്തം പറഞ്ഞത്.

india-team

'ടീമുകള്‍ക്ക് ശക്തമായ ക്വാറന്റെയ്‌നാണ് ഒരുക്കുന്നത്. ഹോം പരമ്പര ആരംഭിക്കുമ്പോള്‍ ഒരു തരത്തിലുള്ള സാഹസത്തിനും ബിസിസി ഐ തയ്യാറല്ല. അതിനാല്‍ കാണികളെ പ്രവേശിപ്പിക്കില്ല'-ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ഓസ്‌ട്രേലിയന്‍ പരമ്പര കളിക്കുകയാണ് ഇന്ത്യ. നാലാം ടെസ്റ്റ് ബ്രിസ്ബണിലാണ് നടക്കുന്നത്. മത്സരം അവസാനിക്കുന്ന അന്ന് തന്നെ ഇന്ത്യന്‍ ടീം നാട്ടിലേക്ക് പറക്കും. ഇന്ത്യയിലെത്തിയാല്‍ താരങ്ങള്‍ക്ക് ക്വാറന്റെയ്ന്‍ നോക്കേണ്ടി വരും. അതിന് ശേഷമാവും വീടുകളിലേക്ക് മടങ്ങാനാവുക. ഓസീസ് പര്യടനത്തിന് ശേഷം താരങ്ങള്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബിസിസി ഐ അനുമതി നല്‍കും.

നിരവധി താരങ്ങള്‍ ആഗസ്റ്റ് മാസത്തിന് ശേഷം വീടുകളിലേക്ക് പോയിട്ടില്ല. ഐപിഎല്ലില്‍ കളിച്ച ശേഷം നേരിട്ടാണ് താരങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പോയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണ യുഎഇയിലാണ് ഐപിഎല്‍ നടന്നത്. അതിനാല്‍ത്തന്നെ ഇടയ്ക്ക് വീടുകളിലേക്ക് പോകാന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.

ഫെബ്രുവരി 5ന് ആരംഭിച്ച് മാര്‍ച്ച് 28 വരെയാണ് പരമ്പര നീണ്ടുനില്‍ക്കുന്നത്. നാല് ടെസ്റ്റും അഞ്ച് ടി20യും മൂന്ന് ഏകദിനവുമാണ് പരമ്പരയിലുള്ളത്. ഈ പരമ്പരയ്്ക്ക് ശേഷം ഐപിഎല്ലാവും നടക്കുക. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനും വേദി ഇന്ത്യയാണ്. അതിനാലാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ അഞ്ച് മത്സര ടി20 പരമ്പര കളിക്കുന്നത്.

Story first published: Monday, January 11, 2021, 10:05 [IST]
Other articles published on Jan 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+