വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫേവറിറ്റുകള്‍ക്ക് എഡ്ജ്ബാസ്റ്റണില്‍ മരണക്കളി.... തോറ്റു കൊടുക്കാന്‍ മനസ്സില്ലെന്ന് ഇന്ത്യ

By Vaisakhan MK

ലണ്ടന്‍: ലോകകപ്പില്‍ നാളെ ഫേവറിറ്റുകളായ ഇംഗ്ലണ്ടിന് മരണക്കളിയാണ്. നില്‍ക്കണോ പോകണോ എന്നൊക്കെ ഈ മത്സരത്തോടെ അറിയാം. കാരണം ജയം അത്രയ്ക്ക് അത്യാവശ്യമാണ്. ഇതുവരെ പെയ്യാത്ത മഴ നാളെ പെയ്താലും ടീമിന് തിരിച്ചടിയാവും. പക്ഷേ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ നോക്കൗട്ടിലെത്താനുള്ള സാധ്യത അപ്പോഴുമുണ്ട്. എന്നാല്‍ ജയത്തില്‍ കുറഞ്ഞൊന്നും അവര്‍ക്ക് ചിന്തിക്കാനാവില്ല. ഇന്ത്യയും ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല.

മത്സരത്തില്‍ ഇന്ത്യ തോറ്റാലും വലുതായൊന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ തുടര്‍ച്ചയായി ജയിച്ച് വന്നതിലൂടെയുള്ള ആ ടീം സ്പിരിറ്റ് നഷ്ടമാകും. അതുകൊണ്ട് ജയിക്കാന്‍ തന്നെയാണ് ഇന്ത്യക്ക് താല്‍പര്യപ്പെടുക. ഇന്ത്യയുടെ മധ്യനിര അത്ര നല്ല ഫോമില്‍ അല്ല. എന്നാല്‍ നിര്‍ണായക സമയത്ത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയും ഫോമൗട്ടായിരിക്കുകയാണ്.

ഇംഗ്ലണ്ടിന് ജയിക്കണം

ഇംഗ്ലണ്ടിന് ജയിക്കണം

ഇംഗ്ലണ്ടിന് എന്ത് വന്നാലും വിജയിക്കേണ്ട മത്സരമാണിത്. ഇല്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പുറത്താവും. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ സെമിയിലെത്താതെ പുറത്തായാല്‍ അതിലും വലിയൊരു നാണക്കേട് വേറെയില്ല. ഓപ്പണിംഗില്‍ ജേസന്‍ റോയ് തിരിച്ചെത്തുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര വീണ്ടും ശക്തിപ്പെടും. ജോണി ബെയര്‍സ്‌റ്റോയും ഫോമിലേക്കുയരേണ്ടതുണ്ട്.

ഇന്ത്യയുടെ മുന്‍നിര

ഇന്ത്യയുടെ മുന്‍നിര

ഇന്ത്യയുടെ മുന്‍നിര മികച്ച ഫോമിലാണ്. ക്യാപ്റ്റന്‍ വിരാട് കോലിയിലാണ് പ്രതീക്ഷയുള്ളത്. ടൂര്‍ണമെന്റില്‍ ഇതുവരെ നാല് അര്‍ധ സെഞ്ച്വറികള്‍ കോലി നേടിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് കളിയിലായി രോഹിത് ശര്‍മ താളം കണ്ടെത്താത്തത് ഇന്ത്യക്ക് ചെറിയൊരു ആശങ്കയാണ്. മറ്റൊരു ഓപ്പണറായ ലോകേഷ് രാഹുല്‍ നന്നായി കളിക്കുന്നുണ്ടെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുന്നില്ല. വിക്കറ്റ് അനാവശ്യമായി വലിച്ചെറിയുന്നതാണ് താരത്തിന് തിരിച്ചടിയാവുന്നത്.

ഇംഗ്ലണ്ടിന്റെ പ്രതീക്ഷ

ഇംഗ്ലണ്ടിന്റെ പ്രതീക്ഷ

ഇംഗ്ലണ്ടിന് ബെന്‍ സ്‌റ്റോക്‌സിലാണ് കൂടുതല്‍ പ്രതീക്ഷയുള്ളത്. ഇംഗ്ലണ്ട് തോറ്റ രണ്ട് മത്സരത്തിലും ഗംഭീര പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ച്ചവെച്ചത്. മുന്‍നിരയ്‌ക്കൊപ്പം സ്റ്റോക്‌സും കത്തിക്കയറിയാല്‍ വലിയ സ്‌കോര്‍ നിഷ്പ്രയാസം നേടാന്‍ ഇംഗ്ലണ്ടിന് സാധിക്കും. ഇന്ത്യക്കെതിരെ ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റ് ചെയ്യാനാവും ഇംഗ്ലണ്ട് ശ്രമിക്കുക. ചേസ് ചെയ്ത് രണ്ട് മത്സരങ്ങള്‍ തോറ്റതിനാല്‍ അത്തരമൊരു പരീക്ഷണം ഉണ്ടാവില്ല.

കരുത്തുറ്റ ബൗളിംഗ്

കരുത്തുറ്റ ബൗളിംഗ്

ഇന്ത്യയുടെ ബൗളിംഗ് ടൂര്‍ണമെന്റിലെ തന്നെ കരുത്തുറ്റതാണ്. ജസ്പ്രീത് ബുംറ ടീമിന്റെ കുന്തമുനയാണ്. ഷമി രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുമായി തിളങ്ങി നില്‍ക്കുകയാണ്. ഭുവനേശ്വര്‍ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. അതേസമയം വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് ടീമില്‍ തിരിച്ചെത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. അതേസമയം ഇംഗ്ലണ്ട് നിരയില്‍ ബൗളര്‍മാര്‍ മികച്ച ഫോമിലാണ് തന്നെയാണ്. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ് എന്നിവരുടെ മൂര്‍ച്ചയേറിയ ബൗളിംഗ് മത്സരത്തില്‍ ഇംഗ്ലണ്ടിന് നിര്‍ണായകമാകും.

{headtohead_cricket_3_2}

Story first published: Saturday, June 29, 2019, 23:01 [IST]
Other articles published on Jun 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X