Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊഹാലി ടെസ്റ്റ്:ഇന്ത്യന്‍ ബൗളര്‍മാര്‍ തിളങ്ങി,ആദ്യ ദിനം ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ്

മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ഇംഗ്ലണ്ടിനെ 89 റണ്‍സെടുത്ത ബെയര്‍സ്‌റ്റോവാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ബെയര്‍‌സ്റ്റോവിന്റെ പ്രകടനമാണ് ആദ്യ ദിനം ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചത്.

ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. തുടര്‍ന്ന് ക്രീസിലെത്തിയ ബെയര്‍സ്‌റ്റോവാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 43 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ ബെയര്‍സ്‌റ്റോവിന് മികച്ച പിന്തുണ നല്‍കി.

indiaengland

ആദ്യം ദിനം കളി അവസാനിക്കുമ്പോള്‍ നാലു റണ്‍സുമായി ആദില്‍ റാഷിദും റണ്‍സൊന്നുമെടുക്കാതെ ഗരെത് ബാറ്റിയുമാണ് ക്രീസിലുള്ളത്. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജയന്ത് യാദവ്, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

മലയാളി താരം കരുണ്‍ നായര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതും മൊഹാലി ടെസ്റ്റിലാണ്. അഞ്ചു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.

Story first published: Saturday, November 26, 2016, 19:30 [IST]
Other articles published on Nov 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+