Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: റൂട്ടിന് ഇരട്ടസെഞ്ച്വറി, ഇംഗ്ലണ്ടിന് വമ്പന്‍ സ്‌കോര്‍

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 555 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഡൊമിനിക്ക് ബെസ്സിനോടൊപ്പം (28*) ജാക്ക് ലീച്ചാണ് (6*) ക്രീസില്‍. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് കരുത്തായത്. നായകന്‍ ജോ റൂട്ടിന്റെ (218) പ്രകടനമായിരുന്നു. ക്ലാസും മാസും ചേര്‍ന്ന മാസ്മരിക ഇരട്ട സെഞ്ച്വറിയാണ് റൂട്ട് നേടിയത്. 377 പന്തുകള്‍ നേരിട്ട് 19 ഫോറും രണ്ട് സിക്സുമാണ് റൂട്ട് ഇന്നിങ്സിനോട് ചേര്‍ത്തത്. തന്റെ 100ാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ റൂട്ട് തകര്‍പ്പന്‍ പ്രകടനവുമായി മത്സരത്തെ അവിസ്മരണീയമാക്കി. തുടര്‍ച്ചയായി മൂന്ന് മത്സരത്തില്‍ 150ലധികം റണ്‍സ് നേടിയ റൂട്ട് 100ാം മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ്.

1

കൂടാതെ ഇന്ത്യയില്‍ ഇരട്ട സെഞ്ച്വറി നേടിയ ആദ്യത്തെ ഇംഗ്ലണ്ട് നായകന്‍ കൂടിയാണ് റൂട്ട്. നിലയുറപ്പിച്ച ശേഷം അനായാസമായി റണ്‍സ് നേടി റൂട്ട് കുതിക്കുകയായിരുന്നു. ആദ്യദിനം തന്നെ താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. അവസാന മൂന്ന് മത്സരത്തിലെ താരത്തിന്റെ രണ്ടാം ഡബിള്‍ സെഞ്ച്വറിയാണിത്. 2020ല്‍ മോശം ഫോമിലായിരുന്ന റൂട്ട് 2021ല്‍ തൊട്ടതെല്ലാം പൊന്നാക്കുകയാണ്.

ഒരു ഘട്ടത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് റൂട്ട് എത്തുമെന്ന് തോന്നിച്ചെങ്കിലും ഇടം കൈയന്‍ സ്പിന്നര്‍ ഷഹബാസ് നദീം ഇംഗ്ലണ്ട് നായകനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ബെന്‍ സ്റ്റോക്സും (82) മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരെ കടന്നാക്രമിച്ച സ്റ്റോക്സ് 118 പന്തുകള്‍ നേരിട്ട് 10 ഫോറും മൂന്ന് സിക്സുമാണ് നേടിയത്. പരിചയസമ്പന്നരല്ലാത്ത ഇന്ത്യന്‍ സ്പിന്നര്‍മാരെയാണ് സ്റ്റോക്സ് കൂടുതലും മുതലാക്കിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കം തന്നെ ഓപ്പണര്‍മാരായ റോറി ബേണ്‍സും (33) ഡോം സിബ്ലിയും (87) ചേര്‍ന്ന് നല്‍കി. സ്‌കോര്‍ ബോര്‍ഡ് 63 റണ്‍സില്‍ നില്‍ക്കെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് റോറി ബേണ്‍സ് പുറത്താവുകയായിരുന്നു. മൂന്നാമന്‍ ഡാന്‍ ലൗറന്‍സ് (0) വന്നപോലെ മടങ്ങിയെങ്കിലും റൂട്ടും സിബ്ലിയും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിങ്സിന് അടിത്തറ പാവുകയായിരുന്നു. 200 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്.

മധ്യനിരയില്‍ ഒലി പോപ്പ് (34) ജോസ് ബട്ലര്‍ (30) എന്നിവര്‍ക്കൊന്നും വലിയൊരു ഇന്നിങ്സ് കാഴ്ചവെക്കാനായില്ല. എങ്കിലും മികച്ച സ്‌കോര്‍ തന്നെ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സില്‍ നേടാനായി. ഇന്ത്യയുടെ ബൗളിങ് നിര പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ടീമിന് തിരിച്ചടിയായത്. കുല്‍ദീപ് യാദവ്,മുഹമ്മദ് സിറാജ് എന്നിവരെ ഇന്ത്യ പരിഗണിക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.

Story first published: Saturday, February 6, 2021, 16:57 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+