For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ഏകദിനം: കുല്‍ദീപ് എറിഞ്ഞിട്ടു, തല്ലിച്ചതച്ചത് ഹിറ്റ്മാന്‍... ഇന്ത്യക്കു തകര്‍പ്പന്‍ ജയം

രോഹിത് ശര്‍മ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടി

By Manu
ഇംഗ്ലണ്ടിനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ
1
42371

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. ബൗളിങില്‍ കുല്‍ദീപ് യാദവും (ആറ് വിക്കറ്റ്)
ബാറ്റിങില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയും (137*) കളം വാണപ്പോള്‍ ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളയുകയായിരുന്നു.

എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ലോക ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനെ ബഹുദൂരം പിന്നിലാക്കിയാണ് ഇന്ത്യ വിജയത്തിലേക്കു കുതിച്ചത്.

ഇംഗ്ലണ്ട് 268നു പുറത്ത്

ഇംഗ്ലണ്ട് 268നു പുറത്ത്

ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. മുന്‍നിര പേസര്‍ ഭുവനേശ്വര്‍ കുമാറില്ലാതെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പകരം സിദ്ധാര്‍ഥ് കൗള്‍ ഈ മല്‍സരത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
ഒരു പന്ത് ബാക്കിനില്‍ക്കവെ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 268 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ഈ സ്‌കോറിന് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിച്ചത് കുല്‍ദീപായിരുന്നു.

ഇംഗ്ലണ്ടിന്റെ അന്തകനായി കുല്‍ദീപ്

ഇംഗ്ലണ്ടിന്റെ അന്തകനായി കുല്‍ദീപ്

നേരത്തേ നടന്ന ട്വന്റി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ അഞ്ചു വിക്കറ്റ് പ്രകടനവുമായി കസറിയ കുല്‍ദീപ് ഇത്തവണ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടുത്തി. ആറു വിക്കറ്റുകളാണ് മല്‍സരത്തില്‍ താരം കടപുഴക്കിയത്. 10 ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു കുല്‍ദീപിന്റെ സൂപ്പര്‍ ബൗളിങ്്.
വിക്കറ്റ് നഷ്ടമില്ലാതെ 72 റണ്‍സെന്ന നിലയില്‍ കുതിച്ച ഇംഗ്ലണ്ട്് മുന്‍നിരയെ തകര്‍ത്താണ് കുല്‍ദീപ് തുടങ്ങിയത്. ആദ്യ മൂന്നു വിക്കറ്റുകളും താരം വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് മൂന്നിന് 82 റണ്‍സെന്ന നിലയിലേക്കു വീണു.

മാനംകാത്തത് ബട്‌ലറും സ്‌റ്റോക്‌സും

മാനംകാത്തത് ബട്‌ലറും സ്‌റ്റോക്‌സും

ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 250 റണ്‍സ് പോലും കടക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ മധ്യനിരയില്‍ ജോസ് ബട്‌ലര്‍- ബെന്‍ സ്‌റ്റോക്‌സ് സഖ്യം തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലേക്കു നയിച്ചു.
ഇരുവരും ടീമിനായി അര്‍ധസെഞ്ച്വറി നേടി. 53 റണ്‍സെടുത്ത ബട്‌ലറാണ് ടോപ്‌സ്‌കോറര്‍. 51 പന്തില്‍ അഞ്ചു ബൗണ്ടറികളടങ്ങിയതായിരുന്നു ബട്‌ലറുടെ ഇന്നിങ്‌സ്. 103 പന്തില്‍ രണ്ടു ബൗണ്ടറികള്‍ മാത്രം പായിച്ച് സ്‌റ്റോക്‌സ് 50 റണ്‍സ് നേടി. ഒാപ്പണര്‍മാരായ ജാസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും 38 റണ്‍സ് വീതമെടുത്ത് പുറത്തായി. മോയിന്‍ അലിയും (24) ആദില്‍ റഷീദുമാണ് (22) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍.

 അനായാസം ഇന്ത്യ

അനായാസം ഇന്ത്യ

ഇംഗ്ലണ്ട് നല്‍കിയ 269 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്കു ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെ തകര്‍ത്തു കളിച്ച ശിഖര്‍ ധവാന്‍ (40) പുറത്തായെങ്കിലും രോഹിത്- ക്യാപ്റ്റന്‍ വിരാട് കോലി സഖ്യം 167 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടു. 75 റണ്‍സെടുത്ത കോലി പുറത്താവുമ്പോഴേക്കും ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. 82 പന്തില്‍ ഏഴു ബൗണ്ടറികളടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.
മറുഭാഗത്ത് രോഹിത് സെഞ്ച്വറിയും കടന്ന് മുന്നേറിയതോടെ വെറും 40.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

രോഹിത്തിന് തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി

രോഹിത്തിന് തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി

ഹിറ്റ്മാനെന്നു ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്ന രോഹിത് ഇംഗ്ലണ്ടിലെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ച്വറിയാണ് ഈ മല്‍സരത്തില്‍ കുറിച്ചത്. 114 പന്തില്‍ 15 ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കുമ്പോള്‍ രോഹിത്തിനൊപ്പം ഒമ്പതു റണ്‍സുമായി ലോകേഷ് രാഹുലും ക്രീസിലുണ്ടായിരുന്നു.
നേരത്തേ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20യിലും രോഹിത് പുറത്താവാതെ സെഞ്ച്വറി നേടിയിരുന്നു. അദ്ദേഹത്തിന്റെ ഈ സെഞ്ച്വറി നേട്ടമാണ് ഇന്ത്യക്കു ടി20 പരമ്പരയില്‍ കിരീടം സമ്മാനിച്ചത്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Friday, July 13, 2018, 0:20 [IST]
Other articles published on Jul 13, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+