വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലീഡ്‌സില്‍ പൊടിപാറും... രാഹുലും കൗളും തെറിക്കും, ഇംഗ്ലീഷ് പരീക്ഷ പാസാവുമോ ടീം ഇന്ത്യ?

ഇരുടീമും പരമ്പരയില്‍ 1-1നു ഒപ്പമാണ്

ലീഡ്‌സ്: ഇംഗ്ലീഷ് പരീക്ഷ പാസാവാന്‍ കോലിക്കൂട്ടം വീണ്ടുമിറങ്ങുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഇന്നു നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു മണിക്കാണ് മല്‍സരം തുടങ്ങുന്നത്.

പരമ്പരയില്‍ ഇരുടീമും 1-1ന് ഒപ്പമായതിനാല്‍ ഫൈനലിനു തുല്യമാണ് ലീഡ്‌സിലെ പോരാട്ടം. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുയെ ട്വന്റി20 പരമ്പര 2-1നു പോക്കറ്റിലാക്കിയ ടീം ഇന്ത്യ ഏകദിനത്തിലും സമാനമായ നേട്ടം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ഇംഗ്ലണ്ടാവട്ടെ ടി20യിലെ തോല്‍വിക്കു പകരം ചോദിക്കാനുറച്ചാണ് പാഡണിയുന്നത്.

 ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്

ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്

നോട്ടിഹാമില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം ആഘോഷിച്ചിരുന്നു. ബൗളിങിലും ബാറ്റിങിലും ആതിഥേയരെ നിഷ്പ്രഭരാക്കിയായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്.
എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തി. ലോക റാങ്കിങിലെ ഒന്നാംസ്ഥാനക്കാരെന്ന പെരുമയ്‌ക്കൊത്ത പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. 86 റണ്‍സിന് ഇന്ത്യയെ ആതിഥേയര്‍ തരിപ്പണമാക്കുകയായിരുന്നു.

 ടീം ന്യൂസ്

ടീം ന്യൂസ്

രണ്ടാം ഏകദിനത്തില്‍ ദയനീയമായി പരാജയപ്പെട്ട ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ ഇറങ്ങുകയെന്നാണ് സൂചന. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു കഴിഞ്ഞ മല്‍സരത്തി പുറത്തിരിക്കേണ്ടിവന്ന പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നിരാശപ്പെടുത്തിയ പുതുമുഖ പേസര്‍ സിദ്ധാര്‍ഥ് കൗളിനായിരിക്കും ഇതോടെ സ്ഥാനം നഷ്ടാവുക. ലോകേഷ് രാഹുലിനു പകരം ദിനേഷ് കാര്‍ത്തികും കളിച്ചേക്കും.
അതേസമയം, ഇംഗ്ലണ്ടിന്റ വെടിക്കെട്ട് താരം ജാസണ്‍ റോയ് പരിക്കിന്റെ പിടിയിലാണ്. അദ്ദേഹം പുറത്തിരിക്കുകയാണെങ്കില്‍ ജെയിംസ് വിന്‍സ് പ്ലെയിങ് ഇലവനിലെത്തിയേക്കും.

മുന്‍തൂക്കം ഇന്ത്യക്കു തന്നെ

മുന്‍തൂക്കം ഇന്ത്യക്കു തന്നെ

ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കം. 96 മല്‍സരങ്ങൡ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 53ലും ജയം ഇന്ത്യക്കായിരുന്നു. 40 കളികളില്‍ ഇംഗ്ലണ്ട് ജയം നേടി. രണ്ടു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. മൂന്നു മല്‍സരങ്ങളാവട്ടെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

നാട്ടില്‍ ഇംഗ്ലണ്ട് തന്നെ കേമന്‍മാര്‍

നാട്ടില്‍ ഇംഗ്ലണ്ട് തന്നെ കേമന്‍മാര്‍

സ്വന്തം നാട്ടില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനാണ് മേല്‍ക്കൈ. 38 തവണയാണ് ഇംഗ്ലണ്ടില്‍ വച്ച് ഇരുടീമും കൊമ്പുകോര്‍ത്തത്. ഇതില്‍ 20 മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് വെന്നിക്കൊടി പാറിച്ചിരുന്നു. 16 മല്‍സരങ്ങളില്‍ ജയം ഇന്ത്യക്കായിരുന്നു.
ഒരു മല്‍സരം ടൈ ആയപ്പോള്‍ മൂന്നു കളികള്‍ ഉപേക്ഷിക്കപ്പെട്ടു.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക്, സുരേഷ് റെയ്‌ന, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍.
ഇംഗ്ലണ്ട്- ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജെയിംസ് വിന്‍സ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് വില്ലി, ലിയാം പ്ലങ്കെറ്റ്, ആദില്‍ റഷീദ്, ജെയ്ക്ക് ബെല്‍.

കളിയിലെ കണക്കുകള്‍

കളിയിലെ കണക്കുകള്‍

നാലു റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തികിന് ഏകദിനതതില്‍ 1500 റണ്‍സ് തികയ്ക്കാം.
രണ്ടു വിക്കറ്റ് കൂടി വീഴ്ത്താനായാല്‍ ഏകദിനത്തില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ല് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് പൂര്‍ത്തിയാക്കും. ഈ മല്‍സരത്തില്‍ തന്നെ ഇതിനായാല്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികച്ച ഇന്ത്യന്‍ താരമെന്ന അജിത് അഗാര്‍ക്കറുടെ റെക്കോര്‍ഡിനൊപ്പം കുല്‍ദീപുമെത്തും.
ഇന്ത്യയുടെ മറ്റൊരു സ്പിന്നറായ യുസ്‌വേന്ദ്ര ചഹലും 50 വിക്കറ്റിന് അരികെയാണ്. അഞ്ച് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ചഹലും ഈ നേട്ടത്തിന് അവകാശിയാവും.

ഏകദിന പരമ്പര; പാക്കിസ്ഥാന്‍ സിംബാബ്‌വേയെ 9 വിക്കറ്റിന് തകര്‍ത്തുഏകദിന പരമ്പര; പാക്കിസ്ഥാന്‍ സിംബാബ്‌വേയെ 9 വിക്കറ്റിന് തകര്‍ത്തു

അര്‍ജന്റീന ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയെത്തി; സാംപോളി കോച്ച് പദവി ഒഴിഞ്ഞു അര്‍ജന്റീന ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയെത്തി; സാംപോളി കോച്ച് പദവി ഒഴിഞ്ഞു

Story first published: Tuesday, July 17, 2018, 10:20 [IST]
Other articles published on Jul 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X