വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വട്ടം കറക്കുമോ പിച്ച്? ഇനി ക്ലൈമാക്‌സ്- സാധ്യതാ ഇലവന്‍, പിച്ച് റിപ്പോര്‍ട്ട് എല്ലാമറിയാം

വ്യാഴാഴ്ചയാണ് നാലാം ടെസ്റ്റിനു തുടക്കമാവുന്നത്

അഹമ്മദാബാദ്: പിച്ചിന്റെ പേരില്‍ വിവാദത്തിലായ അതേ വേദിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും മുഖാമുഖം. ഇരുടീമുകളും തമ്മിലുള്ള നാലമത്തെയും അവസാനത്തെയും ടെസ്റ്റിന് വ്യാഴാഴ്ച മുതല്‍ അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ തുടക്കമാവും. ഇവിടെ നടന്ന കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റ് വെറും രണ്ടു ദിവസം കൊണ്ട് അവസാനിച്ചിരുന്നു. ഇതിനു ശേഷം പിച്ചിനെതിരേ വലിയ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

India Vs England 4th test Match Preview | Oneindia Malayalam

അവസാന ടെസ്റ്റിനും സമാനമായ പിച്ച് തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ അത്രത്തോളമുണ്ടാവില്ലെങ്കിലു നാലാം ടെസ്റ്റിലെ പിച്ചും സ്പിന്‍ ബൗളിങിന് അനുകൂലമായിരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍

ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍

ഇന്ത്യയെ സംബന്ധിച്ച് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലേക്കുള്ള എന്‍ട്രന്‍സ് കൂടിയാണ് നാലാംടെസ്റ്റ്. ഈ മല്‍സരത്തില്‍ ജയിത്താലും സമനില വഴങ്ങിയാലും ഇന്ത്യക്കു ജൂണില്‍ ന്യൂസിലാന്‍ഡുമായി ലണ്ടനിലെ ലോര്‍ഡ്‌സില്‍ ഫൈനല്‍ കളിക്കാം. എന്നാല്‍ തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്കു ഫൈനല്‍ ബെര്‍ത്ത് നഷ്ടമാവും. അങ്ങനെ സംഭവിച്ചാല്‍ ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും തമ്മിലാവും ഫൈനല്‍.

മല്‍സരവിവരം, കാലാവസ്ഥ, പിച്ച്

മല്‍സരവിവരം, കാലാവസ്ഥ, പിച്ച്

തിയ്യതി- മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ (വ്യാഴം-തിങ്കള്‍)
സമയം- രാവിലെ 9.30 മുതല്‍
വേദി- നരേന്ദ്രമോഡി സ്റ്റഡിയം (അഹമ്മദാബാദ്).
ചാനലും ലൈവ് സ്ട്രീമിങും- സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മല്‍സരം കാണാം. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ വിഐപിയില്‍ ലൈവ് സ്ട്രീമിങുമുണ്ടാവും.
അഞ്ചു ദിവസവും തെളിഞ്ഞ കാലാവസ്ഥയായിരിക്കും അഹമ്മദാബാദിലേത്. ശരാശരി താപനില 37.5 ഡിഗ്രി സെല്‍ഷ്യസായിരിക്കും. മഴ കളി തടസ്സപ്പെടുത്താന്‍ സാധ്യതയില്ല.
സ്പിന്‍ അനുകൂല പിച്ച് തന്നെയായിരിക്കും അഹമ്മദാബാദിലേത്. ആഈആദ്യദിനം മുതല്‍ ബോള്‍ ടേണ്‍ ചെയ്യാനാണ് സാധ്യത.

ഇന്ത്യന്‍ ടീമില്‍ മാറ്റം

ഇന്ത്യന്‍ ടീമില്‍ മാറ്റം

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റില്‍ നിന്നു പിന്‍മാറിയിരുന്നു. പകരക്കാരനായി ഉമേഷ് യാദവോ, മുഹമ്മദ് സിറാജോ കളിക്കാനാണ് സാധ്യത. പിങ്ക് ബോള്‍ ടെസ്റ്റില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലാത്ത വാഷിങ്ടണ്‍ സുന്ദറിനു പകരം കുല്‍ദീപ് യാദവ് കളിച്ചേക്കുമെന്നും സൂചനയുണ്ട്

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍/ കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്/ ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ.

ബ്രോഡിനെ ഇംഗ്ലണ്ട് ഒഴിവാക്കും

ബ്രോഡിനെ ഇംഗ്ലണ്ട് ഒഴിവാക്കും

ഇംഗ്ലണ്ട് ടീമിലും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പിച്ച് സ്പിന്‍ ബൗളിങിന് അനുകൂലമായതിനാല്‍ തന്നെ ഒരു പേസറെ ഒഴിവാക്ക പകരം ഒരു സ്പിന്നറെ ഇംഗ്ലണ്ട് കളിപ്പിക്കും. സ്റ്റുവര്‍ട്ട് ബ്രോഡിനു പകരം ഡോം ബെസ്സായിരിക്കും ടീമിലെത്തുക. മോശം ഫോമിലുള്ള ഓലി പോപ്പിനു പകരം ഡാനിയേല്‍ ലോറന്‍സിന് ഒരവസരം കൂടി നല്‍കിയേക്കും.

ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍

ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍

ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രോളി, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ഓലി പോപ്പ്/ ഡാനിയേല്‍ ലോറന്‍സ്, ഡോം ബെസ്സ്, ജാക്ക് ലീച്ച്, ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Tuesday, March 2, 2021, 11:42 [IST]
Other articles published on Mar 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X