ഫാസ്റ്റ് ബൗളറായി ഷമി മാത്രം, ഇഷാന്ത് ഔട്ട്, ഹര്‍ദീക് പാണ്ഡ്യ ഇന്‍... ഒന്നാം ടെസ്റ്റിന് ഈ ടീം മതിയോ?
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് ഒരു ഫാസ്റ്റ് ബൗളര്‍ മതിയെന്ന് മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണ്‍. മുഹമ്മദ് ഷമിയാണ് ലക്ഷ്മണ്‍ മുന്നോട്ട് വെക്കുന്ന ഫാസ്റ്റ് ബൗളിംഗ് ഓപ്ഷന്‍. സഹായത്തിന് ഹര്‍ദീക് പാണ്ഡ്യയുടെ മീഡിയം പേസും. ബാക്കി മൂന്ന് പേരും സ്പിന്‍ ബൗളര്‍മാര്‍ - ഇതാണ് വി വി എസ് പറയുന്ന ഇന്ത്യന്‍ ബൗളിംഗ് അറ്റാക്ക്.
Read Also: ഓസ്‌ട്രേലിയയെ തകര്‍ത്തു... റബാദയ്ക്ക് ഡുപ്ലിസിയുടെ ചുടുമുത്തം... ഇതൊരു ഒന്നൊന്നര ക്രിക്കറ്റ് കാഴ്ച!
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര നാളെ തുടങ്ങാനിരിക്കേയാണ് ലക്ഷ്മണ്‍ വിചിത്രമായ ഈ ടീം കോംപിനേഷനുമായി രംഗത്ത് വന്നത്. രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് ആറാം നമ്പറില്‍ പുതിയ കളിക്കാരനെ തിരയേണ്ട സ്ഥിതി വന്നത്. മലയാളി താരം കരുണ്‍ നായരാണ് നിലവില്‍ ആറാം നമ്പറില്‍ കളിക്കാന്‍ സാധ്യത.

അഞ്ച് ബൗളര്‍ തിയറി
അഞ്ച് സ്‌പെഷലിസ്റ്റ് ബൗളര്‍മാര്‍ വേണം എന്ന പക്ഷക്കാരനാണ് വി വി എസ് ലക്ഷ്മണ്‍. പന്ത് സ്വിംഗ് ചെയ്യിക്കാനുള്ള മികവാണ് മുഹമ്മദ് ഷമിയുടെ കരുത്ത്. ഷമിക്കൊപ്പം ഹര്‍ദീക് പാണ്ഡ്യ ബൗളിംഗ് ഓപ്പണ്‍ ചെയ്യട്ടെയെന്ന് ലക്ഷ്മണ്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവര്‍ ടീമിന് പുറത്തിരിക്കേണ്ടിവരും.

സ്പിന്നര്‍മാര്‍ മൂന്ന്
ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ വിരാട് കോലിയുടെ വിശ്വസ്തരാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പര ഏറെക്കുറെ ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഇവര്‍ക്കൊപ്പം അമിത് മിശ്രയുടെ ക്ലാസിക് ലെഗ് സ്പിന്‍ കൂടി വേണമെന്ന പക്ഷക്കാരനാണ് ലക്ഷ്മണ്‍.

എല്ലാവരും ബാറ്റ് ചെയ്യും
അഞ്ച് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരെ കളിപ്പിച്ചാലും ഇന്ത്യയ്ക്ക് പ്രശ്‌നം വരില്ല. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും സ്പിന്നര്‍മാരായ അശ്വിനും ജഡേജയും ബാറ്റ് ചെയ്യും. ഹര്‍ദീക് പാണ്ഡ്യയും നിലവാരമുള്ള ബാറ്റ്‌സ്മാനാണ്.

ബാറ്റിംഗ് നിര ഇങ്ങനെ
ഗൗതം ഗംഭീര്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരാണ് ഇന്ത്യയുടെ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍. ഇവരെല്ലാവരും മികച്ച ഫോമിലാണ് എന്നതും ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications