Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഇംഗ്ലണ്ട് സീരീസ്; ഇന്ത്യയ്ക്ക് മികച്ച തുടക്കം

ട്രെന്‍ഡ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരുടെ ആദ്യ മത്സരത്തില്‍ ടോസ്സ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം. ആദ്യദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 55 റണ്‍സുമായി മുരളി വിജയിയും 38 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ടീമിന്റെ പ്രത്യേകത. ബിന്നിയുടെ ആദ്യ ടെസ്റ്റ് മത്സരമാണിത്. ബംഗ്ലാദേശില്‍ നടന്ന പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് ബിന്നിക്ക് ടീമില്‍ ഇടം നേടിക്കൊടുത്തത്. രോഹിത് ശര്‍മയ്ക്ക് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ആര്‍ അശ്വനു പകരം രവീന്ദ്ര ജഡേജ ടീമില്‍ ഇടം നേടി.

indaian-team

ഇന്ത്യ: മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ, എം എസ് ധോണി, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ. ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, സാം റോബ്‌സണ്‍, ഇയാന്‍ ബെല്‍, ഗാരി ബോലന്‍സ്, ജോ റൂട്ട്, മൊഈന്‍ അലി, മാറ്റ് പ്രയര്‍, ബെന്‍ സ്‌റ്റോക്ക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ലിയാം പ്ലങ്കറ്റ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.

കഴിഞ്ഞ പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ട ടീം വേണ്ടത്ര ഒരുക്കങ്ങളുമായാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ടീമിലെ മിക്കവരും ടെസ്റ്റ് മത്സരങ്ങളില്‍ പരിചയ സമ്പത്ത് കുറഞ്ഞവരാണ്. സച്ചിന്‍, ലക്ഷ്ണന്‍, ദ്രാവിഡ്, ഗാംഗുലി എന്നവരുടെ അഭാവം ടീമില്‍ നിഴലിക്കുന്നുണ്ടെങ്കിലും മികച്ച പ്രകടനം തന്നെ ഇന്ത്യ കാഴ്ചവെക്കുമെന്ന് ക്യാപ്റ്റന്‍ ധോണി പറഞ്ഞു.

Story first published: Thursday, July 10, 2014, 8:45 [IST]
Other articles published on Jul 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+