For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: നോക്കൗട്ടില്‍ ആ ടീം വേണ്ട.... ഇന്ത്യക്ക് നേരിടേണ്ടത് ഈ ടീമിനെ, കാരണം ഇതാണ്

By Vaisakhan MK

ലണ്ടന്‍: ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരായ വിജയത്തോടെ സെമി ഫൈനലിലേക്കുള്ള പ്രവേശനത്തിന്റെ തൊട്ടരികിലാണ്. എന്നാല്‍ ഇന്ത്യ സെമിയില്‍ ആരെ നേരിടണമെന്ന കാര്യത്തില്‍ ഇപ്പോഴേ തീരുമാനമാക്കിയിട്ടുണ്ട്. ഇനിയുള്ള മത്സരം കൂടി കണക്കിലെടുത്ത് മാത്രമേ അതെങ്ങനെ ആയിരിക്കുമെന്ന പറയാന്‍ സാധിക്കൂ. എന്നാല്‍ ഇന്ത്യ ഒരിക്കലും ഓസ്‌ട്രേലിയയെ നേരിടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലോകകപ്പിലെ നോക്കൗട്ട് റൗണ്ടില്‍ കടന്നാല്‍ ഓസ്‌ട്രേലിയ സ്വന്തം പ്രകടനം പൊളിച്ചെഴുത്തും. ശരിക്കും ചാമ്പ്യന്‍ ടീമിനെ പോലെയാണ് അവര്‍ കളിക്കുക. ഇതുവരെയുള്ള ചരിത്രം ഇങ്ങനെയാണ്. ഇത്തവണ ഓസീസിന്റെ പ്രകടനം വിലയിരുത്തുമ്പോഴും അത്തരം കാര്യങ്ങള്‍ തന്നെയാണ് ഉള്ളത്. അതുകൊണ്ട് ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ ആഗ്രഹിക്കുന്നില്ല.

ഇന്ത്യയുടെ മത്സരങ്ങള്‍

ഇന്ത്യയുടെ മത്സരങ്ങള്‍

ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളോടാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍. ഇതില്‍ മൂന്നിലും വിജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് ഉറപ്പായും എത്താനാവും. അങ്ങനെ വന്നാല്‍ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത് എത്താന്‍ സാധ്യതയുണ്ട്. ആ സാഹചര്യത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ മത്സരമുണ്ടാകില്ല. ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുന്നവരെയും ഓസ്‌ട്രേലിയ നാലാം സ്ഥാനത്ത് എത്തുന്നവരെയും നേരിടേണ്ടി വരും. നിലവില്‍ ഒരു മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. പക്ഷേ മൂന്ന് മത്സരവും ഇന്ത്യക്ക് അഗ്നിപരീക്ഷയാണ്.

ഓസീസ് വേണ്ട

ഓസീസ് വേണ്ട

ഇന്ത്യ ഉറപ്പായും ഓസീസ് സെമിയില്‍ എതിരാളികള്‍ ആവേണ്ട എന്ന് തന്നെയായിരിക്കും. അതിന് രണ്ട് കാരണങ്ങളുണ്ട്. 2015 ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വി ഓസ്‌ട്രേലിയയോടായിരുന്നു. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായി എത്തിയ ഓസീസ് ഗ്രൂപ്പ് എയില്‍ ചാമ്പ്യന്‍മാരായെത്തിയ ഓസ്‌ട്രേലിയക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഇത്തരമൊരു ചരിത്രം ഉള്ളപ്പോള്‍ ഇന്ത്യ ഒരിക്കലും ഓസ്‌ട്രേലിയയെ നേരിടാന്‍ ആഗ്രഹിക്കില്ല. നോക്കൗട്ടില്‍ ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യം ഓസീസിനുണ്ട്. 2003 ഫൈനലിലും ഇന്ത്യയെ ഓസീസ് പരായപ്പെടുത്തിയിരുന്നു. 2011ലെ ലോകകപ്പിലെ ക്വാര്‍ട്ടറില്‍ മാത്രമാണ് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയത്.

വേണ്ടത് ആ ടീമിനെ

വേണ്ടത് ആ ടീമിനെ

ഇന്ത്യക്ക് വേണ്ടത് ന്യൂസിലന്റിനെയാണ് മൂന്നാം സ്ഥാനത്ത് കിവീസ് എത്താനാണ് സാധ്യത. നാളെ നടക്കുന്ന ഓസ്‌ട്രേലിയ ന്യൂസിലന്റ് മത്സരത്തിലെ വിജയികളാവും രണ്ടാം സ്ഥാനത്ത് എത്തുക. അതേസമയം ന്യൂസിലന്റിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ച് ഇന്ത്യക്ക് നന്നായി അറിയാം. അടുത്തിടെ ഏകദിന പരമ്പരയില്‍ അവരെ വീഴ്ത്തുകയും ചെയ്തിരുന്നു ഇന്ത്യ. കെയ്ന്‍ വില്യംസണ്‍ അടക്കമുള്ളവര്‍ക്ക് വിക്കറ്റ് ടു വിക്കറ്റ് പന്തുകള്‍ ദൗര്‍ബല്യമാണ്. ഇത്തരം പന്തുകള്‍ ടൂര്‍ണമെന്റില്‍ നന്നായി എറിയുന്നത് ഇന്ത്യന്‍ ബൗളര്‍മാരാണ്. അതേസമയം ഇംഗ്ലണ്ടിനെ സെമിയില്‍ ലഭിച്ചാലും ഇന്ത്യക്ക് പ്രശ്‌നമില്ല.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

ഇന്ത്യ 2003ലെ ലോകകപ്പില്‍ ഫൈനലിലെത്തുന്നത് മുമ്പ് ഒരു മത്സരം മാത്രമേ തോറ്റിരുന്നുള്ളൂ. അത് ഓസീസിനോടായിരുന്നു. പിന്നീട് ഫൈനലിലും ഇത് ആവര്‍ത്തിച്ചു. 2015ല്‍ ഓസീസ് ആകെ തോറ്റത് ന്യൂസിലന്റിനോടാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ അവരോട് തോറ്റെങ്കിലും, ഫൈനലില്‍ ഓസീസ് അതിന് പകരം ചോദിച്ചു. അതോടെ വീണ്ടും ചാമ്പ്യന്‍മാരാകുകയും ചെയ്തു. ഇതേ ചരിത്രം ഇത്തവണ ഇന്ത്യ ആവര്‍ത്തിക്കുമോ എന്ന ഭയമാണ് ഉള്ളത്. ഇന്ത്യ ഫൈനലില്‍ കിവീസിനെ പോലെ ഓസീസിനോട് തോല്‍ക്കുമോ എന്ന് ആരാധകരും ഭയപ്പെടുന്നുണ്ട്. അതല്ല, 2003ലെ പോലെ സംഭവിക്കുമെന്നും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

Story first published: Friday, June 28, 2019, 18:06 [IST]
Other articles published on Jun 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+