Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇന്ത്യയ്ക്ക് എല്ലായിപ്പോഴും കോലിയെ ആശ്രയിക്കേണ്ട ആവശ്യമില്ല'; തോല്‍വിയില്‍ ഭുവനേശ്വര്‍ കുമാര്‍

ഹാമില്‍ട്ടണ്‍: തുടര്‍വിജയങ്ങളുടെ അമിത ആത്മവിശ്വാസത്തിലിറങ്ങി ന്യൂസിലന്‍ഡിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം. ടീമിന്റെ തോല്‍വിക്ക് പല കാരണങ്ങളും വിശകലനം ചെയ്യപ്പെടുന്നുണ്ട്. ലോകകപ്പിന് മുന്‍പ് ഇത്തരമൊരു തോല്‍വി വഴങ്ങിയത് ടീമിനെ കൂടുതല്‍ കരുത്തരാക്കുമെന്ന് കരുതുന്നവരും ചുരുക്കമല്ല.

Bhuvneshwar Kumar

വിരാട് കോലിയുടെ അസാന്നിധ്യം തോല്‍വിയുടെ ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. കോലി ഇല്ലാതെയും ഇന്ത്യ ടൂര്‍ണമെന്റുകള്‍ ജയിച്ചിട്ടുണ്ടെങ്കിലും ഈ രീതിയില്‍ ടീം തകര്‍ന്നടിഞ്ഞ ചരിത്രമില്ല. അതുകൊണ്ടുതന്നെ കോലി ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു തോല്‍വി ഇന്ത്യ വഴങ്ങില്ലായിരുന്നെന്ന് ചിലര്‍ വിലയിരുത്തി. എന്നാല്‍, കോലിയെ എല്ലാ സമയത്തും ആശ്രയിക്കേണ്ട ആവശ്യമില്ലെന്നാണ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പറയുന്നത്.

ഇന്ത്യയുടെ തോല്‍വിയില്‍ അത്ര നിരാശയൊന്നുമില്ലെന്നും ഭുവനേശ്വര്‍ പറഞ്ഞു. ഇത്തരം മത്സരങ്ങള്‍ വല്ലപ്പോഴും സംഭവിക്കുന്നതാണ്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ നോക്കുകയാണെങ്കില്‍ ഇന്ത്യ നിലവാരമുള്ള ക്രിക്കറ്റ് ആണ് കാഴ്ചവെച്ചതെന്നുകാണാം. ഇത് തങ്ങളെ ഉണര്‍ത്താനുള്ള മത്സരംകൂടിയാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ കളിക്കാന്‍ ഈ തോല്‍വി തങ്ങളെ പ്രപ്തരാക്കുമെന്നും ഇന്ത്യന്‍ ബൗളര്‍ വ്യക്തമാക്കി.

വിരാട് കോലി ടീമിലില്ലാത്തതിനെക്കുറിച്ചും താരം പ്രതികരിച്ചു. വിരാട് കോലിയോ അതുപോലുള്ള താരങ്ങളോ ടീമിലില്ലാത്തത് ഏവരെയും ബാധിക്കും. അതേസമയം, യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. എല്ലാ കളികളിലും വിരാട് കോലിയെ ആശ്രയിക്കേണ്ട ആവശ്യമില്ല. കോലിയുടെ ക്രിക്കറ്റ് അത്ഭുതപ്പെടുത്തുന്നതാണന്നെും ഭുവനേശ്വര്‍ പറഞ്ഞു.

Story first published: Thursday, January 31, 2019, 17:57 [IST]
Other articles published on Jan 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+