വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- പാക് പരമ്പര വേണമെന്ന് അക്തര്‍... ഇന്ത്യക്കു പണമല്ല ആവശ്യം, പ്രതികരിച്ച് കപില്‍

മൂന്നു മല്‍സരങ്ങളുടെ പരമ്പര വേണമെന്നായിരുന്നു അക്തറിന്റെ നിര്‍ദേശം

മുംബൈ: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ ധനശേഖരണം നടത്തുന്നതിനായി ഇന്ത്യ- പാകിസ്താന്‍ പരമ്പര വേണമെന്ന ഷുഐബ് അക്തറിന്റെ നിര്‍ദേശത്തോടു പ്രതികരിച്ച് മുന്‍ ഇതിഹാസം കപില്‍ ദേവ്. അടച്ചിട്ട സ്റ്റേഡിയത്തില്‍, നിഷ്പക്ഷ വേദിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര കളിക്കണമെന്നും ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇരുരാജ്യങ്ങളും തുല്യമായി പങ്കിടണമെന്നുമായിരുന്നു അക്തറിന്റെ അഭിപ്രായം. എന്നാല്‍ താന്‍ ഇതിനോടു യോജിക്കുന്നില്ലെന്നു ഇന്ത്യക്കു ആദ്യമായി ലോകകപ്പ് സമ്മാനിച്ച നായകന്‍ കൂടിയായ കപില്‍ ദേവ് വ്യക്തമാക്കി.

kapil

ഇന്ത്യക്കു പണം ആവശ്യമില്ലെന്നും ക്രിക്കറ്റ് മല്‍സരത്തിന്റെ പേരില്‍ ആരുടെയും ജീവന്‍ അപകടത്തിലാക്കുന്നത് ശരിയല്ലെന്നും കപില്‍ തുറന്നടിച്ചു. അക്തര്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. എന്നാല്‍ ഇന്ത്യക്കു ഇപ്പോള്‍ പണം ആവശ്യമില്ല. ആവശ്യത്തിനു പണം നമുക്കുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനം ഈ പ്രതിസന്ധി മറികടക്കാന്‍ എല്ലാ അതോറിറ്റികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയെന്നതാണ്. ഇപ്പോഴും രാഷ്ട്രീയക്കാര്‍ ടെലിവിഷനില്‍ പരസ്പരം പഴി ചാരുന്നതാണ് കാണുന്നത്. അതു നിര്‍ത്തണമെന്നും കപില്‍ ആവശ്യപ്പെട്ടു.

കൊവിഡിനോടു പൊരുതാന്‍ ഇന്ത്യ- പാക് പരമ്പര വേണം! കോലി സെഞ്ച്വറിയടിച്ചാലും ഞങ്ങള്‍ ഹാപ്പി- അക്തര്‍കൊവിഡിനോടു പൊരുതാന്‍ ഇന്ത്യ- പാക് പരമ്പര വേണം! കോലി സെഞ്ച്വറിയടിച്ചാലും ഞങ്ങള്‍ ഹാപ്പി- അക്തര്‍

മറക്കാനാവില്ല അക്കാലം, പീഡനത്തിനു തുല്യം! മനസ്സ് തുറന്ന് പൃഥ്വി ഷാമറക്കാനാവില്ല അക്കാലം, പീഡനത്തിനു തുല്യം! മനസ്സ് തുറന്ന് പൃഥ്വി ഷാ

ചോപ്രയുടെ ഇന്ത്യ- പാക് ഡ്രീം ഇലവന്‍... സെവാഗിന്റെ പങ്കാളി സച്ചിനല്ല! ക്യാപ്റ്റന്‍ പാക് ഇതിഹാസംചോപ്രയുടെ ഇന്ത്യ- പാക് ഡ്രീം ഇലവന്‍... സെവാഗിന്റെ പങ്കാളി സച്ചിനല്ല! ക്യാപ്റ്റന്‍ പാക് ഇതിഹാസം

ബിസിസിഐ ഇതിനകം സര്‍ക്കാരിന് 51 കോടി രൂപ സംഭാവന ചെയ്തു കഴിഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും തുക സംഭാവന നല്‍കാന്‍ ബിസിസിഐയ്ക്കാവും. അതിനായി ധനശേഖരണം നടത്തേണ്ട ആവശ്യമില്ല. എല്ലാം സാധാരണ ഗതിയിലേക്ക് ഉടനൊന്നും മടങ്ങിവരുമെന്ന് കരുതുന്നില്ല. ഈ ഘട്ടത്തില്‍ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കുകയെന്നത് നമ്മുടെ താരങ്ങളുടെ ജീവന്‍ പോലും ഭീഷണിയിലാക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ഇതു ചെയ്യാന്‍ പാടില്ലെന്നും കപില്‍ ചൂണ്ടിക്കാട്ടി.

akhtar

ഇന്ത്യയും പാകിസ്താനും റിസ്‌കെടുത്ത് ഒരു പരമ്പര കളിച്ചാല്‍ കാര്യമുണ്ടാവുമെന്നു തോന്നുന്നില്ല. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ നിന്നും എത്ര പണം ലഭിക്കുമെന്നാണ് കരുതുന്നത്? അടുത്ത അഞ്ചോ, ആറോ മാസത്തേക്കു ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് തന്റെ അഭിപ്രായം. ഈ ഘട്ടത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയെന്നതാണ് മുഖ്യം. ലോക്ക്ഡൗണ്‍ വന്നതോടെ ദാരിദ്ര്യത്തിലായ പാവപ്പെട്ടവരെ സഹായിക്കുകയെന്നതും പ്രധാനമാണെന്നു കപില്‍ വിശദമാക്കി.

Story first published: Thursday, April 9, 2020, 15:33 [IST]
Other articles published on Apr 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X