കോഹ്ലി നയിച്ചു, ട്വന്റി20യിലും ടീം ഇന്ത്യ: ലങ്കദഹനം സമ്പൂര്‍ണം
കൊളംബോ: ടെസ്റ്റ്, ഏകദിന പരമ്പരകളിലെ വിജയത്തിനു പിന്നാലെ ട്വന്റി20യിലും ശ്രീലങ്കയെ പരാജയപ്പെടുത്തി ടീം ഇന്ത്യ വിജയം സമ്പൂര്‍ണമാക്കി. നായകന്‍ വിരാട് കോഹ്ലി മുന്നില്‍ നിന്ന് നയിച്ചതോടെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ലങ്കദഹനം പൂര്‍ണമായി. ടെസ്റ്റ്, ഏകദിന പരമ്പരകളിലെ നാണക്കേട് മറികടക്കാനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. 82 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പി. കോഹ്ലിയാണ് കളിയിലെ താരം
54 പന്തില്‍ നിന്ന് ഒരു സിക്‌സറും ഏഴു ഫോറുകളും ഉള്‍പ്പെടെയാണ് കോഹ്ലി 82 റണ്‍സെടുത്തത്. 51 റണ്‍സെടുത്ത മനീഷ് പാണ്ഡെ കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ ഒമ്പതും ലോകേഷ് രാഹുല്‍ 24 റണ്‍സും എടുത്ത് പുറത്തായിരുന്നു. ധോണി പുറത്താകാതെ ഒരു റണ്‍സെടുത്തു. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങിന് അയക്കുകയായിരുന്നു. ദില്‍ഷന്‍ മുനവീരയുടെ തകര്‍പ്പന്‍ ബാറ്‌റിങ് മികവിലാണ് ശ്രീലങ്ക 170 റണ്‍സെടുത്തത്. 29 പന്തില്‍ നാല് സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പെടെ 53 റണ്‍സാണ് ദില്‍ഷന്‍ മുനവീര അടിച്ചെടുത്തത്. 40 റണ്‍സെടുത്ത അഷാന്‍ പ്രിയഞ്ജനും മികച്ച പിന്തുണ നല്‍കി.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മുന്നോട്ടുവച്ച് 170 റണ്‍സെന്ന സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി യുസ്വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റും കുല്‍ദീപ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ക്ക് പിന്നാലെ ട്വന്റി20യിലും വിജയിച്ചതോടെ സമ്പൂര്‍ണ വിജയം എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications