Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോളിവുഡ് നടിയെ മര്‍ദ്ദിച്ച കേസില്‍ ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍

ബെംഗളുരു: ബോളിവുഡ് നടിയും നിര്‍മാതാവും ആയ യുവതിയെ ഹോട്ടലില്‍ വച്ച് മര്‍ദ്ദിച്ചുവെന്ന് പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍. ബെംഗളൂരു അശോക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ സെപ്തംബര്‍ 27 നാണ് യുവതി പരാതി നല്‍കിയിരുന്നത്.

ദക്ഷിണാഫ്രിയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീം അംഗം ആയിരുന്നു അമിത് മിശ്ര. പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനായി ബെംഗളുരുവില്‍ എത്തിയതായിരുന്നു മിശ്ര. സെപ്തംബര്‍ 25 ന് അമിത് മിശ്ര താമസിച്ചിരുന്ന ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

Amit Mishra

സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അമിത് മിശ്രയോട് ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസും നല്‍കിയിരുന്നു.

ഒക്ടോബര്‍ 27 ചൊവ്വാഴ്ച രാവിലെ ആണ് മിശ്രയെ ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.

വന്ദന ജെയിന്‍ എന്ന സ്ത്രീയാണ് അമിത് മിശ്രയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്. മിശ്ര തന്നെ അസഭ്യം പറയുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. മിശ്രയ്‌ക്കെതിരെയുള്ള പരാതി പിന്‍വലിയ്ക്കും എന്നാണ് യുവതി നേരത്തെ അറിയിച്ചിരുന്നത്.

Story first published: Tuesday, October 27, 2015, 14:43 [IST]
Other articles published on Oct 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+