ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ സഞ്ജുവും
ചെന്നൈ : ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണും.ഉന്‍മുഖ് ചന്ദാണ് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റന്‍. ചെന്നൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
. ഓഗസ്റ്റ് 7ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഓസിസ് എ ടീമിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

ഇന്ത്യയ്ക്ക് നാലു മല്‍സരങ്ങളണുള്ളത് ഓഗസ്റ്റ് 14നാണ് ഫൈനല്‍. മല്‍സരങ്ങളെല്ലാം ചെന്നൈയിലാണ് നടക്കുക. ജൂലായില്‍ സിംബാബ്‌വെയ്‌ക്കെതിരെ ട്വന്റി20 മല്‍സരത്തില്‍ സഞ്ജു കളിച്ചിരുന്നു. അന്താര്ഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന്റെ അരങ്ങേറ്റ മത്സരമായിരുന്ന അത്
ടീം: മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ (വൈ.ക്യാപ്റ്റന്‍), കേദാര്‍ ജാദവ്, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, പര്‍വേസ് റസൂല്‍, കരണ്‍ ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, സന്ദീപ് ശര്‍മ, രുഷ് കലാരിയ, മന്ദീപ് സിങ്, ഖൂര്‍ഗീത് സിങ് മാന്‍, റിഷി ധവാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications