Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡും ഗാംഗുലിയും ഇന്ത്യന്‍ കോച്ച് ആകുമോ?

കൊല്‍ക്കത്ത: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും. ഇരുവരും ഒട്ടേറെ കളികളില്‍ ഇന്ത്യയ്ക്ക് വിജയം നേടിത്തന്നവര്‍. വിരമിച്ചശേഷവും ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. ഇവര്‍ രണ്ടുപേരും ഒരുമിച്ച് ഇന്ത്യന്‍ കോച്ച് ആകുമോ എന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം.

ഇന്ത്യന്‍ കോച്ച് ഡങ്കന്‍ ഫ് ളച്ചറുടെ കാലാവധി ഈ മാസം അവസാനിക്കുന്നതോടെ ബിസിസിഐ പുതിയ കോച്ചിനെ തേടുകയാണ്. ഇന്ത്യക്കാരായ കോച്ച് മതിയെന്നാണ് ബിസിസിഐയുടെ തീരുമാനം. മുന്‍ ദക്ഷിണാഫ്രിക്കന്‍ കളിക്കാരനായ ഗ്യാരി കേസ്റ്റന്‍ ലോകകപ്പ് നേടിത്തന്ന ഒഴിവിലേക്കെത്തിയ ഫ് ളച്ചര്‍ ഇന്ത്യയ്ക്കുവേണ്ടി കാര്യമായ സംഭാവനയൊന്നും നല്‍കാത്തതിനാല്‍ കളിക്കാര്‍ക്ക് ഇന്ത്യയ്ക്ക് ഇന്ത്യക്കാരനായ കോച്ച് മതിയെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

souravganguly-dravid

ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ കൊല്‍ക്കത്ത ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ സൗരവ് ഗാംഗുലിയെ കോച്ച് ആയി നിര്‍ദ്ദേശിച്ചതോടെ മറ്റൊരു വിഭാഗം രാഹുല്‍ ദ്രാവിഡിനെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തി. അതേസമയം, ഗാംഗുലിയേയും ദ്രാവിഡിനെയും കോച്ച് ആയി നിയമക്കണമെന്ന് മുന്‍ ആസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടു. ഏകദിനത്തിനും ടെസ്റ്റിനും വ്യത്യസ്ത കോച്ചുമാരെ നിയമിക്കുന്നത് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

രാഹുല്‍ ദ്രാവിഡിനെ ടെസ്റ്റ് ടീം ക്യാപ്റ്റനായും ഗാംഗുലിയെ ട്വന്റി20, ഏകദിനം തുടങ്ങിയ ക്രിക്കറ്റിന്റെ ചെറുഫോര്‍മാറ്റുകളും കോച്ച് ആയി നിയമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതിനിടെ നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്ന സഞ്ജയ് ബംഗാറിനെ മുഖ്യ കോച്ച് ആയി നിയമിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഐപിഎല്‍ ടീം പഞ്ചാബിന്റെ കോച്ച് ആയ ബംഗാര്‍ ടീമിന് വേണ്ടി കാര്യമായ സംഭാവനയാണ് നല്‍കിവരുന്നത്.

Story first published: Saturday, April 18, 2015, 9:14 [IST]
Other articles published on Apr 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+