ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാധ്യമങ്ങളെ അകറ്റി; അസാധാരണ സംഭവം
ദില്ലി: ബംഗ്ലാദേശുമായുള്ള ക്രിക്കറ്റ് ടെസ്റ്റിന് തൊട്ടുമുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മീഡിയയെ അകറ്റി. അപ്രതീക്ഷിതമായി ഉണ്ടായ അകറ്റിനിര്‍ത്തലില്‍ മാധ്യമങ്ങള്‍ ഞെട്ടുകയും ചെയ്തു. താരതമ്യേന ചെറിയ ടീം ആയ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് മുന്‍പും ഇന്ത്യ കഠിന പരിശീലനത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം നടത്തുന്ന ഗ്രൗണ്ടിനരികില്‍നിന്നും മാധ്യമങ്ങള്‍ക്ക് ചിത്രമെടുക്കാന്‍ അനുമതി നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ബുധനാഴ്ച പരിശീലനം നടത്തുന്ന സ്ഥലം മറച്ചാണ് ടീം പരിശീലിച്ചത്. ചൊവ്വാഴ്ച ഒരു ഭാഗത്തുനിന്നും ചിത്രമെടുക്കാന്‍ കഴിഞ്ഞിരുന്നു. ബുദ്ധിമുട്ടിയായിരുന്നു ചിലര്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത്.

എന്നാല്‍ ബുധനാഴ്ച എല്ലാ ബാറ്റിങ് പിച്ചുകള്‍ക്ക് മുന്നിലും ബ്ലാക്ക് ബോര്‍ഡുകള്‍ തൂക്കിയിട്ടനിലയിലാണ്. ഇതുമൂലം മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ടീം അധികൃതരാണ് തങ്ങളോട് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ മാനേജര്‍ അറിയിച്ചു.
ഐപിഎല്‍ ലേലം നടക്കാനിരിക്കുന്നതുകൊണ്ടാകാം മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് സൂചന. കളിക്കാര്‍ വിവരങ്ങള്‍ കൈമാറാതിരിക്കാനും മറ്റും അപൂര്‍വമായി മാത്രമേ ഇത്തരം നടപടികള്‍ ഉണ്ടാകാറുള്ളൂ. ബസിസിഐയുമായി ബന്ധപ്പെട്ട കോടതി ഉത്തരവും മാധ്യമവിലക്കിന് കാരണമായതായാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications