Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് പര്യടനം: ഇന്ത്യക്ക് പുതിയ മൂന്ന് കഠിന പരിശീലന പദ്ധതി, ബാറ്റിങ് നിര വിയര്‍ക്കും

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലുള്ള രണ്ട് പ്രധാന വെല്ലുവിളികള്‍. ഇംഗ്ലണ്ടിലാണ് രണ്ട് മത്സരങ്ങളും നടക്കുന്നതെന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളികളേറെ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. പേസ് ബൗളിങ് പിച്ചായതിനാല്‍ത്തന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അധിക പരിശീലനം തന്നെ വേണ്ടിവരും. ഇത് മുന്നില്‍ക്കണ്ട് മൂന്ന് കഠിന പരിശീലന പദ്ധതികളാണ് ഇന്ത്യന്‍ താരങ്ങള്‍ക്കായി രവി ശാസ്ത്രിയും സഹ പരിശീലകരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

പ്രധാനമായും പരിശീലന പിച്ചിന്റെ നീളം കുറച്ചു. 22 അടിയില്‍ നിന്ന് 16 ആക്കിയാണ് നീളം കുറച്ചത്. ഇത് മൂലം കൂടുതല്‍ വേഗത്തില്‍ പന്തിനെ താരങ്ങള്‍ നേരിടേണ്ടതായിവരും. ഇത് ഇംഗ്ലണ്ടിലെ വേഗ പിച്ചില്‍ താരങ്ങളെ സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. രണ്ടാമതായി ചെയ്തിരിക്കുന്നത് ഒരു വശത്ത് മാത്രം തിളക്കം ഉള്ള പന്താണ് നെറ്റ്‌സില്‍ ഉപയോഗിക്കുന്നത്. തിളക്കമുള്ള വശത്തിന് കൂടുതല്‍ കട്ടിയുണ്ടാവും. ഇത് പ്രകാരം പന്തിനെ ബാറ്റിന്റെ എവിടെ കൊള്ളിക്കണമെന്ന് കൃത്യമായി മനസിലാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കും.

indiat20practise

ടെസ്റ്റില്‍ പരമാവധി ബാറ്റിന്റെ മധ്യത്തില്‍ പന്ത് കൊള്ളിക്കേണ്ടതായുണ്ട്. ഇത്തരത്തില്‍ പരിശീലനം നടത്തുന്നത് താരങ്ങള്‍ക്ക് കൂടുതല്‍ നന്നായി പന്തിനെ ബാറ്റിന്റെ മധ്യത്ത് കൊള്ളിക്കാന്‍ സഹായിക്കും. മൂന്നാമതായി പന്തിനെ ലീവ് ചെയ്യുന്നതിനെക്കുറിച്ചുള്ള പരിശീലനമാണ് നല്‍കുന്നത്. ടെസ്റ്റില്‍ എല്ലാ പന്തുകളും കളിക്കുന്നത് വിക്കറ്റ് അതിവേഗം നഷ്ടപ്പെടാന്‍ കാരണമാവുന്നു. അതിനാല്‍ത്തന്നെ മോശം പന്തുകളെ ഒഴിവാക്കി കളിക്കേണ്ടതായുണ്ട്. ഫീല്‍ഡിങ്ങിന് അനുസരിച്ച് താരങ്ങളെ കളിക്കാന്‍ പ്രാപ്തരാക്കുകയാണ് ഇൗ പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഇംഗ്ലണ്ട് സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം കണ്ടറിയണം. വിരാട് കോലി,ചേതേശ്വര്‍ പുജാര,രോഹിത് ശര്‍മ,അജിന്‍ക്യ രഹാനെ എന്നിവരാണ് ടീമിലെ സീനിയര്‍താരങ്ങളും വിശ്വസ്തരും. റിഷഭ് പന്ത്,ശുഭ്മാന്‍ ഗില്‍ എന്നീ യുവതാരങ്ങളിലും പ്രതീക്ഷകളേറെ. ഈ സാഹചര്യത്തില്‍ പുതിയ പരിശീലന രീതിയിലൂടെ ഇന്ത്യയുടെ ബാറ്റിങ് മെച്ചപ്പെടുത്താമെന്ന് പരിശീലകര്‍ കണക്കുകൂട്ടുന്നു.

ജൂണ്‍18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിനാണ് തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ട് മത്സരങ്ങളും ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. ഏറ്റവും മികച്ച താരനിരയുമായാണ് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഇന്ത്യ പോകുന്നത്.

Story first published: Friday, May 21, 2021, 14:33 [IST]
Other articles published on May 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+