Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിവീസിനെ പൊരിച്ച് കോലിപ്പട, തുടര്‍ച്ചയായി രണ്ട് സൂപ്പര്‍ ഓവര്‍ ജയം, റെക്കോഡ്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ വിജയതേരോട്ടം തുടരുകയാണ്. മൂന്നാം മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ വിജയിച്ച് അഞ്ച് മത്സര പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലാം മത്സരത്തിലും വിജയം ആവര്‍ത്തിച്ചു. നാലാം മത്സരത്തിലും സൂപ്പര്‍ ഓവറിലാണ് ഇന്ത്യയുടെ ജയമെന്നതാണ് ശ്രദ്ധേയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡും 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി.

സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 13 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ഒരു പന്ത് ബാക്കി നിര്‍ത്തി വിജയം സ്വന്തമാക്കി. ക്രിക്കറ്റ് ചരിത്രത്തിലാധ്യമായാണ് ഒരു ടീം തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ സൂപ്പര്‍ ഓവറില്‍ വിജയിക്കുന്നത്. തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുന്നതും ഇതാദ്യമാണ്.

teamindia

ഇന്ത്യയെ സംബന്ധിച്ച് കിവീസിനോടുള്ള മധുര പ്രതികാരമാണിത്. ടി20യില്‍ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്ന ന്യൂസീലന്‍ഡിനെ അവരുടെ തട്ടകത്തില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുത്തി. ആദ്യമായാണ് ഇന്ത്യ ന്യൂസീലന്‍ഡില്‍ ടി20 പരമ്പര നേടുന്നത്. എം എസ് ധോണിക്ക് സാധിക്കാതെ പോയ നേട്ടമാണ് കോലിയുടെ നായകത്വത്തില്‍ ഇന്ത്യ നേടിയത്.

സൂപ്പര്‍ ഓവറില്‍ ന്യൂസീലന്‍ഡിന്റെ ശാപം വിട്ടുമാറിയിട്ടില്ലെന്നതാണ് ഈ മത്സരവും തെളിയിക്കുന്നത്. ഇത് നാലാം തവണയാണ് ന്യൂസീലന്‍ഡ് സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുന്നത്. ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതും സൂപ്പര്‍ ഓവറിലായിരുന്നു.

Story first published: Friday, January 31, 2020, 18:03 [IST]
Other articles published on Jan 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+