For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഞ്ചാങ്കത്തിലും ഇന്ത്യക്കു കാലിടറുമോ? ഹാട്രിക്ക് തോല്‍വിയോടെ പരമ്പര കൈവിട്ടേക്കും!! കാരണങ്ങളുണ്ട്

ദില്ലിയില്‍ ബുധനാഴ്ചയാണ് അവസാന മല്‍സരം

By Manu
അഞ്ചാമങ്കത്തിലും ഇന്ത്യക്കു കാലിടറുമോ?

ദില്ലി: അനായാസം വരുതിയിലാവുമെന്ന് കരുതിയ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇപ്പോള്‍ കൈവിട്ടേക്കുമെന്ന ഭീതിയിലാണ് ടീം ഇന്ത്യ. ആദ്യ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ ഉറപ്പിച്ചുവെന്ന ആഹ്ലാദത്തിലായിരുന്നു ആരാധകര്‍. മൂന്നാം ഏകദിനത്തില്‍ ഓസീസ് തിരിച്ചടിച്ചപ്പോഴും ശേഷിച്ച രണ്ടു കളികളിലൊന്നില്‍ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുമെന്ന് ആരാധകര്‍ ആശ്വസിച്ചു. എന്നാല്‍ നാലാം ഏകദിനത്തില്‍ റെക്കോര്‍ഡ് റണ്‍ചേസ് നടത്തി ഓസീസ് ഇന്ത്യയെ മലര്‍ത്തിയടിച്ചതോടെ ആരാധകരുടെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്.

ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാമെന്നതില്‍ ഇന്ത്യയും ഓസീസും ഒരുപോലെ സമ്മര്‍ദ്ദത്തിലാണ് ഇറങ്ങുക. തൊട്ടുമുമ്പത്തെ രണ്ടു മല്‍സരങ്ങളിലും ജയിക്കാനായത് ഓസീസിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. അഞ്ചാം ഏകദിനവും ജയിച്ച് ഓസീസ് പരമ്പര പോക്കറ്റിലാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യ തോല്‍വി വഴങ്ങാനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

മോശം ബാറ്റിങ് പ്രകടനം

മോശം ബാറ്റിങ് പ്രകടനം

നാലാം ഏകദിനത്തില്‍ 350ന് മുകളില്‍ സ്‌കോര്‍ ചെയ്‌തെങ്കിലും ബാറ്റിങ് നിരയുടെ ഫോം ഇപ്പോഴും ഇന്ത്യക്ക് അത്ര ആശ്വാസം നല്‍കുന്നതല്ല. ക്യാപ്റ്റന്‍ വിരാട് കോലിക്കൊഴികെ ഇന്ത്യന്‍ ബാറ്റിങില്‍ മറ്റാര്‍ക്കും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കാണാം.
വിശ്വസ്തരായിരുന്ന ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ സഖ്യം പോലും അവസാന കളിയില്‍ മാത്രമാണ് പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നത്. മധ്യനിരയില്‍ ഒരാളെപ്പോലും ഇന്ത്യക്കു ആശ്രയിക്കാന്‍ കഴിയില്ല. വിജയ് ശങ്കറാണ് ബാറ്റിങില്‍ അല്‍പ്പെങ്കിലും പോരാട്ടവീര്യം കാണിക്കുന്നത്. ബാറ്റിങ് നിര മികവിലേക്കുയര്‍ന്നില്ലെങ്കില്‍ അഞ്ചാം ഏകദിനവും ഇന്ത്യ കൈവിടുമെന്നുറപ്പാണ്.

 ബൗളര്‍മാരും നിരാശപ്പെടുത്തി

ബൗളര്‍മാരും നിരാശപ്പെടുത്തി

ബാറ്റ്‌സ്മാന്‍മാര്‍ മാത്രമല്ല ഇന്ത്യയുടെ ബൗളിങ് നിരയും ഈ പരമ്പരയില്‍ അത്ര മികച്ച പ്രകടനമല്ല കാഴ്ചവച്ചത്. കുല്‍ദീപ് യാദവും (ഒമ്പത് വിക്കറ്റ്) ജസ്പ്രീത് ബുംറയും (8) മാത്രമാണ് കാര്യമായ സംഭാവനകള്‍ നല്‍കിയത്. ഇന്ത്യ വന്‍ തോല്‍വിയേറ്റുവാങ്ങിയ നാലാം ഏകദിനത്തില്‍ ഇരുവരും ഫ്‌ളോപ്പാവുകയും ചെയ്തു.
ഈ പരമ്പരയിലെ നാലു കളികളില്‍ രണ്ടു തവണയും ഓസീസിനെ ഓള്‍ഔട്ടാക്കാന്‍ ബൗളര്‍മാര്‍ക്കായിട്ടില്ല. നാലാം ഏകദിനത്തില്‍ 358 റണ്‍സ് പോലും പ്രതിരോധിക്കുന്നതിലും ബൗളിങ് നിര പരാജയമായി മാറി. അഞ്ചാമങ്കത്തില്‍ ബൗളിങ് നിര കൂടുതല്‍ മൂര്‍ച്ചയോടെ പന്തെറിഞ്ഞാല്‍ മാത്രമേ ഇന്ത്യ ജയം പ്രതീക്ഷിക്കേണ്ടതുള്ളൂ.

ധോണിയുടെ അഭാവം

ധോണിയുടെ അഭാവം

മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ അഭാവവും അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്കു തിരിച്ചടിയാവും. ധോണിക്കു അവസാന രണ്ടു കളികളില്‍ ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. ധോണിയുടെ അഭാവ്ത്തില്‍ വിക്കറ്റ് കാത്ത റിഷഭ് പന്തിന്‍റെ പിഴവുകളാണ് നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ തോല്‍വിയുടെ മുഖ്യ കാരണം. നിരവധി സ്റ്റംപിങ് അവസരങ്ങളും ക്യാച്ചുമെല്ലാം പന്ത് നഷ്ടപ്പെടുത്തിയിരുന്നു.
മൊഹാലി ഏകദിനത്തിലെ പിഴവുകളുടെ പേരില്‍ കടുത്ത വിമര്‍ശനമാണ് പന്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. ധോണിയെന്ന വിക്കറ്റ് കീപ്പറെ മാത്രമല്ല നായകനെയും ഇന്ത്യ മിസ്സ് ചെയ്യുന്നുണ്ട്. കളിക്കളത്തില്‍ പലപ്പോഴും ബൗളര്‍മാര്‍ക്കു നിര്‍ണാക നിര്‍ദേശങ്ങള്‍ നല്‍കാറുള്ളത് ധോണിയാണ്. ധോണിയുടെ അഭാവം വിരാട് കോലിയുടെയും സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഓസീസിന്റെ ഓള്‍റൗണ്ട് പ്രകടനം

ഓസീസിന്റെ ഓള്‍റൗണ്ട് പ്രകടനം

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവത്തിലെത്തിയ ഓസ്‌ട്രേലിയക്ക് ഇന്ത്യക്കെതിരേ ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഓസീസ് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. നേരത്തേ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യയെ നാണംകെടുത്തിയ ഓസീസ് ഇപ്പോള്‍ ഏകദിനത്തിലും പരമ്പര വിജയത്തിന് തൊട്ടരികിലാണ്.
ബാറ്റിങില്‍ ഉസ്മാന്‍ ഖ്വാജ, പീറ്റര്‍ ഹാന്‍ഡ്‌സോംബ് എന്നിവര്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, കഴിഞ്ഞ കളിയിലെ ഹീറോ ആഷ്ടണ്‍ ടേര്‍ണര്‍ എന്നിവരു മികച്ച ഫോമിലാണ്. ബൗളിങില്‍ ജൈ റിച്ചാര്‍ഡ്‌സന്‍, പാറ്റ് കമ്മിന്‍സ്, ആദം സാംപ എ്ന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കുന്നുണ്ട്. ബാറ്റിങ്, ബൗളിങ് എന്നിവയില്‍ മാത്രമല്ല ഫീല്‍ഡിങിലും ഗംഭീര പ്രകടനമാണ് ഓസീസ് നടത്തുന്നത്.

Story first published: Tuesday, March 12, 2019, 14:40 [IST]
Other articles published on Mar 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+