Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശിനെ ചെറുതായി കണ്ടാല്‍ പണികിട്ടും; ഇന്ത്യയ്ക്ക് ഗാവസ്‌കറിന്റെ മുന്നറിയിപ്പ്

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്‍ താരം സുനില്‍ ഗാവസ്‌കറിന്റെ മുന്നറിയിപ്പ്. ബംഗ്ലാദേശ് അട്ടിമറിക്ക് പ്രാപ്തരായ ടീമാണെന്നും ചെറുതായി കണ്ടാല്‍ ഇന്ത്യ വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടാണ് ഇന്ത്യയും ബംഗ്ലാദേശും ഫൈനലില്‍ ഏറ്റുമുട്ടുക.

ബംഗ്ലാദേശ് ഫൈനലിലെത്തിയതില്‍ അതിശയമൊന്നുമില്ലെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ബംഗ്ലാദേശ് അര്‍ഹിച്ച നേട്ടമാണിത്. എല്ലായിപ്പോഴും ഇന്ത്യ പാക്കിസ്ഥാന്‍ ഫൈനല്‍ എന്നുമാത്രം ചിന്തിക്കുന്നത് നിര്‍ത്താനുള്ള സമയമായി. ബംഗ്ലാദേശ് ക്രിക്കറ്റില്‍ വളര്‍ന്നുകഴിഞ്ഞു. അവര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണ അതിശകരമാണ്. ഇന്ത്യന്‍ ആരാധകരുടേതിന് സമാനമായി ബംഗ്ലാദേശിനും ആരാധകരെത്തിത്തുടങ്ങിയെന്നും അദ്ദേഹം പറയുന്നുണ്ട്.

sunilgavaskar

അഫ്ഗാനിസ്ഥാനെതിരെയും പാക്കിസ്ഥാനെതിരെയും കളിച്ച ബംഗ്ലാദേശിന്റെ പ്രകടനം മികവുറ്റതാണ്. ബംഗ്ലാദേശിനെ ചെറുതായികണ്ട് ഫൈനലില്‍ നേരിട്ടാല്‍ ഇന്ത്യ ആഗ്രഹിക്കുന്ന ഫലമായിരിക്കില്ല ലഭിക്കുക. അഫ്ഗാനിസ്ഥാനെതിരെയും പാക്കിസ്ഥാനെതിരെയും മുഷ്ഫിഖുര്‍ റഹ്മാന്റെ ബാറ്റിങ്ങും അതിശയിപ്പിക്കുന്നതാണ്. ഷാക്കിബും തമിം ഇഖ്ബാലും ഇല്ലാതിരുന്നിട്ടും ബംഗ്ലാദേശ് നേടിയ ഫൈനല്‍ ടിക്കറ്റ് അവര്‍ പൊരുതി നേടിയതാണെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരെ സൂപ്പര്‍ഫോറില്‍ ഇന്ത്യ 8 വിക്കറ്റിന്റെ ആധികാരിക ജയം ആഘോഷിച്ചിരുന്നു. എന്നാല്‍, ഏഴാം തവണ കിരീടം തേടി ഫൈനലിലിറങ്ങുന്ന ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. കഴിഞ്ഞ നാല് ഏഷ്യാ കപ്പില്‍ മൂന്നിലും ഫൈനലിലെത്തിയ ടീമാണ് ബംഗ്ലാദേശ്. അതുകൊണ്ടുതന്നെ കിരീടം നേടാന്‍ അവര്‍ എല്ലാം മറന്ന് പോരാടുമെന്നുറപ്പ്.

Story first published: Friday, September 28, 2018, 11:58 [IST]
Other articles published on Sep 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+