വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ചാംപ്യന്‍ഷിപ്പ്: ഇന്ത്യയെ പിടിക്കാന്‍ ആരും നോക്കേണ്ട... വാരിക്കൂട്ടിയത് 120 പോയിന്റ്

240 പോയിന്റോടെയാണ് ഇന്ത്യ തലപ്പത്തു നില്‍ക്കുന്നത്

India Tops World Test Championship Table With 240 Points | Oneindia Malayalam
india

റാഞ്ചി: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയുടെ പടയോട്ടം തുടരുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതോടെ വിരാട് കോലിയും സംഘവും ഒന്നാംസ്ഥാനം ഒരിക്കല്‍ക്കൂടി ഭദ്രമാക്കിയിരിക്കുകയാണ്. ലോക ചാംപ്യന്‍ഷിപ്പില്‍ അഞ്ചു ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. ഇവയിലെല്ലാം ടീം ഗംഭീര വിജയങ്ങള്‍ നേടുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിക്കൊണ്ടാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടക്കം. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയെയും തൂത്തുവാരി ഇന്ത്യ 100 ശതമാനം വിജയ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുകയാണ്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: മൂന്നാം ടെസ്റ്റും 'റാഞ്ചി', പിന്നാലെ സാക്ഷാല്‍ ധോണിയെത്തി, ചിത്രം വൈറല്‍ഇന്ത്യ vs ദക്ഷിണാഫ്രിക്ക: മൂന്നാം ടെസ്റ്റും 'റാഞ്ചി', പിന്നാലെ സാക്ഷാല്‍ ധോണിയെത്തി, ചിത്രം വൈറല്‍

ദക്ഷിണാഫ്രിക്ക്‌ക്കെതിരായ പരമ്പര തൂത്തുവാരിയതോടെ ഇന്ത്യക്കു ലഭിച്ചത് 120 പോയിന്റാണ്. ഇതോടെ പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്ന ഇന്ത്യയുടെ സമ്പാദ്യം 240 പോയിന്റായി ഉയരുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ന്യൂസിലാന്‍ഡിനേക്കാള്‍ ബഹുദൂരം മുന്നിലാണ് കോലിപ്പട. 180 പോയിന്റിന്റെ വന്‍ ലീഡ് കിവീസിനു മേല്‍ ഇന്ത്യക്കുണ്ട്. രണ്ടാംസ്ഥാനക്കാരായ ന്യൂസിലാന്‍ഡിന് വെറും 60 പോയിന്റ് മാത്രമേയുള്ളൂ. പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള ശ്രീലങ്കയ്ക്കും 60 പോയിന്റ് തന്നെയാണുള്ളത്.

koh trophy

56 പോയിന്റ് വീതമുളള ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് ലോക ചാംപ്യന്‍ഷിപ്പില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. ആഷസിലാണ് ഇരുടീമുകളും ആകെ ഏറ്റുമുട്ടിയത്. അഞ്ചു ടെസ്റ്റുകളില്‍ രണ്ടു വീതം ജയവും തോല്‍വിയും ഒരു സമനിലയുമാണ് ഓസീസിന്റെയും ഇംഗ്ലണ്ടിന്റെയും അക്കൗണ്ടിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ അക്കൗണ്ട് തുറന്നിട്ടില്ല. ഇവരില്‍ പാകിസ്താനും ബംഗ്ലാദേശും ലോക ചാംപ്യന്‍ഷിപ്പില്‍ ഒരു ടെസ്റ്റ് പോലും ഇതുവരെ കളിച്ചിട്ടില്ല.

Story first published: Tuesday, October 22, 2019, 13:35 [IST]
Other articles published on Oct 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X