രോഹിതിനൊപ്പം ശിഖര്‍ ധവാനോ രാഹുലോ? ആശയക്കുഴപ്പത്തിലെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച്
മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ജനുവരി 14ന് ആരംഭിക്കാനിരിക്കെ ഓപ്പണിങ്ങില്‍ ആരിറങ്ങുമെന്ന ആശയക്കുഴപ്പത്തില്‍ ഇന്ത്യ. രോഹിത് ശര്‍മയ്‌ക്കൊപ്പം കെ എല്‍ രാഹുലോ ശിഖര്‍ ധവാനോ എന്നതാണ് ഇന്ത്യയെ അലടുന്ന പ്രശ്‌നം. ഇരുവരുടെയും മികച്ച പ്രകടനം തങ്ങളെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്ന് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തൂര്‍ പറഞ്ഞു.
സന്തോഷമുള്ള ആശയക്കുഴപ്പത്തിലാണ് ഞങ്ങള്‍.ഏകദിനത്തില്‍ ധവാന് കൂടുതല്‍ മികവ് അവകാശപ്പെടാനാവുമ്പോള്‍ രാഹുല്‍ മികച്ച ഫോമിലാണ്. ഇത് പരിഗണിച്ച് കഴിഞ്ഞ ദിവസം ഓപ്പണിങ് സംന്ധിച്ച് മീറ്റിങ് നടത്തിയിരുന്നുവെന്നും റാത്തൂര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരയിലും മികച്ച പ്രകടനം രാഹുലിന്റേതായിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി ധവാനും ഫോമിലേക്കെത്തിയതാണ് പരിശീലകരെ കുഴപ്പിക്കുന്നത്.

ഇക്കഴിഞ്ഞ ലോകകപ്പിലടക്കം ധവാന്റെ അഭാവത്തില്‍ രോഹിതിനൊപ്പം രാഹുല്‍ തിളങ്ങിയിരുന്നു നിലവിലെ സാഹചര്യത്തില്‍ രോഹിതിനൊപ്പം രാഹുല്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം 14ന് മുംബൈയിലാണ് നടക്കുന്നത്. രണ്ടാം മത്സരം 17ന് രാജ്‌കോട്ടിലും മൂന്നാം മത്സരം 19ന് ബംഗളൂരുവിലും നടക്കും. അവസാനം ഇന്ത്യയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏകദിന പരമ്പര ഓസ്‌ട്രേലിയക്കായിരുന്നു. ഇതിന് പ്രതികാരം ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications