Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കോര്‍ 100 കടന്നില്ല; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ് | Oneindia Malayalam

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലിറങ്ങിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 92 റണ്‍സിനാണ് പുറത്തായത്. ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 2003ല്‍ ഗാംഗുലിയുടെ നേതൃത്വത്തില്‍ കളിച്ച ഇന്ത്യന്‍ ടീം 108 റണ്‍സിന് പുറത്തായതാണ് ന്യൂസിലന്‍ഡില്‍ ഇതിന് മുന്‍പ് നേടിയ കുറഞ്ഞ സ്‌കോര്‍. 2010ല്‍ ദാംബുള്ള ഏകദിനത്തില്‍ നേടിയ 88 റണ്‍സാണ് ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍.

ക്യാപ്റ്റന്‍ വിരാട് കോലി ഇല്ലാതെ ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതല്‍ പിടിച്ചുനില്‍ക്കാനായില്ല. ന്യൂസിലന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മിന്നുന്ന പ്രകടനം ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കുകയായിരുന്നു. 10 ഓവര്‍ തുടര്‍ച്ചയായി എറിഞ്ഞ ബോള്‍ട്ട് 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകളാണ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് നേടിയ കോളിന്‍ ഡി ഗ്രന്ഥോമിയും മികവുകാട്ടി.

india

ഒരവസരത്തില്‍ ഇന്ത്യ 35 റണ്‍സെടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായ അവസ്ഥയിലായിരുന്നു. ഇതോടെ ശ്രീലങ്കയ്‌ക്കെതിരെ 2000ത്തില്‍ നേടിയ കുറഞ്ഞ സ്‌കോറായ 54ല്‍ ഇന്ത്യ എത്തില്ലെന്ന് തോന്നിച്ചു. എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യ(16), കുല്‍ദീപ് യാദവ്(15), യുസ് വേന്ദ്ര ചാഹല്‍(18) എന്നിവര്‍ വാലറ്റത്തുനടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയ്ക്ക് തുണയായി.

ഇന്ത്യയുടെ മുന്‍നിരക്കാര്‍ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ബാറ്റിങ് തകര്‍ച്ചയ്ക്കിടയാക്കിയത്. അമ്പാട്ടി റായിഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ 9 റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മ(7), ശിഖര്‍ ധവാന്‍(13) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 14.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

Story first published: Thursday, January 31, 2019, 11:32 [IST]
Other articles published on Jan 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+