വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വോളിബോളില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം; ഏഷ്യന്‍ അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി

യാങ്കോണ്‍: ഏഷ്യന്‍ അണ്ടര്‍ 23 വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ഇതാദ്യമായി ഫൈനലില്‍ എത്തിയ ഇന്ത്യ ചൈനീസ് തായ്‌പേയിയോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചു. സ്‌കോര്‍ 21-25, 20-25, 25-19, 23-25. ആദ്യ രണ്ട് സെറ്റിലും പൊരുതിത്തോറ്റ ഇന്ത്യ മൂന്നാം സെറ്റില്‍ തിരിച്ചുവന്നെങ്കിലും നിര്‍ണായകമായ നാലാം സെറ്റില്‍ കാലിടറുകയായിരുന്നു.

സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഫൈനലിലെത്തിയ ഇന്ത്യയ്ക്ക് കരുത്തര്‍ക്കെതിരെ പൂര്‍ണമികവ് പുറത്തെടുക്കാനായില്ല. ആദ്യ രണ്ട് സെറ്റിലെ വീഴ്ചയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബ്ലോക്കുകള്‍ തടയുന്നതിലും മറ്റും വേഗത കുറഞ്ഞത് എതിര്‍ ടീമിന് നേട്ടമായി. മലയാളിതാരം ഷോണ്‍ ടി ജോണ്‍ കരുത്തുറ്റ സ്മാഷുകളുമായി ശ്രദ്ധേയനായി. മുത്തുസാമി, ഷോണ്‍ ജോണ്‍ സഖ്യമാണ് ടീമില്‍ മികച്ചുനിന്നത്.

കോലിക്കുതിപ്പില്‍ ദാദയും കീഴടങ്ങി... റെക്കോര്‍ഡിട്ട് നായകന്‍, ഇനി മുന്നില്‍ സച്ചിന്‍ മാത്രംകോലിക്കുതിപ്പില്‍ ദാദയും കീഴടങ്ങി... റെക്കോര്‍ഡിട്ട് നായകന്‍, ഇനി മുന്നില്‍ സച്ചിന്‍ മാത്രം

volleyball

മൂന്നാം സെറ്റ് നേടാനായത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തി. ഇതോടെ നാലാം സെറ്റില്‍ ഇന്ത്യ ആക്രമിച്ചു കളിക്കുകയും ചെയ്തു. ഒപ്പത്തിനൊപ്പം നിന്നശേഷമാണ് ഒടുവില്‍ സെറ്റ് കൈവിട്ടത്. പിറകിലായിരുന്ന ഇന്ത്യ 22-23 എന്ന നിലയില്‍ എത്തിയതാണ്. എന്നാല്‍, അനാവശ്യ പിഴവുകള്‍ ടീമിന് വിനയായി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രിന്‍സ് മികച്ച പ്രതിരോധക്കാരനായി. മുത്തുസാമിണ് മികച്ച സെറ്റര്‍.

Story first published: Monday, August 12, 2019, 11:34 [IST]
Other articles published on Aug 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X