വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ്; സെമി ലക്ഷ്യമാക്കി ഇന്ത്യന്‍ വനിതകള്‍ ന്യൂസിലന്‍ഡിനെതിരെ

മെല്‍ബണ്‍: ഐസിസി വനിതാ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കിറങ്ങുന്നു. വ്യാഴാഴ്ച മെല്‍ബണില്‍ നടക്കുന്ന കളിയില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാം. നിലവിലെ ചാമ്പ്യന്‍ ഓസ്‌ട്രേലിയയെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനേയും തോല്‍പ്പിച്ചിരുന്നു.

India seeks another win in clash against New Zealand | Oneindia Malayalam

ആദ്യ മത്സരത്തില്‍ 17 റണ്‍സിന്റേയും രണ്ടാം മത്സരത്തില്‍ 18 റണ്‍സിന്റേയും വിജയം നേടിയെടുത്ത ഇന്ത്യ മൂന്നാം മത്സരത്തിലും ജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. ബാറ്റിങ്ങിലെ പരാജയം ബൗളിങ്ങില്‍ നികത്താന്‍ കഴിവുള്ള ലോകോത്തര താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഗ്രൂപ്പ് എയില്‍ 4 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഗ്രൂപ്പ് എയില്‍ നിന്നും ബിയില്‍നിന്നും രണ്ടു ടീമുകള്‍ വീതം നോക്കൗട്ട് റൗണ്ടിലെത്തും.

സ്റ്റീവ് സ്മിത്ത് വീണ്ടും നായകസ്ഥാനത്ത്, വിലക്കിന് ശേഷം നായകനാവുന്നത് ഇതാദ്യംസ്റ്റീവ് സ്മിത്ത് വീണ്ടും നായകസ്ഥാനത്ത്, വിലക്കിന് ശേഷം നായകനാവുന്നത് ഇതാദ്യം

indiawomensteam

ആദ്യ രണ്ട് കളിയിലും ഷഫാലി വര്‍മയുടെ ബാറ്റിങ്ങും പൂനം യാദവിന്റെ ബൗളിങ്ങുമാണ് ഇന്ത്യയെ തുണച്ചത്. രണ്ടാം മത്സരത്തില്‍ പനിമൂലം കളിക്കാതിരുന്ന സ്മൃതി മന്ദാന ന്യൂസിലന്‍ഡിനെതിരെയും കളിക്കുന്ന കാര്യം സംശയത്തിലാണ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ നേതൃത്വത്തിലുള്ള മധ്യനിര ബാറ്റിങ്ങില്‍ തിളങ്ങാത്തത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ ഹര്‍മന്‍പ്രീത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

വനിതകളുടെ ടി20 ലോകകപ്പ്: വിന്‍ഡീസിനെ വീഴ്ത്തി പാക് പട, മിന്നും ജയത്തോടെ തുടങ്ങിവനിതകളുടെ ടി20 ലോകകപ്പ്: വിന്‍ഡീസിനെ വീഴ്ത്തി പാക് പട, മിന്നും ജയത്തോടെ തുടങ്ങി

ഓള്‍റൗണ്ടര്‍മാരുടെ നിരയുള്ള ന്യൂസിലന്‍ഡും കരുത്തരാണ്. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ ഉള്‍പ്പെടെയുള്ള ലോകോത്തര കളിക്കാര്‍ ന്യൂസിലന്‍ഡിനെ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ്. ബാറ്റിങ്ങില്‍ സൂസി ബാറ്റ്‌സ്, പേസര്‍ ലീ തഹുഹു, സ്പിന്നര്‍ അമേലിയ കെര്‍ തുടങ്ങിയവര്‍ ഇന്ത്യയ്ക്ക് ഭീഷണിയാകും. ശ്രീലങ്കയ്‌ക്കെതിരെ 7 വിക്കറ്റിന്റെ വമ്പന്‍ ജയം നേടിയശേഷമാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്.

Story first published: Wednesday, February 26, 2020, 16:51 [IST]
Other articles published on Feb 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X