പണ്ട് സച്ചിന്‍, ഇന്ന് കോലി: ഇന്ത്യയുടെ വാല് നിവരില്ല?
സച്ചിന്‍ ജയിപ്പിക്കും എന്ന് മാത്രം പ്രതീക്ഷിച്ച് ക്രിക്കറ്റ് കളിക്കാനിറങ്ങിയ കാലത്ത് നിന്നും ഇന്ത്യന്‍ ടീം ഒരുപാട് മുന്നോട്ടുപോയി. കഴിഞ്ഞ ലോകകപ്പ് കിരീടമൊക്കെ ഇന്ത്യയുടെ ടീം വര്‍ക്കിന്റെ ഉദാഹരണമാണ്. എന്നാല്‍ സച്ചിന്‍ യുഗത്തിന് ശേഷം കോലി പ്രഭാവം ഇന്ത്യയെ ഭരിക്കുന്ന കാഴ്ചയാണ് 2015 ലോകകപ്പ് അടുക്കെ കാണുന്നത്. കോലി അടിച്ചാല്‍ ഇന്ത്യ ജയിക്കും എന്ന് വിശ്വസിക്കുന്ന ഒരു ഫാന്‍ ബേസ് ഇന്ത്യക്കുണ്ട്.
കോലി മാത്രമല്ല, ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ഈ ലോകകപ്പില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ വെക്കാന്‍ പല കാരണങ്ങളും ഉണ്ട്. പ്രതീക്ഷിക്കാന്‍ മാത്രമല്ല, ആശങ്കപ്പെടാനും. 2015 ലോകകപ്പില്‍ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ദ്രാവിഡും ഗ്രെയാം സ്മിത്തും അടക്കമുള്ള വിദഗ്ധര്‍ പറയുന്നത് കേള്‍ക്കൂ.

ലോകകപ്പ് പ്രതിരോധിക്കണം
നിലവിലെ ചാമ്പ്യന്മാരാണ് എന്ന അമിത സമ്മര്‍ദ്ദം ഇന്ത്യക്കുണ്ട്. ചാമ്പ്യന്മാര്‍ക്കൊത്ത കളി കളിച്ചേ പറ്റൂ. ലോകകപ്പില്‍ കളിച്ച് പരിചയമില്ലെങ്കിലും ഇന്ത്യന്‍ യുവനിരയ്ക്ക് അത് പറ്റും എന്നാണ് ദ്രാവിഡിന്റെ വിശ്വാസം. പ്രധാന കളിക്കാര്‍ കളിച്ചാല്‍ നടക്കും എന്ന് സ്മിത്ത്.

ബൗളിംഗ് വലിയ പ്രശ്‌നം
അവസാന ഓവറുകളിലെ ബൗളിംഗായിരിക്കും ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നം. സ്ഥിരതക്കുറവ് പ്രശ്‌നമാകും എന്ന് ദ്രാവിഡ്. ഈ ബൗളിംഗും കൊണ്ട് ഇന്ത്യ കളി ജയിച്ചിട്ടുണ്ടല്ലോ എന്നാണ് സ്മിത്തിന്റെ അഭിപ്രായം. ഓസ്‌ട്രേലിയയിലാണ് കളി. ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാന്‍ വകയുണ്ട്.

ആദ്യ കളി നിര്‍ണായകം
നല്ല തുടക്കം പാകി ജയിച്ചു എന്നാണ്. സ്ഥിര വൈരികളായ പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യത്തെ കളി. ഇതുവരെ ഇന്ത്യയോട് ജയിക്കാത്തതിന്റെ സമ്മര്‍ദ്ദത്തിലാകും പാകിസ്താന്‍. തുടക്കം നന്നാക്കാനുള്ള ശ്രമത്തിലാകും ഇന്ത്യ.

ക്യാപ്റ്റന്‍ ധോണി
ഏകദിനത്തില്‍ ധോണിയുടെ ക്യാപ്റ്റന്‍സി അനിഷേധ്യമാണ്. ധോണിക്ക് പറ്റിയ ഫോര്‍മാറ്റാണിത്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള വേവലാതികള്‍ ഇന്ത്യയ്ക്ക് വേണ്ട.

കോലി എന്ത് ചെയ്യും
കോലി നാലാമതായി ഇറങ്ങണോ അതോ മൂന്നാം നമ്പറില്‍ തുടരണോ - ഇതാണ് ഇന്ത്യയുടെ ഒരു തലവേദന. ഏത് പൊസിഷനില്‍ ഇറങ്ങിയാലും കോലിയുടെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാണ് എന്നതില്‍ രണ്ടഭിപ്രായമില്ല.

ചേസിംഗ് ഇന്ത്യയുടെ ശക്തി
രണ്ട് കാരണങ്ങളാണ് ഈ വാദത്തിനുള്ളത്. ഒന്ന് ഇന്ത്യയുടെ ബാറ്റിംഗ് ശക്തി. രണ്ട് ബൗളിംഗിലെ ദൗര്‍ബല്യം. ശരാശരിയിലും മികച്ച സ്‌കോറില്ലെങ്കില്‍ ഈ ബൗളിംഗ് വെച്ച് ഇന്ത്യ പ്രതിരോധിക്കാന്‍ കഷ്ടപ്പെടും. എന്നാല്‍ ബാറ്റിംഗില്‍ അതല്ല സ്ഥിതി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications