ഇന്ത്യ കളിക്കുന്നത് 'നാലേകാല്‍' ബൗളര്‍മാരുമായി, ബിന്നി 'കാല്‍ബൗളര്‍'!
എതിരാളികളുടെ 20 വിക്കറ്റ് വീഴ്ത്തലാണ് ലക്ഷ്യം. അതിന് അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ വേണം. 6 ബാറ്റ്‌സ്മാന്‍മാരും 5 ബൗളര്‍മാരും എന്ന കോമ്പിനേഷന്റെ ആളാണ് ഞാന്‍. 500 റണ്‍സടിക്കാന്‍ രണ്ടോ മൂന്നോ ബാറ്റ്‌സ്മാന്‍മാര്‍ ക്ലിക്കായാല്‍ മതി - ക്യാപ്റ്റന്‍സി ഏറ്റെടുത്ത ഉടനേ കോലി പറഞ്ഞ വാക്കുകളാണ് ഇത്.
എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഒരൊറ്റ തോല്‍വിയോടെ കോലി ഡിഫന്‍സീവായി, ധോണിയുടെ പാതയിലെത്തി. രണ്ടാം ടെസ്റ്റിന് കോലി ഇറക്കിയ ടീം, ബാറ്റിങ് ഓര്‍ഡര്‍ എന്നിവ കണ്ടാല്‍ കോലിയല്ല, ധോണിയാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ എന്നേ തോന്നൂ. കാണൂ, കോലി സ്വയം തിരുത്തിയ കാര്യങ്ങള്‍...

ബൗളര്‍മാര്‍ വെറും നാല്
നാല് ബൗളര്‍മാര്‍, ആറ് ബാറ്റ്‌സ്മാന്‍മാര്‍, ഒരു ഓള്‍റൗണ്ടര്‍ - ധോണിയുടെ ലൈനപ്പാണ് കോലിയും എത്തിയിരിക്കുന്നത്. ഓള്‍റൗണ്ടറായി ബിന്നി വന്നപ്പോള്‍ ഹര്‍ഭജന്‍ ടീമില്‍ നിന്നും പുറത്തായി. ഓള്‍റൗണ്ടര്‍ ബിന്നിയെ ടീം മാനേജ്‌മെന്റ് പ്രത്യേക താല്‍പര്യപ്രകാരം ശ്രീലങ്കയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

നിരാശയുണ്ട്
അഞ്ച് ബൗളര്‍മാര്‍ എന്ന സ്ട്രാറ്റജി ഇന്ത്യ മാറ്റിയതില്‍ നിരാശയുണ്ടെന്ന് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ ട്വിറ്ററില്‍ എഴുതി. ബിന്നി പരമാവധി ഒരു ബാറ്റിംഗ് ഓള്‍റൗണ്ടറാണ്. ബൗളറല്ല.

ഗാവസ്‌കര്‍ പറഞ്ഞത്
നാലേ കാല്‍ ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത് എന്നാണ് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ ഗാവസ്‌കര്‍ പറഞ്ഞത്. ബിന്നിയെ വെറും കാല്‍ ബൗളറായേ ഗാവസ്‌കര്‍ കാണുന്നുള്ളൂ

ബിന്നിയെങ്ങനെ ബൗളറാകും
ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ ഒരു വിക്കറ്റ് പോലും ബിന്നി വീഴ്ത്തിയിട്ടില്ല. നാലാം ടെസ്റ്റാണ് ബിന്നി കളിക്കാന്‍ പോകുന്നത്. ശ്രീലങ്കയിലെ സ്പിന്‍ പിച്ചുകളില്‍ ഒരു മീഡിയം പേസ് ബൗളര്‍ എന്തിനാണ് എന്നും ചിന്തിക്കണം.

കോലി പറയുമോ
എന്തുകൊണ്ടാണ് തീരുമാനം മാറ്റിയത് എന്ന് ക്യാപ്റ്റന്‍ കോലി പറയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സി കോലിയിലെത്തിയപ്പോള്‍ ആക്രമണാത്മകമായ ഒരു മാറ്റം എല്ലാവരും പ്രതീക്ഷിച്ചിരുന്നു

ബാറ്റിംഗ് ഓര്‍ഡറിലും മാറ്റം
രോഹിത് ശര്‍മ ഇന്ത്യയുടെ ഭാവി മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് എന്നായിരുന്നു കോലി നേരത്തെ പറഞ്ഞത്. എന്നാല്‍ ഗോള്‍ ടെസ്്റ്റിലെ രോഹിതിന്റെ പരാജയം കോലിക്കും സമ്മര്‍ദ്ദമായി. ടെക്‌നിക്കലി സൗണ്ടായ രഹാനെയെ മൂന്നാം നമ്പറില്‍ ഇറക്കി രോഹിതിനെ അഞ്ചാം നമ്പറിലാണ് കോലി രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചത്.

ബാറ്റിംഗിലായി ശ്രദ്ധ
അഞ്ച് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരും ഒരു വിക്കറ്റ് കീപ്പറും ഒരു ഓള്‍റൗണ്ടറുമാണ് ഇപ്പോള്‍ ടീമിലുള്ളത്. നേരതതെ കോലി പറഞ്ഞിരുന്നത് അഞ്ഞൂറടിക്കാനൊക്കെ രണ്ടോ മൂന്നോ ബാറ്റ്‌സ്മാന്‍മാര്‍ മതി എന്നാണ്. എന്നാല്‍ ഒന്നാം ടെസ്റ്റില്‍ 176 റണ്‍സടിക്കാന്‍ പറ്റാതായതോടെ ആ അഭിപ്രായം മാറി

ബൗളിംഗിന് ഇവര്‍
ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, അശ്വിന്‍, മിശ്ര എന്നിവരാണ് അവസാന ഇലവനിലുള്ള ബൗളര്‍മാര്‍. ധോണിയും കളിച്ചിരുന്നത് പ്രതിരോധത്തില്‍ ഊന്നിയുള്ള ഈ ഗെയിം പ്ലാനിലായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications