വിരാട് കോലിക്ക് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ക്യാമ്പില്‍ ഞെട്ടല്‍
ലണ്ടന്‍: ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2019ലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കവിതച്ച് സൂപ്പര്‍താരം വിരാട് കോലിക്ക് പരിക്ക്. പരിശീലനത്തിനിടെ വലതുകൈവിരലിനാണ് കോലിക്ക് പരിക്കേറ്റത്. ഇന്ത്യന്‍ ഫിസിയോ പാട്രിക് ഫര്‍ഹര്‍ത് കോലിയുടെ പരിക്ക് നിരീക്ഷിച്ചുവരികയാണ്. പരിക്ക് സാരമുള്ളതല്ലെന്നും ആദ്യ മത്സരത്തില്‍ കോലിക്ക് കളിക്കാന്‍ കഴിയുമെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ലോകകപ്പില്‍ ഇന്ത്യയുടെ മുഖ്യ കളിക്കാരനാണ് കോലി. ബാറ്റിങ്ങില്‍ ലോക ഒന്നാം നമ്പറായ കോലിക്ക് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ ലോകകപ്പ് വിജയം അനിശ്ചിതത്വത്തിലാകും. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കീഴില്‍ ശക്തമായ ബാറ്റിങ് നിര ഇന്ത്യയ്ക്കുണ്ടെങ്കിലും കോലിയുടെ അഭാവം ടീമിനെയാകെ ബാധിക്കുമന്നുറപ്പാണ്.

പരിക്ക് കോലിയെ അസ്വസ്ഥനാക്കുന്നു
ബാറ്റിങ് പരിശീലിക്കുമ്പോഴാണോ, അതോ ഫീല്‍ഡിങ്ങിനിടെയാണോ കോലിക്ക് പരിക്കേറ്റത് എന്ന കാര്യം വ്യക്തമല്ല. എന്നാല്‍, പരിക്ക് കോലിയെ അസ്വസ്ഥനാക്കുന്നുണ്ടെന്നുറപ്പാണ്. പരിശീലനത്തിനുശേഷം ക്യാപ്റ്റന്‍ വിരല്‍ ഐസ് ഗ്ലാസിലിട്ട് നടക്കുന്നത് കാണാമായിരുന്നു. ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം വലതുവിരലിലെ ഗൗരവകരമാണ്.

കളിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
കോലിയുടെ പരിക്ക് സംബന്ധിച്ച് ടീം മാനേജ്‌മെന്റോ ബിസിസിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ 5നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതുകൊണ്ടുതന്നെ ചെറിയ പരിക്ക് ഭേദമാകാന്‍ സമയമുണ്ട്. പരിക്ക് ഭേദമായി കോലി കളത്തിലിറങ്ങുമെന്നുതന്നെയാണ് ഇന്ത്യന്‍ ആരാധകരുടെയും പ്രതീക്ഷ. ആദ്യ മത്സരം ജയിച്ചുകൊണ്ടു തുടങ്ങേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്.

വിജയ് ശങ്കറിനും ജാദവിനും പരിക്ക്
ഇംഗ്ലണ്ടിലെത്തിയശേഷം ഇന്ത്യയുടെ മറ്റൊരു താരമായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ആദ്യ സന്നാഹമത്സരം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ, കേദാര്‍ ജാദവിനും ഐപിഎല്ലിനിടെ പരിക്കേറ്റത് ലോകകപ്പിലെ സാന്നിധ്യം അനിശ്ചിതത്വത്തിലാക്കി. എന്നാല്‍, ശാരീരിക ക്ഷമ വീണ്ടെടുത്തതിനാല്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ആദ്യ സന്നാഹത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തോടെയാകും ദക്ഷിണാഫ്രിക്കയെ നേരിടുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications