ക്യാപ്റ്റന്‍ ധോണി മകളെ എടുക്കുന്നത് ഇങ്ങനെ
ക്രിക്കറ്റ് ബാറ്റ് മാത്രം കയ്യിലെടുത്താണ് ധോണിക്ക് ശീലം. എന്നാല്‍ മകള്‍ സിവയെ കൈകാര്യം ചെയ്യാനും അച്ഛന്‍ കൂള്‍ പെട്ടെന്ന് തന്നെ പഠിച്ചുകഴിഞ്ഞു. ലോകകപ്പ് സെമി ഫൈനലില്‍ തോറ്റ് നാട്ടിലെത്തിയതിന് ശേഷമാണ് സിവയെ ധോണി ആദ്യമായി കാണുന്നത് തന്നെ. അത് വരെ രാജ്യത്തിന് വേണ്ടിയുള്ള ഡ്യൂട്ടിയാണ് പ്രധാനം എന്ന് പറഞ്ഞ് കളിച്ചുനടക്കുകയായിരുന്നു ധോണി.
മകള്‍ സിവയുടെ ചിത്രം സാക്ഷി ധോണി ട്വിറ്ററില്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു എങ്കിലും സിവയെ ധോണിക്കൊപ്പം പുറത്ത് കാണുന്നത് ഇതാദ്യമായിട്ടായിരുന്നു. റാഞ്ചിയിലെ ബിര്‍സ മുണ്ട എയര്‍പോര്‍ട്ടിലാണ് ധോണി കുഞ്ഞിനെയും എടുത്തുനടക്കുന്ന കാഴ്ച ക്യമാറയില്‍ പതിഞ്ഞത്. ചിത്രങ്ങളിലേക്ക്.

കുഞ്ഞിനൊപ്പം ക്യാപ്റ്റന്‍
സിവയ്ക്കും സാക്ഷിക്കുമൊപ്പമായിരുന്നു ധോണിയെ ബിര്‍സ മുണ്ട എയര്‍പോര്‍ട്ടില്‍ ക്യാമറകള്‍ പൊതിഞ്ഞത്.

അച്ഛന്‍ കൂള്‍
ഭാവഭേദമേതും കൂടാതെ ധോണി ക്യാമറയ്ക്ക് മുന്നില്‍ മകളെയും കൊണ്ട് പോസ് ചെയ്തു.

അച്ഛന്റെ മകള്‍
കാംഗ്രൂ സ്റ്റൈല്‍ ബാഗില്‍ അച്ഛന്‍ ധോണിക്കൊപ്പമായിരുന്നു സിവ.

എല്ലാം ഈസി
ക്യാപ്റ്റന്‍സി പോലെ തന്നെ വളരെ കൂളായി ധോണി അച്ഛന്‍ ജോലിയും ചെയ്യുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications